സമുദ്രത്തിന്‍റെ സ്വാഭാവിക പരിസ്ഥിതി വീണ്ടെടുക്കാന്‍ സമുദ്രാന്തര്‍ഭാഗത്ത് ഒരു 'വന മ്യൂസിയം'
First Published | Aug 13, 2021, 2:30 PM ISTകടല്‍ , മാലിന്യം നിറഞ്ഞ് കുമിയുന്നിടമായി മാറുന്നുവെന്നത് ഏറെനാളായി നമ്മള്‍ കേള്‍ക്കുന്നു. കടലിന് നഷ്ടപ്പെടുന്ന സ്വാഭാവിക പരിസ്ഥിതിയെ തന്‍റെ ശില്പങ്ങളിലൂടെ തിരിച്ച് പിടിക്കാന്‍ ശ്രമിക്കുകയാണ് ബ്രിട്ടീഷ് ശില്പിയായ ജേസൺ ഡികെയേഴ്സ് ടെയ്‌ലർ. അദ്ദേഹത്തിന്‍റെ ജലാന്തരീക സൃഷ്ടികള്‍ പ്രശസ്തമാണ്. കാൻ, മെക്സിക്കോ, ഗ്രെനഡ, ബഹാമസ്, ലാൻസറോട്ട്, നോർവേ, ഓസ്‌ട്രേലിയ, മാലിദ്വീപ് എന്നിവിടങ്ങളിലെല്ലാം അദ്ദേഹം ജലാന്തരീക ശിൽപ-തോട്ടങ്ങൾ നിര്‍മ്മിച്ചിട്ടുണ്ട്. മാലിദ്വീപിലെ അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ മതമൌലീക വാദികളുടെ ഇടപെടലിനെ തുടര്‍ന്ന് തകര്‍ക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ പുതിയ സൃഷ്ടി സൈപ്രിയറ്റ് തീരത്ത് പെർനെറ ബീച്ചിൽ നിന്ന് 200 മീറ്റർ അകലെ സമുദ്ര സംരക്ഷണ മേഖലയില്‍ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തു. ഉപരിതലത്തിൽ 26 മുതൽ 33 അടി വരെ സമുദ്രത്തിനടിയിൽ 93 ശ്രദ്ധേയമായ ശിൽപ്പങ്ങളാണ് അദ്ദേഹം മൂസാനില്‍ സൃഷ്ടിച്ചത്. കാണാം ആ സുദ്രാന്തരീക മ്യൂസിയം.