ഐഫോണ്‍ 16 വിപണിയിലെത്തുക ആ ദിവസം; തിയതി ലീക്കായി

By Web Team  |  First Published Sep 9, 2024, 4:06 PM IST

'ഇറ്റ്സ് ഗ്ലോടൈം' എന്ന് പേരിട്ടിരിക്കുന്ന മെഗാ ഇവന്‍റിലൂടെയാണ് ആപ്പിള്‍ ഐഫോണ്‍ 16 സിരീസ് ഇന്ന് പുറത്തിറക്കുന്നത്


ദില്ലി: ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസ് സ്‌മാര്‍ട്ട്ഫോണുകളുടെ പ്രകാശനം ഇന്നാണ്. എന്നുമുതല്‍ ഈ ഫോണുകള്‍ ആളുകള്‍ക്ക് വാങ്ങാന്‍ കഴിയും? മാക്‌റൂമേര്‍സ് പുറത്തുവിടുന്ന സൂചനകള്‍ അനുസരിച്ച് സെപ്റ്റംബര്‍ 20ഓടെ ഐഫോണ്‍ 16 സിരീസ് ആപ്പിള്‍ സ്റ്റോറുകളിലെത്തും. ഇന്ത്യയിലും ഇതേ തിയതിയില്‍ തന്നെയാകും ഐഫോണ്‍ 16 സിരീസ് വില്‍പനയ്ക്ക് തുടക്കമാവാന്‍ സാധ്യത. 

'ഇറ്റ്സ് ഗ്ലോടൈം' എന്ന് പേരിട്ടിരിക്കുന്ന മെഗാ ഇവന്‍റിലൂടെയാണ് ആപ്പിള്‍ ഐഫോണ്‍ 16 സിരീസ് ഇന്ന് പുറത്തിറക്കുന്നത്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണ് ഈ സിരീസില്‍ വരുന്നത്. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ഇവന്‍റ് ആരംഭിക്കുക. ഐഫോണ്‍ 16 സിരീസിനൊപ്പം പുതിയ സ്‌മാര്‍ട്ട്‌വാച്ചുകളും മറ്റ് ആക്സസറീസും ആപ്പിള്‍ പുറത്തിറക്കാനിടയുണ്ട്. ആപ്പിള്‍ വാച്ച് സിരീസ് 10, വാച്ച് എസ്‌ഇ 3, വാച്ച് അള്‍ട്രാ 3, എയര്‍പോഡ്‌സ് 4 എന്നിവയും പുതിയ ഐഫോണുകള്‍ക്കൊപ്പം ഇന്ന് പ്രകാശനം ചെയ്‌തേക്കും. എന്നാല്‍ ഇവ എന്നാകും വിപണിയില്‍ ലഭ്യമാവുക എന്ന സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. 

Latest Videos

Read more: വിലയറിയാതെ ഇരുത്തം വരുന്നില്ലേ... ഇതാ ഐഫോണ്‍ 16 മോഡലുകളുടെ വില സൂചന

ക്യാമറ ടെക്നോളജിയിലുള്ള അപ്‌ഡേഷനും ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളും എ 18 ചിപ്പുമാണ് ഐഫോണ്‍ 16 സിരീസിനെ ശ്രദ്ധേയമാക്കാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഡിസ്‌പ്ലെയുടെ രൂപകല്‍പനയിലും മാറ്റമുണ്ടാകും. പുതിയ കളര്‍ വേരിയന്‍റ് ഈ പതിപ്പില്‍ ആപ്പിള്‍ അവതരിപ്പിക്കും എന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. ബ്ലൂ ടൈറ്റാനിയത്തിന് പകരം പുതിയ ഗോള്‍ഡ് ടൈറ്റാനിയം ഫിനിഷ് എത്താനിടയുണ്ട് എന്ന് ബ്ലൂംബെര്‍ഗിന്‍റെ മാര്‍ക് ഗര്‍മാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കറുപ്പ്, വെള്ള, നാച്ചുറല്‍ ടൈറ്റാനിയം കളര്‍ വേരിയന്‍റുകള്‍ ഐഫോണുകള്‍ക്ക് തുടര്‍ന്നേക്കും. 

Read more: ലോകം കീഴടക്കാന്‍ ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ 16, ചരിത്ര സംഭവം; ദിവസങ്ങള്‍ക്കകം ആഗോള വിപണിയിലെത്തും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!