തണുപ്പില്‍ ഫോണിന്‍റെ നിറം മാറും; ഞെട്ടിക്കാന്‍ റിയല്‍മീ 14 പ്രോ സിരീസ്

By Web Team  |  First Published Dec 22, 2024, 2:49 PM IST

ലോകത്തെ ആദ്യ കോള്‍ഡ്-സെന്‍സിറ്റീവ് കളര്‍ ചേഞ്ചിംഗ് ഡിസൈനോടെയാണ് റിയല്‍മീ 14 പ്രോ, റിയല്‍മീ 14 പ്രോ+ എന്നീ ഫോണുകള്‍ എത്തുക 


തിരുവനന്തപുരം: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മീയുടെ 14 പ്രോ സ്‌മാര്‍ട്ട്ഫോണ്‍ സിരീസ് 2025 ജനുവരിയില്‍ പുറത്തിറക്കും. റിയല്‍മീ 14 പ്രോ, റിയല്‍മീ 14 പ്രോ+ എന്നീ രണ്ട് മോഡലുകളാണ് ഈ സിരീസില്‍ വരുന്നത്. എന്നാല്‍ ലോഞ്ചിന്‍റെ കൃത്യം തിയതി റിയല്‍മീ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. റിയല്‍മീ 14 പ്രോ സിരീസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ കമ്പനി പുറത്തുവിടും. 

ലോകത്തെ ആദ്യ കോള്‍ഡ്-സെന്‍സിറ്റീവ് കളര്‍ ചേഞ്ചിംഗ് ഫോണുകള്‍

Latest Videos

undefined

റിയല്‍മീ 14 പ്രോ, റിയല്‍മീ 14 പ്രോ+ എന്നീ രണ്ട് സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ ഉള്‍പ്പെടുന്ന റിയല്‍മീ 14 സിരീസ് അടുത്ത മാസം പുറത്തിറങ്ങും. പവിഴ ഡിസൈനിലുള്ള ബാക്ക് പാനലില്‍ നിറംമാറ്റ ഫീച്ചറോടെയാണ് ഇരു ഫോണ്‍ മോഡലുകളും വിപണിയിലേക്ക് വരിക. മുമ്പ് റിയല്‍മീ 9 പ്രോ+ പുറത്തിറങ്ങിയതും റീയര്‍ പാനല്‍ കളര്‍ മാറ്റങ്ങളോടെയായിരുന്നു. എന്നാല്‍ ആ നിറംമാറ്റം അള്‍ട്രാവയലറ്റ് പ്രകാരം പതിക്കുമ്പോഴായിരുന്നു. റിയല്‍മീ 14 പ്രോ സിരീസില്‍ താപനില 16 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമ്പോഴാണ് ഫോണിന്‍റെ റിയര്‍ പാനലിന്‍റെ കളര്‍ മാറുക എന്നതാണ് സവിശേഷത. 

റിയല്‍മീ 14 പ്രോ, റിയല്‍മീ 14 പ്രോ+ എന്നിവയുടെ ഫീച്ചറുകള്‍ വിശദമായി പുറത്തുവന്നിട്ടില്ല. പ്രോ+ വരിക സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജനറേഷന്‍ 3 സോക് ചിപ്‌സെറ്റോടെയായിരിക്കും. റിയല്‍മീ 14 പ്രോ സിരീസിന്‍റെ കൂടുതല്‍ ഫീച്ചറുകള്‍ വരും ദിവസങ്ങളില്‍ അറിയാം. ഫോണുകള്‍ പുറത്തിറങ്ങുന്ന തിയതിയും വിലയും ഉടനറിയാമെന്ന് റിയല്‍മീ അറിയിച്ചു. ഇരു ഫോണുകളും 5ജി സാങ്കേതികവിദ്യയോടെയാണ് എത്തുക. 

Read more: അവസാന നിമിഷം പേര് മാറുമോ? ഐഫോൺ എസ്ഇ 4ന് മറ്റൊരു കൗതുകം കൂടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!