ഫോണുകള്‍ വെള്ളത്തില്‍ വീണാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്, ചെയ്യാതിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നതാണ് ഇവിടെ പരിശോധിക്കുന്നത്.
വലിയ മഴയുള്ള കാലവസ്ഥയാണ് ഇപ്പോള്‍ കേരളത്തില്‍. ഒപ്പം തന്നെ കയ്യില്‍ സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവരും ഉണ്ടാകില്ല. ഈ അവസ്ഥയില്‍ ഫോണുകള്‍ വെള്ളത്തില്‍ പോകുന്നത് ഒരു സാധാരണ സംഭവമാണ്. പ്രത്യേകിച്ച് സ്മാര്‍ട്ട് ഫോണുകള്‍ ആണെങ്കില്‍ പറയുകയും വേണ്ട. ഇത്തരത്തില്‍ ഫോണുകള്‍ വെള്ളത്തില്‍ വീണാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്, ചെയ്യാതിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്നതാണ് ഇവിടെ പരിശോധിക്കുന്നത്.
1. വെള്ളത്തില്‍ വീണ ഫോണ്‍ ഉടന്‍ ഓണാക്കരുത്, അത് ഓഫാക്കി വയ്ക്കുക, ഫോണ്‍ പ്രവര്‍ത്തന ക്ഷമമാണെങ്കില്‍ പോലും നേരിട്ട് അതില്‍ പ്രവര്‍ത്തനം അരുത്.
2. ഫോണ്‍ കുലുക്കുക, ബട്ടണുകള്‍ അമര്‍ത്തുക എന്നിവ ചെയ്യാതിരിക്കുക
3. സിം, മൈക്രോ എസ്ഡി കാർഡ്, ബാറ്ററി (നീക്കം ചെയ്യാന്‍ സാധിക്കുന്നതാണെങ്കില്‍) നീക്കം ചെയ്യുക. ഫോണ്‍ ഓഫ് ചെയ്ത ശേഷം മാത്രം ഇത് ചെയ്യുക.
4. വെള്ളം കളയാന്‍ ഫോണിന്‍റെ ചാർജർ പോയിന്റിലേക്കോ മറ്റ് ഭാഗങ്ങളിലോ ഊതരുത്. ഇത് ഉള്ളില്‍ ജലം ഉണ്ടെങ്കില്‍ അത് പടരാനെ കാരണമാകൂ.
5. ഉണങ്ങിയ തുണിയോ, പേപ്പറോ ഉപയോഗിച്ച് ഫോണിലെ ജലാംശം തുടയ്ക്കുക
6. ഡ്രയർ, മൈക്രോവേവ് എന്നിവ ഉപയോഗിച്ച് ഫോൺ ചൂടാക്കാന്‍ ശ്രമിക്കരുത്, ചൂട് വെള്ളത്തില്‍ വീണാല്‍ ഫ്രീസറിലും വയ്ക്കരുത്.
7. വളരെ ആഴത്തില്‍ മുങ്ങിയ ഫോണ്‍ ആണെങ്കില്‍ വാക്വം ഉപയോഗിച്ച് ഫോണിന്റെ വിടവുകളിൽ നിന്നും ജലാംശം കളയാവുന്നത്, ഇത് ശ്രദ്ധയോടെ വേണം.
8. നനവില്ലാത്ത സ്ഥലത്ത് ഫോണ്‍ വച്ച് ഉണക്കാവുന്നതാണ്.
9. ഒരു ദിവസം നന്നായി ഉണക്കിയ ശേഷം സിം അടക്കം ഇട്ട് ഓണാകുന്നുണ്ടോ, പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കാം. പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള മൊബൈല്‍ ടെക്നീഷ്യനെ സമീപിക്കാം.
10. ഫോണ്‍ ഓണായാല്‍ ഓഡിയോ, ക്യാമറ, ചാര്‍ജിംഗ് സംവിധാനം ഇങ്ങനെ എല്ലാം കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്താം.
undefined
ഇത് സംബന്ധിച്ച ഒരു വീഡിയോ കാണാം