Kerala PSC : പി എസ് സി ബിരുദതല പ്രാഥമിക പരീക്ഷ എഴുതുന്നുണ്ടോ? ഈ ചോദ്യങ്ങൾ ഉറപ്പായുമുണ്ടാകും; വേ​ഗം പഠിച്ചോളൂ!

First Published | Aug 11, 2022, 3:11 PM IST

ഏറ്റവും പുതിയ സംഭവങ്ങളും പുരസ്കാരങ്ങളും  നിയമനങ്ങളുമൊക്കെയാണ് മത്സര പരീക്ഷകളിലെ ആനുകാലിക വിഷയത്തിലെ ചോദ്യങ്ങൾക്ക് അടിസ്ഥാനം. ഈ ചോദ്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ മുന്നൊരുക്കങ്ങൾ അത്യാവശ്യമാണ്. ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പരിചയപ്പെടുത്തുന്നു. 

ഉത്തരം : നല്ലതമ്പി കലൈസെൽവി

മുതിർന്ന ശാസ്ത്രജ്ഞയായ നല്ലതമ്പി കലൈസെൽവിയെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) മേധാവിയായി നിയമിച്ചു. 38 ഗവേഷണ സ്ഥാപനങ്ങളുടെ ഈറ്റില്ലമായ ഇന്ത്യയിലെ ഉന്നത സയന്റിഫിക് ബോഡിയുടെ തലപ്പത്ത് ആദ്യമായാണ് ഒരു വനിത എത്തുന്നത്. രണ്ടു വർഷത്തേക്കാണ് നിയമനം.

ശേഖർ മണ്ടെ ഏപ്രിലിൽ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ലിഥിയം ബാക്ടറി മേഖലയിലാണ് കലൈസെൽവി പ്രശസ്തയായത്. തമിഴ്നാട്ടിലെ സി.എസ്.ഐ.ആർ-സെൻട്രൽ ഇലക്ട്രോ കെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയാണ് നിലവിൽ. സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് വകുപ്പ് സെക്രട്ടറിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഉത്തരം : വിനയ് കുമാര്‍ സക്സേന

ഡൽഹിയുടെ പുതിയ ലെഫ്റ്റനന്റ് ഗവർണറായി വിനയ് കുമാർ സ​ക്സേനയെ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ അനിൽ ബൈജൽ രാജിവെച്ചതിന് പിന്നാലെയാണ് നിയമനം. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ ചെയർമാനായിരുന്നു സക്‌സേന.
 

Latest Videos


ഉത്തരം :ചിരി

ഗാർഹിക സ്ത്രീധന പീഡനങ്ങൾ മുൻകൂട്ടിക്കണ്ട് തടയാൻ ഉദ്ദേശിച്ചുള്ള കേരള പൊലീസിന്റെ പദ്ധതിയാണ് പിങ്ക് ജനമൈത്രി ബീറ്റ്. വനിതാ പൊലീസിന്റെ ബുള്ളറ്റ് പട്രോളിം​ഗ് സംവിധാനത്തിന്റെ പേരാണ് പിങ്ക് റോമിയോ
 

ഉത്തരം : നികുതി നമുക്കും നാടിനും

ധനമന്ത്രി കെ എൻ ബാല​ഗോപാലാണ് പുതിയ പരസ്യവാചകവും ലോ​ഗോയും പ്രകാശനം ചെയ്തത്. ഉപഭോക്താക്കളിൽ നിന്ന് ബില്ലുകൾ സ്വീകരിച്ച അവയ്ക്ക് സമ്മാനങ്ങൾ നൽകുന്ന മൊബൈൽ ആപ്പാണ് ലക്കി ബിൽ. 

ഉത്തരം : കൊല്ലം ജില്ല

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുകയും മനുഷ്യരില്‍ നിന്ന് പിന്നീട് മനുഷ്യരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ വൈറല്‍ രോഗമാണിത്. ഏറെ ഗുരുതരമായ അവസ്ഥകളിലേക്ക് നീങ്ങില്ലെങ്കില്‍ പോലും വേദനാജനകമായ അവസ്ഥയാണ് രോഗം മൂലമുണ്ടാവുക. ദിവസങ്ങളോളം ഇത്തരത്തില്‍ തുടരുന്നത് രോഗിയെ ശാരീരികമായും മാനസികമായും ബാധിക്കാം. 

ഉത്തരം :  നിർമ്മല സീതാരാമൻ

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനമാണ് ദേശീയ ജിഎസ്ടി കൗൺസിൽ ചെയർമാൻ. അനുച്ഛേദം 279എ ആണ് ജിഎസ്ടി കൗൺസിലിനെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം.
 

ഉത്തരം : ഒ എസ് ഉണ്ണിക്കൃഷ്ണൻ

നാടൻ കലകളെ സംരക്ഷിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി കേരള സർക്കാർ കണ്ണൂർ ആസ്ഥാനമായി 1995 ൽ സ്ഥാപിച്ച സ്വയംഭരണ സ്ഥാപനമാണ് കേരള ഫോക്‌ലോർ അക്കാദമി. പൊലിയാണ് കേരള ഫോൿലോർ അക്കാദമി പ്രസിദ്ധീകരണം.

ഉത്തരം : സച്ചി (കെ ആർ സച്ചിദാനന്ദൻ)

പതിമൂന്ന് വര്‍ഷം മാത്രം നീണ്ടുനിന്ന സിനിമ ജീവിതത്തിൽ, തിരക്കഥാകൃത്ത് പങ്കാളിയിൽ നിന്നും സ്വതന്ത്ര തിരക്കഥാകൃത്തായും സംവിധായകനായും മലയാളസിനിമയിൽ ഇടം കണ്ടെത്തിയ ആളാണ് സച്ചി എന്ന കെ ആർ  സച്ചിദാനന്ദൻ. 
 

ഉത്തരം : സൂരറൈ പോട്ര്

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പോട്ര്. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായി എത്തിയത് അപർണ ബാലമുരളിയായിരുന്നു. 
 

ഉത്തരം : ദിനേശ് ​ഗുണവർധനെ

ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവർധന സ്ഥാനമേറ്റു. പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം അധികാരമേറ്റെടുത്തത്. മുൻ ആഭ്യന്തര തദ്ദേശ മന്ത്രിയും ഗോതബായ അനുകൂലിയുമാണ് ദിനേഷ് ഗുണവർധനെ. വിദേശകാര്യ വകുപ്പ് മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം നേരത്തെ പ്രവർത്തിച്ചിരുന്നു. 
 

click me!