നിധി ഛിബ്ബർ, മണിക് സാഹ, കെ പി കുമാരൻ; ആനുകാലിക വിഷയത്തിൽ ഇവർ ആരൊക്കെയാണ്?

First Published | Jul 26, 2022, 2:49 PM IST

വരാനിരിക്കുന്ന കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ പൊതു, പ്രധാന പരീക്ഷകൾക്ക് പ്രയോജനപ്പെടുന്ന ചില ആനുകാലിക സംഭവങ്ങളെയും വ്യക്തികളെയും പരിചയപ്പെടാം. 

ഉത്തരം: യൂൺ സൂക് ഇയോൾ
ദക്ഷിണ കൊറിയയുടെ 13-ാമത്തെ പ്രസിഡൻറായിട്ടാണ് യൂൺ സൂക് യോൾ അധികാരമേറ്റത്. രണ്ടര പതിറ്റാണ്ടായി നീതിന്യായരംഗത്ത് ശോഭിച്ച ശേഷമാണ് യൂൺ സൂക് യോൾ രാഷ്‌ട്രീയത്തിലിറങ്ങിയത്. 

ഉത്തരം: രാജീവ് കുമാർ
2022 മെയ് 15നാണ് രാജീവ് കുമാർ ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുതലയേറ്റത്. സുശീൽ ചന്ദ്ര വിരമിച്ച ഒഴിവിലേക്കാണ് നിയമനം. ബീഹാർ ഝാർഖണ്ഡ് കേഡറിലെ 1984 ബാച്ച് ഉദ്യോ​ഗസ്ഥനായിരുന്നു ഇദ്ദേഹം. 


ഉത്തരം: നിധി ഛിബ്ബർ
സി.ബി.എസ്.ഇ. അധ്യക്ഷയായി നിധി ഛിബ്ബറിനെ നിയമിച്ചു. ഛത്തീസ്ഗഢ്‌ കേഡറിലെ 1994 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് നിധി ഛിബ്ബർ.  

ഉത്തരം: മണിക് സാഹ
ബിപ്ലബ് കുമാർ ദേബ് രാജിവെച്ചതിനെ തുടർന്നാണ് മണിക് സാഹ അധികാരത്തിലേറിയത്. ബിജെപി സംസ്ഥാന അധ്യക്ഷനും രാജ്യസഭ അംഗവുമാണ് നിലവിൽ മണിക് സാഹ. ദന്ത ഡോക്ടറായിരുന്ന ഇദ്ദേഹം 2016 ലാണ് ബിജെപിയിൽ ചേർന്നത്.

ഉത്തരം: കെ. പി. കുമാരൻ
2021 ലെ ജെ സി ഡാനിയേൽ പുരസ്കാരത്തിന് സംവിധായകൻ കെ പി കുമാരന് തെരഞ്ഞെടുത്തു. അരനൂറ്റാണ്ട് കാലത്തെ സിനിമാ പ്രവർത്തനത്തിനുള്ള അം​ഗീകാരമായിട്ടണ് പുരസ്കാരം. 5 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ലഭിക്കുക. അതിഥി, തോറ്റം, രു​ഗ്മിണി, ആകാശ​ഗോപുരം, മ​ഹാകവി കുമാരനാശാന്റെ ജീവിതകഥ ആസ്പദമാക്കിയ ​ഗ്രാമവൃക്ഷത്തിലെ കുയിൽ എന്നിവയാണ് പ്രധാന സിനിമകൾ. 

ഉത്തരം: ഷിൻസോ അബേ
ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ഷിൻസോ അബ്ബേ. പടിഞ്ഞാറൻ ജപ്പാനിൽ പ്രചാരണ പ്രസംഗത്തിനിടെയാണ് ഇദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഉടനെ തന്നെ അബോധവസ്ഥയിലായ ഷിൻസെ ആബെയ്ക്ക് ഹൃദയാഘാതം ഉണ്ടാവുകയും ചെയ്തിരുന്നു.

ഉത്തരം: ചമ്പക്കുളം ചുണ്ടൻ
കേരളത്തിലെ വള്ളംകളികളിൽ ആറന്മുള കഴിഞ്ഞാൽ ഏറ്റവും പുരാതനമായ വള്ളംകളിയാണ് ചമ്പക്കുളം മൂലം വള്ളംകളി. പമ്പാനദിയിലാണ് ഈ വള്ളംകളി നടക്കുന്നത്.

ഉത്തരം: അമിതാഭ് കാന്ത്
മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥൻ അമിതാഭ് കാന്ത് ജി 20 ഏകോപന ചുമതല വഹിക്കുന്ന ഷേർപയാകും. ഉച്ചകോടികളിലോ അന്താരാഷ്ട്ര യോ​ഗങ്ങളിലോ രാജ്യത്തിന്റെയും രാഷ്ട്രത്തലവന്റെ പ്രതിനിധിയായി നിയോ​ഗിക്കപ്പെടുന്നവരെയാണ് ഷേർപ എന്ന് അറിയപ്പെടുന്നത്. 

ഉത്തരം: പി ടി ഉഷ
കായികലോകത്തെ മലയാളികളുടെ അഭിമാനമായ പി ടി ഉഷ രാജ്യസഭയിലേക്ക്. പി ടി ഉഷ, സംഗീത സംവിധായകന്‍ ഇളയരാജ, വീരേന്ദ്ര ഹെഡ്ഡെ, സംവിധായകന്‍ വിജയേന്ദ്ര പ്രസാദ് ഗുരു എന്നിവരെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത്. 

ഉത്തരം: ഏക്നാഥ് ഷിൻഡെ
താനെയിലെ ശിവസേനയുടെ പ്രമുഖനേതാക്കളിലൊരാളാണ് ഏക് നാഥ് ഷിൻഡെ. താനെ മേഖലയിൽ ശിവസേനയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചയാൾ കൂടിയാണ് ഷിൻഡെ. 1980ൽ ശിവസേനയിൽ പ്രവർത്തനം തുടങ്ങിയ ഏകനാഥ്‌ ഷിൻഡേ 2004 മുതൽ തുടർച്ചയായി നാല് തവണ എംഎൽഎയായി. സേനയുടെ ജനപ്രിയനേതാക്കളിലൊരാളായ ഷിൻഡെ, 2014-ൽ മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷനേതാവായിരുന്നു.

Latest Videos

click me!