കഴിഞ്ഞ മാസം ഹാർലി ഡേവിഡ്സണും ഹീറോ മോട്ടോകോർപ്പും ഇന്ത്യൻ വിപണിയിൽ തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.
undefined
ഇരു കമ്പനികളും വിതരണ കരാറിൽ ഏർപ്പെട്ടു, കരാർ പ്രകാരം ഹീറോ മോട്ടോകോർപ്പ് ഹാർലി-ഡേവിഡ്സൺ മോട്ടോർസൈക്കിളുകൾ വിൽക്കുകയും വിൽപ്പനാനന്തര സേവനം നൽകുകയും ചെയ്യും. ബ്രാൻഡ് എക്സ്ക്ലൂസീവ് ഹാർലി-ഡേവിഡ്സൺ ഡീലർമാരിലൂടെയും ഹീറോയുടെ നിലവിലുള്ള ഡീലർഷിപ്പ് ശൃംഖലയിലൂടെയും ഹാർലി മോട്ടോർ ബൈക്കുകളുടെ മെക്കാനിക്കൽ ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ഹാർലി ബ്രാൻഡഡ് വസ്ത്രങ്ങളും വിൽക്കും.
undefined
“ഇന്ത്യയിലെ ഞങ്ങളുടെ ബിസിനസ്സ് മാതൃക മാറിയതിന് അനുസരിച്ച്, ഹീറോ മോട്ടോകോർപ്പിനൊപ്പം പങ്കാളിത്തത്തോടെ രാജ്യത്ത് മുന്നോട്ട് പോകാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്. വിപണിയിലെ സുഗമമായ മാറ്റം ഉറപ്പാക്കാൻ ഞങ്ങൾ ഹീറോയുമായി ചേർന്ന് പ്രവർത്തിക്കുന്നു," ഹാർലി-ഡേവിഡ്സൺ മാനേജിംഗ് ഡയറക്ടർ (ഏഷ്യ എമർജിംഗ് മാർക്കറ്റ്സ് ആൻഡ് ഇന്ത്യ) സജീവ് രാജശേഖരൻ പ്രസ്താവനയിൽ പറഞ്ഞു.
undefined
പുതിയ പദ്ധതി പ്രകാരം ബ്രാൻഡിന്റെ ഇന്ത്യയിലെ പ്രവർത്തനം തുടരുമെന്നും ഹാർലി വ്യക്തമാക്കുന്നു. അതോടൊപ്പം ഹാർലി ഓണേഴ്‌സ് ഗ്രൂപ്പ് (HOG) പ്രവർത്തനങ്ങളും പുനരാരംഭിക്കുകയാണെന്നും ഹാർലി വ്യക്തമാക്കി.
undefined
ഇന്ത്യന്‍ വിപണിയില്‍ തിളങ്ങാനാകാതെ പോയതിനെ തുടർന്ന് അമേരിക്കന്‍ ആഢംബര ബൈക്ക് നിര്‍മാണ കമ്പനിയായ ഹാര്‍ലി ഇന്ത്യൻ വിപണിയിൽ നിന്നും പിന്മാറുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്ന് പുറത്തുകടക്കാനുള്ള അമേരിക്കൻ മോട്ടോർസൈക്കിൾ ബ്രാൻഡിന്റെ തീരുമാനത്തിനെതിരെ രാജ്യത്തെ ഹാർലി ഡീലർമാർ ശക്തമായി പ്രതിഷേധിച്ചിരുന്നു.
undefined