കടലിന് ചാരനിറം, ഇലയ്ക്ക് പിങ്ക് നിറം, ഇത് വര്‍ണ്ണാന്ധരുടെ ദ്വീപ്

First Published | May 9, 2020, 2:30 PM IST

ഈ ഫോട്ടോഗ്രാഫുകളില്‍ നിറങ്ങള്‍ പതിവുപോലല്ല. അതിനൊരു കാരണമുണ്ട്, എല്ലാ നിറവും കാണാനാവാത്ത വര്‍ണാന്ധത ബാധിച്ചവരുടെ കണ്ണിലെ കാഴ്ചകളാണ് ഇത്. ജനസംഖ്യയില്‍ അഞ്ചു ശതമാനത്തിലേറെ പേര്‍ക്ക് ഈ അസുഖമുള്ള പസഫിക് സമുദ്രത്തിലെ ഒരു ചെറിയ പവിഴ ദ്വീപായ പിംഗലാപില്‍ നിന്നാണ് ഈ ചിത്രങ്ങള്‍.  ബെല്‍ജിയന്‍ ഫോട്ടോഗ്രാഫര്‍ സാന്‍ ഡി വൈല്‍ഡ്  ആണ് ആ മനുഷ്യരുടെ കണ്ണിലെ കാഴ്ചകള്‍ പുന:സൃഷ്ടിച്ചത്. കാണാം, ആ കാഴ്ചകള്‍. 

സാന്‍ ഡി വൈല്‍ഡ്
വര്‍ണാധത ബാധിച്ചവരുടെ കണ്ണില്‍ പതിയുന്ന ചെടികള്‍ക്ക് പച്ച നിറമല്ല, പകരം ഇളം പിങ്ക് നിറമാണ്. കടലിനോ ചാരനിറവും, പ്രദേശവാസികളെ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് കാണുക. അതാണ് ഫോട്ടോകളില്‍.

പിംഗലാപിലെ അഞ്ചു ശതമാനത്തിലേറെ ജനങ്ങള്‍ വര്‍ണ്ണാന്ധരാണ്. അവര്‍ക്ക് പല നിറങ്ങളും കാണാന്‍ സാധിക്കില്ല. അത്‌കൊണ്ട് തന്നെ ഈ ദ്വീപിന് മറ്റൊരു പേരും കൂടെയുണ്ട്, 'കളര്‍ബ്ലൈന്‍ഡ് ദ്വീപ്.'
വര്‍ണ്ണാന്ധതയുള്ളവര്‍ക്ക് ചുവപ്പ്, നീല, പച്ച ഇല്ലെങ്കില്‍ ഇവയുടെ മിശ്രിത നിറങ്ങള്‍ കാണാന്‍ സാധിക്കില്ല. അവരുടെ ലോകം എന്നും ഇരുണ്ടതായിരിക്കും.
ഗോളതലത്തില്‍ 30,000 ആളുകളില്‍ ഒരാള്‍ക്ക് മാത്രമാണ് പൂര്‍ണ്ണമായ വര്‍ണ്ണാന്ധത അഥവ ടോട്ടല്‍ കളര്‍ ബ്ലൈന്‍ഡ്‌നെസ് സംഭവിക്കുന്നത്.
എന്നാല്‍ പിംഗലാപില്‍ ജനസംഖ്യയുടെ 4% മുതല്‍ 10% ത്തോളം വരുന്ന ആളുകള്‍ക്കും ഇതുണ്ട്.
ഈ ഫോട്ടോഗ്രാഫുകളില്‍ നിറങ്ങള്‍ പതിവുപോലല്ല. അതിനൊരു കാരണമുണ്ട്, എല്ലാ നിറവും കാണാനാവാത്ത വര്‍ണാന്ധത ബാധിച്ചവരുടെ കണ്ണിലെ കാഴ്ചകളാണ് ഇത്.
ഒരു ദ്വീപിലെ ജനതയ്ക്ക് മുഴുവന്‍ ഇത്തരമൊരു ജനിത വൈകല്യം എങ്ങനെ സംഭവിച്ചു എന്നത് പല ശാസ്ത്രജ്ഞരിലും കൗതുകം ജനിപ്പിക്കുന്ന ഒന്നാണ്. അതിന്റെ പിന്നില്‍ പ്രദേശവാസികള്‍ വിശ്വസിച്ചു പോരുന്ന ഒരു കഥയുണ്ട്.
18 നൂറ്റാണ്ടില്‍ ഒരു സുനാമി ആ ദ്വീപിലെ പകുതിയിലധികം പേരെയും ഇല്ലാതാക്കി. അതിജീവിച്ച ഇരുപത് പേരില്‍ ഒരാളായ ഭരണാധികാരി പൂര്‍ണ്ണമായ വര്‍ണ്ണ അന്ധതയുള്ളയാളായിരുന്നു. ക്രമേണ അദ്ദേഹം ദ്വീപിന്റെ പിന്നീടുള്ള തലമുറകള്‍ക്ക് ആ ജീന്‍ കൈമാറി. അങ്ങനെയാണ് അവിടെയുള്ള ആളുകള്‍ വര്‍ണ്ണാന്ധരായതെന്നാണ് പറയുന്നത്.
ബെല്‍ജിയന്‍ ഫോട്ടോഗ്രാഫര്‍ സാന്‍ ഡി വൈല്‍ഡ് 2015 ല്‍ ദ്വീപ് സന്ദര്‍ശിക്കുകയുണ്ടായി. ദ്വീപും അവിടത്തെ വര്‍ണ്ണാന്ധതയെയും പ്രതിപാദിക്കുന്ന നിരവധി ചിത്രങ്ങള്‍ അവര്‍പകര്‍ത്തി.
കര്‍ത്തി. ദ്വീപുനിവാസികള്‍ ലോകത്തെ കാണുന്ന രീതിയില്‍ സാന്‍ ഡി വൈല്‍ഡ് ചിത്രങ്ങള്‍ പുന:സൃഷ്ട്ടിച്ചു.

Latest Videos

click me!