കപ്പലേറിയത് രണ്ടുലക്ഷം, ബുക്കിംഗ് ഒന്നരലക്ഷം; വേറെ ലെവലാണ് ഇന്ത്യന്‍ ക്രെറ്റ!

First Published | Oct 24, 2020, 5:18 PM IST

ആഭ്യന്തരവിപണിയിലും വിദേശത്തും മിന്നിത്തിളങ്ങി ഇന്ത്യന്‍ നിര്‍മ്മിത ഹ്യുണ്ടായി ക്രെറ്റ

ഇന്ത്യൻ നിർമ്മിത ക്രേറ്റ എസ്‌യുവി -യുടെ ഇതുവരെയുള്ള മൊത്തം കയറ്റുമതി രണ്ടു ലക്ഷം യൂണിറ്റ് പിന്നിട്ടതായി ഹ്യുണ്ടായിമോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച്എംഐഎൽ). ചെന്നൈയ്ക്കടുത്ത് ഇരിങ്ങാട്ടുകോട്ടൈയിലെ ഹ്യുണ്ടായിയുടെ പ്ലാന്‍റില്‍നിര്‍മ്മിക്കുന്ന ക്രേറ്റയടക്കമുള്ള മോഡലുകൾ 88 രാജ്യങ്ങളിലേക്കാണ് കമ്പനി കയറ്റുമതി ചെയ്യുന്നത്.
2015 ലാണ് ക്രേറ്റ വിപണിയിലെത്തിയത്, ആഗോളതലത്തിൽ തന്നെ മികച്ച സ്വീകാര്യത ക്രേറ്റയ്ക്ക് കൈവരിക്കാനായെന്നാണ്എച്ച് എം ഐ എൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എസ് എസ് കിം പറഞ്ഞു. ഉയർന്ന ഗുണമേന്മായുള്ളമോഡലുകൾ ആഭ്യന്തര, വിദേശ വിപണികൾക്കായി നിർമിക്കാൻ ചെന്നൈ ശാലയ്ക്കാവുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്തരാജ്യങ്ങൾക്കായി കഴിഞ്ഞ വർഷം 792 വകഭേദങ്ങളിലായി 1,81,200 യൂണിറ്റാണ് എച്ച് എം ഐ എൽ കയറ്റുമതി ചെയ്തത്.

ഹ്യുണ്ടായി ഇന്ത്യൻ നിർമിത വാഹനങ്ങൾ ദക്ഷിണ അമേരിക്കയിലെ 32 രാജ്യങ്ങളിലേക്കും ആഫ്രിക്കയിലെ 28 രാജ്യങ്ങളിലേക്കും ഏഷ്യ പസഫിക് മേഖലയിലെ 26 വിപണികളിലേക്കും നോർത്ത് അമേരിക്കയിലും യൂറോപ്പിലും ഓരോ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.
രാജ്യത്തെ കാർ നിർമാതാക്കളിൽ കയറ്റുമതിയിൽ ആദ്യ സ്ഥാനവും കമ്പനിക്കാണെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിന്നുള്ളമൊത്തം വാഹന കയറ്റുമതി മാസങ്ങൾക്കു മുമ്പ് 30 ലക്ഷം യൂണിറ്റിലെത്തിക്കാനും ഹ്യുണ്ടായിക്കു കഴിഞ്ഞു.
കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതിയിൽ 26% വിഹിതമാണ് ഹ്യുണ്ടേയ്അവകാശപ്പെടുന്നത്.
അതേസമയം പുതുതലമുറ ക്രെറ്റ നിരത്തിലിറങ്ങി ഏഴ് മാസം ആകുമ്പോഴേക്കും ബുക്കിങ്ങ് 1.15 ലക്ഷം പിന്നിട്ടിരുന്നു. 2020ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്സ്‍പോയില്‍ ആണ് പുതിയ മോഡൽ ക്രെറ്റയെ കമ്പനി അവതരിപ്പിക്കുന്നത്.
മാര്‍ച്ച് 17ന് ആയിരുന്നു വാഹനത്തിന്‍റെ വിപണിപ്രവേശനം. 2020 സെപ്റ്റംബറില്‍ 12325 യൂണിറ്റ് ക്രെറ്റകളാണ് വിറ്റതെന്നാണ്റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയിൽ ഏറ്റവും അധികം വിൽപനയുള്ള എസ്‍യുവിയായി മാറിയിരിക്കുകയാണ് ക്രെറ്റ.
ഹ്യുണ്ടായി അടുത്തിടെ ചൈനയില്‍ പുറത്തിറക്കിയ ഐഎക്സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആയിഎത്തുന്നത്. ഏറെ ന്യൂജൻ ഫീച്ചറുകളുമായാണ് പുതിയ ക്രെറ്റ വിപണിയിലെത്തുന്നത്.
പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എന്നീ മൂന്ന് വ്യത്യസ്‍ത ഹൃദയങ്ങളുമായാണ് 2020 മോഡലിൻറെ വരവ്. ആദ്യതലമുറയിൽനിന്ന് ഏറെ വ്യത്യസ്തമായ ഡിസൈനിങ്ങിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഇക്കോ, കംഫർട്ട്, സ്പോർട്ട് എന്നീ മൂന്ന് മോഡുകളിൽ ക്രെറ്റ ലഭ്യമാകും. 6 സ്പീഡ് ഓട്ടോമാറ്റിക് ഇൻറലിജൻറ് വാരിയബിൾട്രാൻസ്മിഷൻ, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസിമിഷൻ, 6 സ്പീഡ് മാനുവൽ ട്രാൻസിമിഷൻ എന്നീ ഗിയർ സംവിധാനവും ക്രേറ്റയിലിണ്ട്.1.5 ലിറ്റർ ഡീസൽ എൻജിൻ പരമാവധി 115 പി.എസ് പവറും 25.5 കെ.ജി.എം ടോർക്കും ഉൽപ്പാദിപ്പിക്കും.
പരമാവധി 140 പി.എസ് പവറും 24.7 കെ.ജി.എം ടോർക്കുമാണ് 1.4 ലിറ്റർ ടർബോ പെട്രോൾ എൻജിൻ നൽകുക. 1.5 ലിറ്റർ പെട്രോൾഎൻജിനിൽനിന്ന് പരമാവധി 115 പി.എസ് പവറും 14.7 കെ.ജി.എം ടോർക്കും ലഭിക്കുമെന്ന് കമ്പനി ഉറപ്പുനൽകുന്നു.
ഡീസൽ മാനുവലിൽ 21.4 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 18.5 കിലോമീറ്ററും മൈലേജ് ലഭിക്കും. പെട്രോൾ എൻജിൻമാനുവലിൽ 16.8 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 16.9 കിലോമീറ്ററുമാണ് പ്രതീക്ഷിക്കുന്ന മൈലേജ്. ടർബോ പെട്രോൾ എൻജിനിൽഡി.സി.ടി ഗിയർ സംവിധാനമാണുള്ളത്. ഇതിൽനിന്ന് 16.8 കിലോമീറ്റർ മൈലേജ് വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Videos

click me!