കലാകാരന്മാരുടെ കുടുംബത്തിൽ നിന്നും തന്നെയാണ് ആരിഫയുടെ രംഗപ്രവേശനം. പിതാവ് ഇസ്ഹാക് മിച്ച ചിത്രകാരൻ കൂടിയാണ്. നീണ്ട കാലം പ്രവാസിയായിരുന്ന ഇദ്ദേഹത്തിന്‍റെ വരകളിലൂടെയാണ് ആരിഫയും ചിത്രങ്ങളുടെ ലോകത്തെത്തുന്നത്. ( ഉപ്പ ഇസ്ഹാക് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച ആരിഫയുടെ ചിത്രം. ഈ ചിത്രമാണിപ്പോള്‍ സാമൂഹ്യമാധ്യമത്തില്‍ തരംഗമായത്.)
ബ്രഷ് പിടിക്കാൻ പ്രായമാകുന്നതിന് മുമ്പേ ആരിഫയുടെ വിരലുകളില്‍ ബ്രഷുകള്‍ ഇണങ്ങിയിരുന്നു. മൂന്നാം വയസ്സിൽ ആരംഭിച്ച കുത്തിവരകൾ ആറാം വയസ്സിലെത്തിയതോടെ മനോഹര ചിത്രങ്ങളായി തീര്‍ന്നു.
13 -ാം വയസ്സ് മുതൽ ഓയിൽ പെയിൻറിങ്ങെന്ന ഗൗരവ മേഖലയിലേക്ക് കടന്നു. എന്നാൽ മത്സരങ്ങളിൽ പങ്കെടുക്കാനോ സമ്മാനങ്ങൾ വാരിക്കൂട്ടാനോ ആരിഫ തയ്യാറായിരുന്നില്ല. അതിന് മുതിർന്നില്ല എന്ന് പറയുന്നതാകും ശരി.
കാലങ്ങൾ കടന്നുപോയതോടെ ആരുമറിയാത്ത ഈ ചിത്രകാരി നമുക്കിടയിലുണ്ടായിരുന്നു. 2015 -ൽ വിവാഹം കഴിഞ്ഞതോടെ ഭർത്താവ് ശഫീകിന്‍റെ കൂടെ സൗദിയിലെത്തി. തുടർന്ന് രണ്ട് മക്കളുടെ മാതാവായിട്ടും ആരിഫ ഉപ്പയില്‍ നിന്നും പകര്‍ന്നു കിട്ടിയ ചിത്രം വര മറന്നില്ല.
പല പ്രവാസി സംഘടനകളും ഇവരുടെ കഴിവ് കണ്ട് പരിപാടികൾ സംഘടിപ്പിക്കുകയും അനുമോദിക്കുകയും ചെയ്തു. പിന്നീട് നാല് വർഷം മുമ്പ് നാട്ടിലെത്തിയ ശേഷമാണ് വണ്ടും പെയിൻറിംഗ് ബ്രഷ് ഗൗരവപരമായി കൈയിലെടുക്കുന്നത്.
റിയലസ്റ്റിക് ചിത്രങ്ങൾ വരക്കാൻ തുടങ്ങിയത് ഏകദേശം 10 വർഷം മുമ്പാണ്. ഇപ്പോൾ വൈറലായ കോഴികളുടെ അക്രലിക് പെയിൻറിംഗ് 15 ദിവസം കൊണ്ടാണ് ആരിഫ വരച്ച് തീർത്തത്. അക്രലിക്കില്‍ വരയ്ക്കുമ്പോഴും ചിത്രങ്ങളില്‍ സൂക്ഷ്മത പുലര്‍ത്താന്‍ ആരിഫ ശ്രമിക്കാറുണ്ട്.
ഒരു ക്യാമറയ്ക്ക് ഒപ്പിയെടുക്കാന്‍ കഴിയുന്ന സൂക്ഷ്മമായ ചില പ്രത്യേകതകള്‍ പോലും അത് പോലെ വരയ്ക്കാന്‍ ആരിഫയ്ക്ക് കഴിയുന്നു. 2014 -ൽ സ്വന്തം പടം വരച്ചും ആരിഫ ഞെട്ടിച്ചിട്ടുണ്ട്.
ഒറിജിനലിനെ വെല്ലുന്ന ഈ ചിത്രം കൂടാതെ വെള്ളം കയറിക്കിടക്കുന്ന ഒരു നെൽവയലിന്‍റെ ചിത്രവും വെള്ളം കെട്ടിനിൽക്കുന്ന ചിത്രവുമൊക്കെ ആരിഫയുടെ കലാവൈഭവം തെളിയിക്കുന്നതാണ്.
ആരിഫയുടെ അനുജത്തി ജുമാനയും ചിത്രകാരിയാണ്. തന്‍റെ അഞ്ച് വയസുള്ള മൂത്ത കുട്ടിയും നാല് വയസ്സുള്ള ഇളയ കുട്ടിയും വരയ്ക്കുമെന്നും ആരിഫ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. കൂടാതെ ഉമ്മയും ചെറിയ രീതിയിൽ വരയ്ക്കും.
അങ്ങനെ പൂർണമായും ഒരു വരക്കുടുംബമാണ് ആരിഫയുടേത്. ഭർത്താവ് ഷഫീക്കലി ഗൾഫിലാണ്.ചിത്രകാരനായ പിതാവ് ഇസ്ഹാക്ക് മൂന്ന് പതിറ്റാണ്ടിലേറെയായി ഗൾഫിൽ പലയിടങ്ങളിലായി ഇതേ മേഖലയിൽ ജോലി ചെയ്തിരുന്നു. ഏഴ് മാസം മുമ്പ് കുടുംബവുമൊന്നിച്ച് നാട്ടിലേക്ക് തിരിച്ചെത്തി.
ചെറുപ്പം തൊട്ടേ വര തുടങ്ങിയ ഇസ്ഹാഖും തന്‍റെ ആറാം വയസിലാണ് ഈ മേഖലയിലേക്ക് കൈയെടുത്ത് വച്ചത്. സൗദിയിൽ ഒരു ഫ്രഞ്ച് കമ്പനിയിൽ സ്റ്റോറി ബോർഡ് ആർട്ടിസ്റ്റായാണ് അവസാനമായി ജോലി നോക്കിയത്.
കാലത്തിനനുസരിച്ച് തന്‍റെ വരയിൽ മാറ്റം വരുത്തിക്കൊണ്ടുവന്ന ഇസ്ഹാഖ് ജീവവായു പോലെയാണ് തനിക്ക് വരയെന്നും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. (ആരിഫയും കുടുംബവും).കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona