'നന്ദി, ഹാലോയുടെ കോക്ക്പിറ്റിനും ദൈവത്തിനും': ലൂയിസ് ഹാമില്‍ട്ടണ്‍
First Published | Sep 13, 2021, 4:29 PM IST
ഇന്നലെ ഓട്ടോഡ്രോമോ നാസിയോനിലെ മോണ്‍സ ട്രാക്കില്‍ നടന്ന ഇറ്റാലിയൻ ഗ്രാൻഡ് പ്രീയിൽ കിരീട എതിരാളിയായ മാക്സ് വെർസ്റ്റപ്പന്‍റെ കാർ , നിയന്ത്രണം വിട്ട് ലൂയിസ് ഹാമിൽട്ടണിന്‍റെ കാറിന് മുകളിലേക്ക് പാഞ്ഞ് കയറി. ഹാലോ കോക്പിറ്റിന്‍റെ ബലത്തില്‍ ലൂയിസ് ഹാമില്‍ട്ടണ്‍ അപകമൊന്നുമില്ലാതെ രക്ഷപ്പെട്ടു. മോൺസയുടെ ആദ്യ സ്ഥാനത്തിനായി മത്സരിക്കുമ്പോള്‍ രണ്ട് ഡ്രൈവർമാർ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അതിനിടെ വെർസ്റ്റാപ്പന്‍റെ കാർ നിയന്ത്രണം വിട്ട് ലൂയിസ് ഹാമിൽട്ടണിന്‍റെ കാറിന് മുകളിലേക്ക് പറന്ന് കയറുകയായിരുന്നു. തുടര്‍ന്ന് ഹാമില്‍ട്ടന്‍റെ കാറിന് മുകളില്‍ മാക്സ് വെർസ്റ്റപ്പന്‍റെ കാർ നിന്നു. "സത്യത്തില്‍, ഇന്ന് ഞാൻ വളരെ ഭാഗ്യവാനാണ്," ലൂയിസ് ഹാമില്‍ട്ടണ്‍ പറഞ്ഞു. "ദൈവത്തിന് നന്ദി. അത് എന്നെ രക്ഷിച്ചു. എന്‍റെ കഴുത്ത് രക്ഷിച്ചു. യഥാർത്ഥ നിമിഷത്തിൽ ഇത് ഒരു വലിയ വിജയമാണെന്ന് ഞാൻ കരുതുന്നു." അദ്ദേഹം പറഞ്ഞു.