Ashish Yechury: മകന്‍റെ ചിത്രങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി സീതാറാം യെച്ചൂരി

First Published | Jun 9, 2022, 1:22 PM IST

2021 ഏപ്രിലിലാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരി കൊവിഡ് ബാധിതനായി മരിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്‍റെ 36 -ാം പിറന്നാള്‍ ദിനമാണ്. ആശിഷിനുള്ള പിറന്നാള്‍ സമ്മാനമായി അദ്ദേഹത്തിന്‍റെ ചിത്രങ്ങളുടെ പ്രദര്‍ശനം ദില്ലിയില്‍ നടക്കുകയാണ്. ദില്ലി ബിക്കാനീർ ഹൗസില്‍ മകന്‍ ആശിഷ് യെച്ചൂരി പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം കാണാനെത്തിയ യെച്ചൂരി പലപ്പോഴും വികാരാധീനനായി. ചിത്രങ്ങളും എഴുത്തും വൈശാഖ് ആര്യന്‍. 
 

അകാലത്തില്‍ നഷ്ടമായ മകന്‍റെ ഓർമ്മകളില്‍ മുഴുകുകയാണ് ഈ അച്ഛന്‍. സ്വതവേ അന്തർമുഖനായിരുന്ന ആഷിഷിന്‍റെ ചിത്രങ്ങളിലും ഏകാന്തതയും പ്രകൃതിയുമൊക്കെയാണ് വിഷയങ്ങള്‍. 

ഏകാന്തമായ തോണിയാത്രയും മരങ്ങളും ചില്ലകളും സൂര്യാസ്തമയങ്ങളും നിറഞ്ഞതാണ് ആശിഷിന്‍റെ ചിത്രങ്ങള്‍. മിക്ക ചിത്രങ്ങളിലും ഏകാന്തത ഒരു വിഷയമാണ്. 


ഓരോ ചിത്രങ്ങളും കാണുമ്പോഴും ഉള്ളില്‍ ഇരമ്പിയെത്തിയ ഓർമ്മകളില്‍ യെച്ചൂരിയുടെ വാക്കുകള്‍ മുറിഞ്ഞു. അദ്ദേഹം പലപ്പോഴും കണ്ണുകള്‍ തുടച്ചു.

സഞ്ചാരപ്രിയനായിരുന്ന ആഷിഷ് രാജ്യത്തിനകത്തും പുറത്തും നടത്തിയ യാത്രകളില്‍ പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. 

ഭര്‍ത്താവിനുളള പിറന്നാള്‍ സമ്മാനമായിട്ടാണ് ആഷിഷിന്‍റെ ഭാര്യ സ്വാതി അദ്ദേഹത്തിന്‍റെ ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചത്. 

സീതാറാം യെച്ചൂരിയുടെ മൂത്ത മകനും മാധ്യമപ്രവർത്തകനുമായ ആശിഷ് യെച്ചൂരി 2021 ഏപ്രിലിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

സീതാറാം യെച്ചൂരിയുടെ മൂത്ത മകനും മാധ്യമപ്രവർത്തകനുമായ ആശിഷ് യെച്ചൂരി 2021 ഏപ്രിലിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

സീതാറാം യെച്ചൂരിയുടെ മൂത്ത മകനും മാധ്യമപ്രവർത്തകനുമായ ആശിഷ് യെച്ചൂരി 2021 ഏപ്രിലിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

Latest Videos

click me!