ഫുൾചാർജ്ജിൽ 300 കിമി, ബിസിനസ് ക്ലാസ് സീറ്റുകൾ! ഇതാ വില കുറഞ്ഞ ചില ഇലക്ട്രിക് കാറുകൾ

First Published | Nov 2, 2024, 2:45 PM IST

പെട്രോൾ-ഡീസൽ കാറിന് പകരം ഒരു പുതിയ ഇലക്‌ട്രിക് വാഹനം വാങ്ങാൻ നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് അനുയോജ്യമായ 20 ലക്ഷം രൂപയിൽ താഴെ വിലയുള്ള ചില മികച്ച വാഹനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അറിയാം. ഇവ ഫുൾ ചാർജിൽ  300 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കും. ദൈനംദിന ഉപയോഗത്തോടൊപ്പം ദീർഘദൂര യാത്രകൾക്കും ഇവ അനുയോജ്യമാണ്.

എംജി വിൻഡ്‍സർ ഇ വി

നിങ്ങൾക്ക് സുഖപ്രദമായ ഒരു ഇലക്ട്രിക് കാർ വാങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ, വിൻഡ്‌സർ ഇവി നിങ്ങൾക്ക് ഒരു നല്ല ഓപ്ഷനായിരിക്കും. ഫുൾ ചാർജിൽ 331 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന 38kWh LFP ബാറ്ററിയാണ് ഇതിനുള്ളത്. ഈ കാർ 136 എച്ച്പി കരുത്തും 200 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. എംജി വിൻഡോറിന് 135 ഡിഗ്രി റിക്ലൈൻ സീറ്റുകളുണ്ട് (എയ്റോ-ലോഞ്ച് സീറ്റുകൾ). ഒരു സിനിമാ ഹാളിലെയോ ഫ്ലൈറ്റിലെയോ ബിസിനസ് ക്ലാസിൽ ഇരിക്കുന്നത് പോലെയുള്ള സുഖം ഈ കാറിൻ്റെ സീറ്റുകൾ നിങ്ങൾക്ക് നൽകുന്നു. 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് ഇതിനുള്ളത്.

സുരക്ഷയ്ക്കായി, 6 എയർബാഗുകൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്കിംഗ് സിസ്റ്റം, ഇബിഡി ഉള്ള ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഹിൽ-ഹോൾഡ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ്, ഡിസ്ക് ബ്രേക്കുകൾ എന്നിവ സജ്ജീകരിക്കും. ഈ കാർ ഡിസി ഫാസ്റ്റ് ചാർജറിൻ്റെ സഹായത്തോടെ, ബാറ്ററി വെറും 30 മിനിറ്റിനുള്ളിൽ 30 ശതമാനം മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യപ്പെടും. വിൻഡ്‌സർ ഇവിയുടെ എക്‌സ്‌ഷോറൂം വില 13.50 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. എന്നാൽ ബാറ്ററി-ആസ്-എ-സർവീസ് (BaaS) പ്രോഗ്രാമിന് കീഴിൽ, വെറും 10 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിൽ ഈ കാർ വാങ്ങാം.

എംജിഇസെഡ്എസ് ഇവി

എംജിഇസെഡ്എസ് ഇവി ഒരു ലോംഗ് റേഞ്ച് ഇലക്ട്രിക് എസ്‌യുവിയാണ്. നിരവധി നല്ല ഫീച്ചറുകൾ ഇതിൽ ലഭ്യമാണ്. ഇതിൽ സ്ഥലത്തിന് ഒരു കുറവുമില്ല. അതിൻ്റെ ഡിസൈൻ വളരെ പ്രീമിയം ആണ്. 18.98 ലക്ഷം രൂപ മുതലാണ് ഈ കാറിൻ്റെ വില. ഫുൾ ചാർജിൽ 461 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇത് വാഗ്ദാനം ചെയ്യുന്നു. സുരക്ഷയ്ക്കായി, 6 എയർബാഗുകൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്കിംഗ് സിസ്റ്റം, ഇബിഡി ഉള്ള ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഹിൽ-ഹോൾഡ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ്, ഡിസ്ക് ബ്രേക്കുകൾ തുടങ്ങിയവയും ഈ കാറിൽ ഉണ്ട്.

Latest Videos


ടാറ്റ പഞ്ച് ഇ വി

ടാറ്റ മോട്ടോഴ്‌സിൻ്റെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് എസ്‌യുവി പഞ്ച് ഇവിയുടെ വില 9.99 ലക്ഷം മുതൽ 14.29 ലക്ഷം രൂപ വരെയാണ്. ഫുൾ ചാർജിൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ടാറ്റ പഞ്ച് ഇവി സിറ്റി ഡ്രൈവിന് നല്ലൊരു ഓപ്ഷനായിരിക്കും. നിരവധി മികച്ച ഫീച്ചറുകൾ ഈ വാഹനത്തിൽ ലഭ്യമാണ്. സുരക്ഷയ്ക്കായി, ആറ് എയർബാഗുകൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്കിംഗ് സിസ്റ്റം, EBD ഉള്ള ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഹിൽ-ഹോൾഡ് കൺട്രോൾ, 360 ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകളുണ്ട്.

ടാറ്റ നെക്‌സോൺ ഇവി

ടാറ്റ നെക്സോൺ ഇവി സുരക്ഷയിൽ അഞ്ച് സ്റ്റാർ റേറ്റിംഗ് നേടിയിട്ടുണ്ടെണ്ട്. 12.49 ലക്ഷം രൂപയാണ് നെക്‌സോൺ ഇവിയുടെ എക്‌സ് ഷോറൂം വില. ദൈനംദിന ഉപയോഗത്തിന് ഈ കാർ ഉപയോഗിക്കാം. ഫുൾ ചാർജിൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇത് വാഗ്ദാനം ചെയ്യുന്നു.

എംജി കോമറ്റ് ഇവി

എംജി കോമറ്റ് ആണ് ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ. 17.3kWh ലിഥിയം അയൺ ബാറ്ററിയാണ് കാറിനുള്ളത്. ഫുൾ ചാർജിൽ 230 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഈ കാർ വാഗ്ദാനം ചെയ്യുന്നു. 6.99 ലക്ഷം രൂപ മുതലാണ് ഇതിൻ്റെ എക്‌സ് ഷോറൂം വില. കാറിൽ നല്ല സ്ഥലമുണ്ടെങ്കിലും ബൂട്ട് സ്പേസ് കുറവായിരിക്കും. കോമറ്റ് അതിൻ്റെ ഡിസൈൻ കാരണം ഉപഭോക്താക്കൾക്ക് ഇഷ്ടമാണ്. ദൈനംദിന ഉപയോഗത്തിന് ഇതൊരു മികച്ച എസ്‌യുവി ആയിരിക്കും. 

click me!