രഹസ്യ ഭൂഗര്‍ഭ ബങ്കറില്‍ മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടെത് ഉള്‍പ്പെടെ ഒമ്പത് കോടി വിലമതിക്കുന്ന കാറുകൾ
First Published | Sep 5, 2022, 10:08 AM ISTഉപേക്ഷിക്കപ്പെട്ട ഭൂഗർഭ ബങ്കറിൽ നിന്ന് മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രിയുടേത് ഉൾപ്പെടെ ഒരു മില്യൺ പൌണ്ട് വിലമതിക്കുന്ന ക്ലാസിക് കാറുകൾ കണ്ടെത്തി. ലോസ്‌റ്റ് അഡ്വഞ്ചേഴ്‌സ് എന്ന യൂട്യൂബ് അക്കൗണ്ട് നടത്തുന്ന ബെന്നും എറാനും ബ്രിട്ടനിലെ സറേയിലെ ഒഭൂഗർഭ ബങ്കറിൽ നിന്നാണ് വിന്‍റേജ് കാർ ശേഖരം കണ്ടെത്തിയത്. വിന്‍റേജ് കാറുകളുടെ 'ആകർഷകമായ ശേഖരം' ത്തില്‍ ഫോർമുല 1 റേസർ, ബെന്‍റ്ലി, ബ്രിസ്റ്റോൾ കാറുകൾ എന്നിവയുൾപ്പെടെ നിരവധി ബ്രിട്ടീഷ് ക്ലാസിക്കുകൾ ഉൾപ്പെടുന്നു. റെട്രോ ടാക്സികൾ, നിരവധി പ്രോട്ടോടൈപ്പുകൾ, ഒന്നിലധികം തടി പകർപ്പുകൾ എന്നിവയും ഇക്കൂട്ടത്തിലുണ്ട്. ലേലത്തിനായി വാഹനങ്ങള്‍ തയ്യാറാക്കിയപ്പോള്‍ ഇവ ബങ്കറില്‍ ഉണ്ടായിരുന്നതായി യൂട്യൂബര്‍മാര്‍ പറയുന്നു. അവിശ്വസനീയമായ ബങ്കാറാണിതെന്ന് വിശേഷിപ്പിച്ച ഇവര്‍ ഇത്തരം കാറുകള്‍ തങ്ങള്‍ ഒരിക്കലും റോഡില്‍ കണ്ടിട്ടില്ലെന്നും അവകാശപ്പെട്ടു.