ഷവോമിക്കൊപ്പം കൈകോർത്ത് ലെന്‍സ് നിര്‍മ്മാതാക്കളായ ലൈക്ക

By Web Team  |  First Published Jun 14, 2022, 8:15 AM IST

ഐഫോണിന്റെ ക്യാമറയാണ് അടിപൊളി എന്നൊരു സങ്കൽപം നേരത്തെയുണ്ട്. ഇതാണ് അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. 2016 ഫെബ്രുവരിയിലാണ് ലൈക്കയും വാവെയും കൈ കോർക്കുന്നത്. 


ലൈക്ക ഇനി ഷവോമിയോട് സഹകരിക്കുമെന്ന് നിര്‍മ്മാണം. ഗിസ്മോചൈന അടക്കമുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ക്യാമറ, ലെൻസ് നിർമാണ മേഖലയിലെ അതികായന്മാരാണ് ജർമ്മന്‍ നിർമാതാക്കളായ ലൈക്ക. നിലവിൽ ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ വാവെയുമായുള്ള പങ്കാളിത്തം നിർത്തുകയാണ് ലൈക്ക. സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കൂട്ടുകെട്ടാണ് ഇതോടെ ഇല്ലാതായത്.

ഐഫോണിന്റെ ക്യാമറയാണ് അടിപൊളി എന്നൊരു സങ്കൽപം നേരത്തെയുണ്ട്. ഇതാണ് അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. 2016 ഫെബ്രുവരിയിലാണ് ലൈക്കയും വാവെയും കൈ കോർക്കുന്നത്. സ്മാർട്ട്ഫോൺ ക്യാമറകളുടെ മികവ് ശാസ്ത്രീയമായി വിലയിരുത്തുന്ന ഫ്രഞ്ച് കമ്പനിയായ ഡിഎക്‌സ്ഒയുടെ റാങ്കിങ്ങിൽ മുൻ‍പന്തിയിലുള്ളതാണ് വാവെയ് ഫോണുകൾ. ക്യാമറ സാങ്കേതിക വിദ്യ വികസിപ്പിക്കാനായി പ്രത്യേക ഗവേഷണശാല തന്നെ ഒരുക്കിയാണ് ഇരു കമ്പനികളും കൈകോർത്തു തുടങ്ങിയത്.

Latest Videos

undefined

പിന്നിടാണ് പുതിയ റാങ്കിങ്ങിൽ വാവെയുടെ സബ് ബ്രാൻഡായി പ്രവർത്തിച്ചിരുന്ന ഓണർ മാജിക്4 അൾട്ടിമേറ്റ് (Magic4 Ultimate) ആണ് 146 പോയിന്റുമായി ഒന്നാം സ്ഥാനത്തും 144 പോയിന്റുമായി വാവെയ് പി50 പ്രോ  രണ്ടാം സ്ഥാനത്തുമെത്തുന്നത്.  ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ ക്യാമറാ ഗവേഷണശാല  വാവെയുടെ സ്വന്തമാണ്. അമേരിക്കയുടെ നിയമ നടപടികളിൽപെട്ട വാവെയ് ഫോൺ വില്പനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. 

പല രാജ്യങ്ങളിലും ഫോൺ വിൽപന നടത്തുന്നില്ല. ഇതാകാം ലൈക്കയും വാവെയും പിരിയാനുള്ള കാരണമെന്നാണ് റിപ്പോർട്ടുകൾ.  ലൈക്കയുമായുള്ള പങ്കാളിത്തം ഇല്ലാതെ ഇരുന്നപ്പോൾ പോലും ഷവോമി മികച്ച സ്മാർട്ട്ഫോൺ  ക്യാമറകളാണ് നിർമിച്ചിരുന്നത്. നിലവിൽ സോണിയാണ് ലോകത്തെ സെൻസർ കമ്പനികളിലൊന്ന്.  ഏറ്റവും മികച്ച മിറർലെസ് ക്യാമറകളിലൊന്നായ നിക്കോൺ സെഡ്9നു വേണ്ടിയുള്ള സെൻസർ നിർമിച്ചത് സോണിയാണെന്നാണ് റിപ്പോർട്ട്. 

ഈയടുത്ത് ഇറങ്ങിയ പല നിക്കോൺ ക്യാമറകളുടെയും സെൻസർ  സോണിയാണ് നിർമിച്ചത്. ഫൂജിഫിലിം, ഹാസെൽബ്ലാഡ്, ലൈക്ക, ഒളിംപസ്, പെന്റാക്‌സ്, ഫെയ്‌സ് വൺ തുടങ്ങിയ സെൻസറുകൾക്കായി ആശ്രയിക്കുന്നത് സോണിയെ തന്നെയാണ്.

ഇപ്പോൾ പുതിയ മൂന്നു ലെൻസുകൾ സോണി പുറത്തിറക്കിയിട്ടുണ്ട്.  11 എംഎം എഫ്1.8, 15എംഎം എഫ്1.4, 10-20എംഎം എഫ്4 പിസെഡ് ജി തുടങ്ങിയ ലെൻസുകളാണ് പുറത്തിറക്കിയിരിക്കുന്നത്. യഥാക്രമം 549.99 ഡോളർ, 749.9 ഡോളർ, 749.99 ഡോളർ എന്നിങ്ങനെയാണ് ഇവയുടെ വില.

റെഡ്മി നോട്ട് 11 ടി സീരീസ് എത്തുന്നു; പ്രത്യേകതകള്‍ ഇങ്ങനെ

സാംസങ്ങ്, ഷവോമി, ആപ്പിള്‍ ഫോണുകള്‍ വലിയ വിലക്കിഴിവില്‍; മികച്ച ഓഫറുകള്‍ ഇങ്ങനെ

click me!