ഉത്തരം : കരലീന ബിയെല്വ്സ്ക
കരലീന ബിയെല്വ്സ്കയുടെ രാജ്യം പോളണ്ടാണ്. മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് മാനസ വാരണസിയാണ്. ലോക സുന്ദരിപ്പട്ടം നേടി ആദ്യ ഇന്ത്യക്കാരി റീത്ത ഫാരിയ. ഇതുവരെ 6 പേരാണ് ലോക സുന്ദരിപ്പട്ടം നേടിയ ഇന്ത്യക്കാർ.
ഉത്തരം : ഡോ. എം ലീലാവതി
സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളിൽ പ്രശസ്തയായ മുണ്ടനാട്ട് ലീലാവതി എന്ന ഡോ.എം. ലീലാവതി മലയാളസാഹിത്യത്തിലെ സജീവസാന്നിധ്യമാണ്. 2008 ലെ പത്മശ്രീ പുരസ്ക്കാരമടക്കം ധാരാളം ബഹുമതികൾക്ക് ഡോ എം. ലീലാവതി അർഹയായിട്ടുണ്ട്.
ഉത്തരം : ഓസ്ട്രേലിയ
2022ലെ വനിത ക്രിക്കറ്റ് ലോകകപ്പ് വേദിയായത് ന്യൂസിലാന്റ് ആണ്. റണ്ണേഴ്സ് അപ്പ് ആയ ടീം ഇംഗ്ലണ്ട്. പുരുഷ, വനിത ക്രിക്കറ്റ് ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ വ്യക്തിയാണ് അലീസ ഹീലി.
ഉത്തരം : വിനയ് ഖ്വാത്ര
ഹർഷ വർദ്ധൻ ശൃംഗ്ല വിരമിക്കുന്ന ഒഴിവിലേക്കാണ് വിനയ് ഖ്വാത്രയെ വിദേശ കാര്യ സെക്രട്ടറിയായി നിയമിച്ചത്. 1988 ബാച്ച് ഐഎഫ്എസ് ഓഫീസറാണ് ഖ്വാത്ര. 2015 മുതൽ 2017 വരെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയന്റ് സെക്രട്ടറിയായി. 2017 മുതൽ 2020 ഫെബ്രുവരിവരെ ഫ്രാൻസിലും തുടർന്ന് നേപ്പാളിലും സ്ഥാനപതി.
ഉത്തരം : വി ആർ
ജോണിന്റെ 'വി ആര്‍' എന്ന ആല്‍ബത്തിനാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ആല്‍ബത്തിനുള്ള പുരസ്‍കാരം. മികച്ച മ്യൂസിക് വീഡിയോയ്ക്കുള്ള പുരസ്‍കാരം അദ്ദേഹത്തിന്റെ തന്നെ ഫ്രീഡം നേടി. മികച്ച അമേരിക്കന്‍ റൂട്ട്സ് സോംഗിനും റൂട്ട്സ് പെര്‍ഫോമന്‍സിനുമുള്ള പുരസ്‍കാരങ്ങള്‍ ജോണിന്‍റെ തന്നെ 'ക്രൈ' എന്ന ആല്‍ബത്തിനാണ്.
ഉത്തരം : കുസാറ്റ്
പാരമ്പര്യേതര ഊര്‍ജ സ്രോതസുകളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളുടെ ഭാഗമായിട്ടാണ് എറണാകുളം ജില്ലയില്‍ സൗരോര്‍ജ ഉപകരണ ടെസ്റ്റിംഗ് ലബോറട്ടറി സ്ഥാപിച്ചത്.
ഉത്തരം : സുമൻ ബേരി
രാജീവ് കുമാർ രാജിവച്ചതിനെ തുടർന്നാണ് സുമൻ കെ ബേരിയെ നിതി ആയോഗ് വൈസ് ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചത്. മെയ് 1 നാണ് അദ്ദേഹം ചുമതലയേറ്റത്. വിദേശസർവകലാശാലകളിൽനിന്ന് ഉന്നത ബിരുദങ്ങൾ നേടിയ ബേരി നാഷണൽ കൗൺസിൽ ഫോർ അപ്ലൈഡ് ഇക്കണോമിക്‌സ് റിസർച്ചിന്റെ മുൻ ഡയറക്ടർ ജനറലാണ്. മൻമോഹൻസിങ് സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശക കൗൺസിൽ അംഗമായിരുന്നു.
ഉത്തരം : കേരളം
ബംഗാളിനെ കീഴടക്കിയാണ് കേരളം സന്തോഷ് ട്രോഫി കരസ്ഥമാക്കിയത്. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു കേരളത്തിന്റെ ജയം. ഫുട്ബോള്‍ പെരുമ ഉയര്‍ത്തുന്ന കപ്പ് ഇതോടെ ഏഴാം തവണയാണ് കേരളത്തിന് സ്വന്തമായത്.
ഉത്തരം : സാറാ ജോസഫ്
2021 ലെ ഓടക്കുഴല്‍ പുരസ്കാരം സാറാ ജോസഫിന്. 'ബുധിനി എന്ന നോവലിനാണ് പുരസ്കാരം. 30000 രൂപയും പ്രശസ്തി പത്രവും ഫലകവു അടങ്ങുന്നതാണ് പുരസ്കാരം.
ഉത്തരം : പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്
ഒരു ഇന്ത്യൻ ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽസ് കമ്പനിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ). ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവായ ഇവർ മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.