ഒരു ഫാമില്‍ സഹായിയായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. അപ്പോഴാണ് എന്തുകൊണ്ട് ചാണകം ഉപയോഗിച്ച് വരച്ചുകൂടാ എന്ന് തോന്നുന്നത്. അങ്ങനെ ചാണകം കുറച്ച് ദ്രാവകരൂപത്തിലാക്കി വരച്ചുനോക്കി. കടലാസിലും കാന്‍വാസിലും ലോഹത്തിലും മരത്തിലും എല്ലാം വരച്ചു. വാട്ടര്‍കളര്‍ പേപ്പറിലാണ് ഏറ്റവും നന്നായി വരയ്ക്കാനായത്. ആദ്യം വരച്ചത് അത്ര ആവശ്യമില്ലാത്ത കുറച്ച് വസ്തുക്കളുടെ ചിത്രങ്ങളൊക്കെയാണ്. പിന്നെയാണ് മനോഹരമായ പലതും ഈ ചാണകമുപയോഗിച്ച് തന്നെ വരയ്ക്കാം എന്ന് തോന്നുന്നത്. അങ്ങനെ പ്രകൃതിയും പച്ചപ്പും ഫാമുമെല്ലാം വരച്ച് തുടങ്ങി. വരച്ച് ഉണങ്ങിക്കഴിഞ്ഞശേഷം അത് മണക്കുന്നില്ലായെന്നും ഹാള്‍ പറയുന്നു. മിക്കവാറും വരയ്ക്കുന്ന ചിത്രങ്ങള്‍ എങ്ങനെ വേണം ഏത് വേണം എന്നൊക്കെ തീരുമാനിക്കുന്നത് അത് തൂക്കിയിടേണ്ട പ്രതലത്തെ കൂടി ആശ്രയിച്ചായിരിക്കുമെന്നും ആര്‍ട്ടിസ്റ്റ് പറയുന്നുണ്ട്.
undefined
'ഞാൻ ജർമ്മനിയുടെ ഒരു ഭാഗത്താണ് താമസിക്കുന്നത്, ആ പ്രദേശത്തെ “പിക്ചർ-ബുക്ക് ബവേറിയ” എന്ന് വിളിക്കുന്നു. ബവേറിയയെ വളരെ ആകർഷകമാക്കുന്ന സാധാരണ പുൽമേടുകളും മേച്ചിൽസ്ഥലങ്ങളും അപ്രത്യക്ഷമാകുന്ന അവസ്ഥയുണ്ട് ഇന്ന്. ഞങ്ങൾക്ക് മേച്ചിൽസ്ഥലമുണ്ട്, കാരണം ഈ പ്രദേശം വലിയ തോതിൽ വിള കൃഷിക്കോ അല്ലെങ്കിൽ പഴങ്ങള്‍ കൃഷി ചെയ്യാനോ അനുയോജ്യമല്ല. പാലും മരങ്ങളും നമ്മുടെ പരമ്പരാഗത പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ രണ്ട് തൂണുകളാണ്. എന്നെ സംബന്ധിച്ചിടത്തോളം പശു എന്റെ വീടിന്റെ ഭാഗമാണ്. ഇത് ഒരു സഹതാപമർഹിക്കുന്ന മൃഗമാണ്, അതുപോലെ ശക്തനായ ഒരു മൃഗവുമാണ്, ഇത് നമ്മുടെ നാഗരികതയെ പ്രതീകപ്പെടുത്തുന്ന ഒരു മൃഗമാണ് എന്നും ഹാള്‍ പറയുന്നു. 1950 -കളിലും 1960 -കളിലും ബവേറിയൻ സംസ്കാരം കൃഷിയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായിരുന്നു. എന്നാല്‍, പിന്നീട് രണ്ടാം ലോക മഹായുദ്ധകാലത്തിന്‍റെയൊക്കെ അവസാനം എല്ലായിടവും വ്യാവസായികവല്‍ക്കരിക്കപ്പെട്ടു തുടങ്ങി. എന്നാല്‍, അത് അവിടങ്ങളിലെ സുസ്ഥിരതയെ ഇല്ലാതാക്കി. സുസ്ഥിരമായ ഒരു ജീവിതമാണ് താനാഗ്രഹിക്കുന്നതെന്നും ഹാള്‍ പറയുന്നു.
