ഐഫോണ്‍ പാര്‍ട്‌സുകള്‍ക്കും ലോക്ക്! അടിച്ചുമാറ്റലും മാറ്റിയിടലും ഇനി നടക്കില്ല

By Web TeamFirst Published Sep 14, 2024, 3:35 PM IST
Highlights

ഐഫോണ്‍ കള്ളന്‍മാര്‍ ജാഗ്രതൈ, പാര്‍ട്‌സുകള്‍ക്ക് വരെ ലോക്ക് സംവിധാനം ഉടന്‍, റിപ്പയറിംഗും പഴയപടിയാവില്ല

കാലിഫോര്‍ണിയ: ഐഒഎസ് 18 സോഫ്റ്റ്‌വെയറിനൊപ്പം ഐഫോണുകളില്‍ പാര്‍ട്‌സുകളുടെ ആക്‌ടിവേഷന്‍ ലോക്ക് ഫീച്ചര്‍ ആപ്പിള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ബാറ്ററി, ഡിസ്‌പ്ലെ, ക്യാമറ എന്നിങ്ങനെയുള്ള പ്രധാന ഘടകങ്ങളാണ് ഇത്തരത്തില്‍ ലോക്ക് ചെയ്യപ്പെടുക. ഇതോടെ ഐഫോണുകള്‍ മോഷ്ടിച്ച് പാര്‍ട്‌സുകള്‍ വില്‍ക്കുന്നതിനും ഒരു ഐഫോണിലെ ഭാഗം മറ്റൊരു ഐഫോണിലേക്ക് മാറ്റി സ്ഥാപിക്കുന്നതും അവസാനിച്ചേക്കും. 

ഐഫോണുകളില്‍ പുതിയ സുരക്ഷാ ഫീച്ചര്‍ ഐഒഎസ് 18 സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനോടെ വരും. യൂസറുടെ ആപ്പിള്‍ അക്കൗണ്ടുമായി ഐഫോണിന്‍റെ ബാറ്ററി, ഡിസ്‌പ്ലെ, ക്യാമറ തുടങ്ങിയ പാര്‍ട്‌സുകള്‍ ബന്ധിപ്പിക്കുന്ന സംവിധാനമാണിത്. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട ഡെവലപ്പര്‍മാര്‍ക്കും ബീറ്റ ടെസ്റ്റര്‍മാര്‍ക്കും ഈ സംവിധാനം ലഭ്യമായിട്ടുണ്ട്. ഐഒഎസ് 18 പുറത്തിറങ്ങുന്നതോടെ ഐഫോണിലെ പാര്‍ട്‌സുകള്‍ മറ്റൊരു ഐഫോണിലേക്ക് മാറ്റണമെങ്കില്‍ ആ ഫോണ്‍ പാര്‍ട്‌സിന്‍റെ ഉടമയോട് പാസ്‌വേഡ് മുഖേന അനുവാദം ചോദിക്കും. പാസ‌്‌വേഡ് തെറ്റെങ്കില്‍ ഇത്തരത്തില്‍ റിപ്പയര്‍ അസാധ്യമാകും. ഇതുവഴി ഐഫോണുകളുടെ കവര്‍ച്ച തടയാനും പാര്‍ട്‌സുകള്‍ മറ്റ് ഐഫോണുകളില്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും കഴിയുമെന്നാണ് ആപ്പിളിന്‍റെ കണക്കുകൂട്ടലുകള്‍. മോഷ്‌ടിച്ച ഐഫോണുകള്‍ പാര്‍ട്‌സുകളാക്കി വില്‍ക്കുന്ന നിലവിലെ രീതിക്ക് തടയിടാന്‍ പുതിയ ആക്‌ടിവേഷന്‍ ലോക്ക് ഫീച്ചര്‍ വഴിയായേക്കും. 

Latest Videos

Read more: ഈയടുത്ത് ഐഫോണ്‍ 15, 14 വാങ്ങിയവരാണോ നിങ്ങള്‍? നിരാശ വേണ്ട; റീഫണ്ട് ലഭിക്കാന്‍ വഴിയുണ്ട്

പാര്‍ട്‌സുകള്‍ക്ക് ആക്റ്റിവേഷന്‍ ലോക്ക് ഫീച്ചര്‍ വരുമെന്ന് ആപ്പിള്‍ ഈ വര്‍ഷാദ്യം അറിയിച്ചിരുന്നു. ഐഫോണ്‍ റിപ്പയര്‍ പോളിസിയുടെ ഭാഗമായായിരുന്നു പ്രഖ്യാപനം. ഈ പോളിസി പ്രകാരം ജനുവിനായ ഐഫോണ്‍ പാര്‍ട്‌സുകള്‍ ഉപയോഗിക്കാന്‍ ഐഫോണ്‍ ഉപഭോക്താക്കളും റിപ്പയര്‍മാരും നിര്‍ബന്ധിതരാവും. സെപ്റ്റംബര്‍ 16ന് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഒഎസ് 18 അപ്‌ഡേറ്റിലാണ് ഐഫോണ്‍ പാര്‍ട്‌സുകളുടെ ആക്റ്റിവേഷന്‍ ലോക്ക് ഫീച്ചര്‍ വരിക. ഐഒഎസ് 18 സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ലഭ്യമാകുന്ന ഐഫോണ്‍ മോഡലുകളുടെ വിവരങ്ങള്‍ വൈകാതെ അറിയാം. 

Read more: ഇന്ത്യയിൽ ഐഫോൺ 16 മോഡലുകൾക്ക് വിലക്കുറവോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!