ഈ വണ്ടി സ്വന്തമാക്കിയ ഇന്ത്യന്‍ ദമ്പതികള്‍ ഇവര്‍ മാത്രം!

First Published | Oct 9, 2020, 9:24 AM IST

മലയാളികളുടെ പ്രിയനടന്‍ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും ചേര്‍ന്ന് സ്വന്തമാക്കിയ പുതിയ വാഹനം സിനിമാ ലോകത്തും വാഹനലോകത്തുമൊക്കെ ചൂടന്‍ വാര്‍ത്തയാണ്. പോര്‍ഷെയുടെ 911 കരേര എസ് എന്ന മോഡലാണ് ദമ്പതികള്‍ സ്വന്തമാക്കിയത്. ഈ വാഹനത്തിന്‍റെ ചില പ്രത്യേകതകളെ പരിചയപ്പെടാം

ലോകപ്രശസ്‍ത ഹൈ പെര്‍ഫോമന്‍സ് സ്പോര്‍ട്‍സ് കാര്‍ നിര്‍മ്മാതാക്കളായ ജര്‍മ്മന്‍ ബ്രാന്‍ഡ് പോര്‍ഷെയുടെ കാറാണ് 911 കരേര എസ്
ലോകമെമ്പാടുമുള്ള സ്പോര്‍ട്‍സ് കാര്‍ പ്രേമികളുടെ പ്രിയ ബ്രാന്‍ഡ് ആയ പോര്‍ഷെ നിരയിലെ സവിശേഷ സാന്നിധ്യമാണ് 911 കരേര എസ്

ഉപഭോക്താവിന്‍റെ ആവശ്യാനുസരണം നിരവധി കസ്റ്റമൈസേഷന്‍ ഓപ്‍ഷന്‍സ് ഉള്ള മോഡലാണ് ഇത്.
സ്‌പോര്‍ട്ടി ഭാവവും മികച്ച പെര്‍ഫോമെന്‍സുമാണ് 911 കരേര എസിന്റെ ഹൈലൈറ്റ്.
'പൈതണ്‍ ഗ്രീന്‍' നിറത്തിലുള്ള വാഹനമാണ് ഫഹദ് വാങ്ങിയിരിക്കുന്നത്. ഇന്ത്യയില്‍ത്തന്നെ ഈ നിറത്തിലുള്ള ആദ്യ 911 കരേര എസ് ആണ് ഇത്.
ഫഹദും നസ്രിയയും ചേര്‍ന്നാണ് വാഹനം സ്വീകരിച്ചത്
2981 സിസി കരുത്തുള്ള 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 450 പി.എസ് പവറും 530 എന്‍.എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.
പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താനായി എടുക്കുന്ന സമയം വെറും 3.7 സെക്കന്‍റ് മാത്രം.
എട്ട് സ്പീഡാണ് ട്രാന്‍സ്മിഷന്‍. മണിക്കൂറില്‍ 308 കിലോമീറ്റര്‍ വരെ വേഗതയില്‍ വാഗനം കുതിച്ചുപായും
നീളമേറിയ മുന്‍വശവും സ്‌റ്റൈലിഷ് ഹെഡ്‌ലൈറ്റുമാണ് മുഖഭാവം സുന്ദരമാക്കുന്നു
പരന്നൊഴുകുന്ന റിയര്‍ സ്‌ക്രീനും ബ്ലാക്ക് ടെയില്‍ ഗേറ്റ് ഗ്രില്ലും ആക്റ്റീവ് റിയര്‍ സ്‌പോയിലറും എല്‍.ഇ.ഡി ടെയില്‍ ലൈറ്റും എക്‌സ്‌ഹോസ്റ്റും പിന്‍വശത്തെ സ്‌പോട്ടിയാക്കുന്നു.
സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനവും 911 കരേര എസിന്റെ പ്രത്യേകതയാണ്.
സ്വയം കാലിബ്രേറ്റ് ചെയ്യുന്ന സ്റ്റെബിലിറ്റി മാനേജ്‌മെന്റ് സിസ്റ്റം, എമര്‍ജന്‍സി ബ്രേക്കിങ്ങോടു കൂടിയ ബ്രേക്ക് അസിസ്റ്റ്, തെര്‍മല്‍ ഇമേജിങ്ങോടു കൂടിയ നൈറ്റ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയീസ് സിസ്റ്റം തുടങ്ങിയവയും സുരക്ഷ കൂട്ടുന്നു
ഏകദേശം 1.90 കോടി രൂപയാണ് 911 കരേര എസിന്‍റെ എക്സ് ഷോറൂം വില. നികുതിയും മറ്റും ചേര്‍ന്നു വരുമ്പോള്‍ ലക്ഷങ്ങള്‍ പിന്നെയും കടക്കും.

Latest Videos

click me!