ഇന്ത്യൻ ആർമിയുടെ ആദ്യ വനിതാ കോംപാക്റ്റ് പൈലറ്റ്? ഓർത്തിരിക്കാം ഈ ആനുകാലിക സംഭവങ്ങള്‍...

First Published | Jul 22, 2022, 11:47 AM IST

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആനുകാലിക വിഷയങ്ങളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും മികച്ച ധാരണയുണ്ടാകേണ്ടത് അത്യാവശ്യമാണ്. മത്സര പരീക്ഷകളിൽ തീർച്ചയായും ആനുകാലിക സംഭവങ്ങളെക്കുറിച്ച് ചോദ്യങ്ങളുണ്ടാകും. അത്തരം ചില  ചോദ്യങ്ങളെയും ഉത്തരങ്ങളെയും പരിചയപ്പെടാം

ഉത്തരം: ദാവോസ്

അമ്പതിലധികം രാഷ്ട്രത്തലവന്മാരടക്കം രണ്ടായിരത്തിലധികം സാമ്പത്തിക-നയതന്ത്ര-വ്യവസായ പ്രതിനിധികൾ അഞ്ചുദിവസം സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുത്തു. എല്ലാവർഷവും ജനുവരിയിലാണ് ഉച്ചകോടി നടക്കാറ്. ഇതാദ്യമായാണ്‌ മെയ് മാസത്തിൽ  നടത്തുന്നത്. ‘ചരിത്രം വഴിത്തിരിവിൽ’ എന്നതായിരുന്നു ഇത്തവണത്തെ പ്രമേയം.

ഉത്തരം: ഗീതാജ്ഞലി ശ്രീ

ഗീതാഞ്ജലി ശ്രീയുടെ 'ടൂം ഓഫ് സാന്‍ഡ്' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. ഇന്ത്യ വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് ടൂം ഓഫ് സാന്‍ഡ്. ഭര്‍ത്താവ് മരിച്ചതിനെത്തുടര്‍ന്നുണ്ടായ ഏകാന്തതയേയും വിഷാദത്തേയും മറികടന്ന് ഒരു വൃദ്ധ ജീവിതം തിരിച്ചിപിടിക്കുന്നതാണ് നോവലിന്റെ പ്രമേയം. 


ഉത്തരം: ഉമർ നിസാർ

തെക്കൻ കാശ്മീരിലെ പ്രാദേശി എം.എഫ് സ്റ്റേഷനിലെ റേഡിയോ ജോക്കി ഉമർ നിസാറിനാണ് യുനിസെഫിന്റെ ബെസ്റ്റ് കണ്ടന്റ് അവാർഡ്, ദി ഇമ്യൂണൈസേഷൻ ചാമ്പ്യൻ അവാർഡ് എന്നിവ ലഭിച്ചത്.

ഉത്തരം: ദക്ഷിണ കൊറിയ

2022 ലെ പുരുഷ ഹോക്കി ഏഷ്യാ കപ്പ് ജേതാക്കളായത് ദക്ഷിണ കൊറിയ നേടി. അവരും അഞ്ചാമത് കിരീടമാണ് ദക്ഷിണ കൊറിയ സ്വന്തമാക്കിയത്. ഏഷ്യൻ‌ ഹോക്കി ഫെഡറേഷനാണ് ഇത് നടത്തുന്നത്. 

ഉത്തരം: അഭിലാഷ ബരാക്

2018 സെപ്റ്റംബറിലാണ് അഭിലാഷ സേനയിൽ ചേർന്നത്. നാസിക്കിലെ സേനാ അക്കാദമിയിൽ നിന്നുമാണ് അഭിലാഷ പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. 

ഉത്തരം:ഒറ്റപ്പാലം

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുളള നല്ല പെരുമാറ്റം, ക്രമസമാധാനപാലനം, കുറ്റകൃത്യങ്ങൾ തടയാനുളള നടപടികൾ എന്നിവയിലെ മികവും മറ്റ് ജനക്ഷേമപ്രവർത്തനങ്ങളും പരിഗണിച്ചാണ് ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ പുരസ്ക്കാരത്തിന് അർഹമായത്.

ഉത്തരം:സഹിതം

കുട്ടികളുടെ അക്കാദമിക മികവിനോടൊപ്പം സാമൂഹിക മികവ് വളർത്താനും മാനസിക പിരിമുറുക്കം ലഘൂകരിക്കാനും ഉതകുന്ന തരത്തിലാണ് സഹിതം മെന്ററിംഗ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്.  ഓരോ വിദ്യാർത്ഥിയുടേയും സാമൂഹിക ശേഷികൾ, ഭാഷാശേഷി, ഗണിതശേഷി, സാമൂഹികാവബോധം, ശാസ്ത്രാഭിമുഖ്യം തുടങ്ങി പഠനത്തിലുണ്ടാകുന്ന പുരോഗതി നിരന്തരം നിരീക്ഷിക്കാനും ഓൺലൈനായി രേഖപ്പെടുത്താനും മെന്ററായ അദ്ധ്യാപകർക്ക് സഹിതത്തിലൂടെ സാധിക്കും. 

ഉത്തരം: മിതാലി രാജ്

വനിതാ ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ്, ഏറ്റവുമധികം അര്‍ധ സെഞ്ചുറി, ഏറ്റവുമധികം മത്സരങ്ങളില്‍ ടീമിനെ നയിച്ച ക്യാപ്റ്റന്‍. ഒട്ടനവധി റെക്കോര്‍ഡുകളില്‍ പേരെഴുതിയ 23 വര്‍ഷമുള്‍പ്പെടുന്നതാണ് മിതാലിയുടെ കരിയര്‍. 

ഉത്തരം:ഡെന്മാർക്ക്

180 രാജ്യങ്ങള്‍ അണിനിരന്ന ലോക പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ ഒന്നാമതെത്തിയ രാജ്യമാണ് ഡെന്മാർക്ക്. ലോകത്തെ ഏറ്റവും സുസ്ഥിര രാജ്യമായി ഡെന്‍മാര്‍ക്കിനെ അടയാളപ്പെടുത്തിയ പട്ടികയില്‍ 180ാം സ്ഥാനത്താണ് ഇന്ത്യ. 

ഉത്തരം: പി. കെ. രാജശേഖരൻ

ഈ വര്‍ഷത്തെ പി. കേശവദേവ് സാഹിത്യപുരസ്‌കാരത്തിന് സാഹിത്യവിമര്‍ശകനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. പി.കെ രാജശേഖരന്‍ അര്‍ഹനായി. 'ദസ്തയേവ്‌സ്‌കി ഭൂതാവിഷ്ടന്റെ ഛായാപടം' എന്ന ഗ്രന്ഥമാണ് അദ്ദേഹത്തിന് അവാര്‍ഡ് നേടിക്കൊടുത്തത്.
 

Latest Videos

click me!