undefined
എന്നാല്‍, ഇങ്ങനെ ചാണകത്തില്‍ ചിത്രം വരയ്ക്കുന്നത് പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കും കാരണമായിട്ടുണ്ട്. എന്നാല്‍, ഹാള്‍ അത് കാര്യമാക്കുന്നില്ല. അങ്ങനെയൊരു ചര്‍ച്ച ഉയര്‍ന്നു വരണം എല്ലാവരും ആഹാ വരച്ചത് കൊള്ളാം എന്നും പറഞ്ഞ് അഭിനന്ദിച്ചിട്ട് പോയാല്‍ പിന്നെ അവിടെ ആ കലയ്ക്ക് എന്ത് പ്രസക്തിയാണുള്ളത്, അതിനാല്‍ വിമര്‍ശനങ്ങളും ചര്‍ച്ചകളും ഉണ്ടാകണം എന്നും ഹാള്‍ പറയുന്നു. അതേസമയം തന്നെ ഈ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവരും അവ സ്വന്തം ജീവിതത്തോട് ബന്ധപ്പെട്ട് നില്‍ക്കുന്നുവെന്ന് തോന്നുന്നവരുമുണ്ട്. അവരുടെ കുട്ടിക്കാലത്തെയോ അവധിക്കാലത്തെയോ പശുവും കൃഷിസ്ഥലവുമൊക്കെയുള്ള ജീവിതവുമായി അത് ബന്ധപ്പെട്ടു നില്‍ക്കുന്നതിനാലാണത്.
undefined
എത്രയോ വര്‍ഷങ്ങൾ ഹാൾ നഗരത്തിൽ ജീവിച്ചിട്ടുണ്ട്. എന്നാൽ, തന്നെ എപ്പോഴും ആകർഷിച്ചിട്ടുള്ളത് ഗ്രാമപ്രദേശങ്ങളാണെന്ന് ഹാള്‍ പറയുന്നു. അവിടെനിന്നാണ് നമ്മുടെ ഭക്ഷണം വരുന്നത്. നഗരങ്ങളിലെ യാന്ത്രികജീവിതം തന്നെ മടുപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരം പ്രാന്തപ്രദേശങ്ങളിലെ ജീവിതത്തിന് കുറച്ചുകൂടി ജീവനുണ്ട്. പലരും ഫാഷന്റെ ഭാഗമായി ഇത്തരം സ്ഥലങ്ങളിൽ വന്ന് താമസിച്ചുപോകാറുണ്ട്. താൻ കരുതുന്നത് നമുക്ക് ശരിക്കും ജീവിക്കുന്നതായി തോന്നണമെങ്കിൽ നല്ല വായു ശ്വസിക്കണമെങ്കിൽ, നല്ല വിശ്രമം വേണമെങ്കിൽ, നല്ല ഭക്ഷണം വേണമെങ്കിൽ, മനസ് നിറഞ്ഞിരിക്കുന്നതായി തോന്നണമെങ്കിൽ ഈ ജീവിതം വേണം. തനിക്കത് ഉപേക്ഷിക്കാനാവില്ല എന്നാണ് ഹാൾ പറയുന്നത്.
undefined
എന്നാൽ, താൻ പ്രൊഫഷണലായി ഒരു ഇല്ല്യുസ്ട്രേറ്റർ ആണ്. അതിന്റെ ആവശ്യത്തിനായി തന്റെ കയ്യിൽ കമ്പ്യൂട്ടറും, ഐപാഡും എല്ലാം ഉണ്ട്. എന്നാൽ, അതിനേക്കാളൊക്കെ ഉപരിയായി താൻ വരയ്ക്കാനുപയോഗിക്കുന്നത് ചാണകമാണ് എന്നത് വേറിട്ട് നിൽക്കുന്നു. വരും കാലങ്ങളിൽ തന്റെ പ്രൊജക്ടുകളിൽ കൂടുതലായും ചാണകം ഉപയോഗിക്കുന്നത് കാണാനാവും എന്നും ആ കലാകാരൻ പറയുന്നു. ഏതായാലും വിമർശനങ്ങളുണ്ടെന്നത് പോലെ തന്നെ ഹാളിന്റെ വരയ്ക്ക് ഒരുപാട് ആരാധകരും ഉണ്ട്.
undefined