Vivo Y54s 5G Price ‌| വിവോ വൈ54എസ് 5ജി പുറത്തിറക്കി, വിലയും പ്രത്യേകതകളും ഇങ്ങനെ

By Web Team  |  First Published Nov 19, 2021, 9:11 AM IST

ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെങ്കിലും ഇപ്പോള്‍ ചതുരത്തിലുള്ള ക്യാമറ മൊഡ്യൂളിന് പുറമെ ഒക്ടാ കോര്‍ ഡൈമെന്‍സിറ്റി 700 ചിപ്സെറ്റ് നല്‍കിയിരിക്കുന്നു. 


വിവോയുടെ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം ചേരുന്ന ഏറ്റവും പുതിയ ഫോണ്‍ ആണ് വിവോ (Vivo) വൈ54എസ് 5ജി (Vivo Y54s 5G). ഈ പുതിയ മോഡലില്‍ ഒപ്പോ ഒരുപാട് ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെങ്കിലും ഇപ്പോള്‍ ചതുരത്തിലുള്ള ക്യാമറ മൊഡ്യൂളിന് പുറമെ ഒക്ടാ കോര്‍ ഡൈമെന്‍സിറ്റി 700 ചിപ്സെറ്റ് നല്‍കിയിരിക്കുന്നു. ഇത് 6 ജിബി വരെ റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. ഇതിന് ഏകദേശം 19,700 രൂപയാണ് വില. 

ബ്ലൂ, ഗ്രേ കളര്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. മുന്‍വശത്ത് ഡ്യൂഡ്രോപ്പ് നോച്ച് ഡിസ്പ്ലേയുണ്ട്, താഴെ എല്ലാ വശങ്ങളിലും നേര്‍ത്ത ബെസലുകള്‍. പിന്‍വശത്തെ ക്യാമറ മൊഡ്യൂളില്‍ എല്‍ഇഡി ഫ്‌ലാഷോടുകൂടിയ ഡ്യുവല്‍ ക്യാമറ സംവിധാനം നല്‍കിയിരിക്കുന്നു. ഫോണിന്റെ വലതുവശത്ത് സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ സ്ഥാപിച്ചിരിക്കുന്നു. ചുവടെ, ഒരു സ്പീക്കര്‍ ഗ്രില്‍, ഒരു ടൈപ്പ്-സി പോര്‍ട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയുമുണ്ട്.

Latest Videos

undefined

1600×720 പിക്‌സല്‍ റെസല്യൂഷനുള്ള 6.51 ഇഞ്ച് എല്‍സിഡി പാനലും ഡൈമെന്‍സിറ്റി 700 എസ്ഒസി ആണ് ഇത് നല്‍കുന്നത്. 13-മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 2-മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. മുന്‍വശത്ത് സെല്‍ഫികള്‍ക്കായി 8 മെഗാപിക്‌സല്‍ ഷൂട്ടര്‍ ഉണ്ട്. 18 വാട്‌സ് ചാര്‍ജിംഗ് പിന്തുണയുള്ള ഈ ഉപകരണത്തില്‍ 5000 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 

ബ്ലൂടൂത്ത് 5.1, ജിപിഎസ്, വൈഫൈ, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയും അതിലേറെയും ഇതിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. ഗെയിമുകള്‍ക്ക് സഹായകമാകുന്ന ചില സവിശേഷതകള്‍ ഉണ്ട്. ഇതില്‍ ഒരു ഇ-സ്പോര്‍ട്സ് മോഡ്, ഗെയിം സ്പേസ് 5.0, 4D വൈബ്രേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 6 ജിബി റാമിലും 128 ജിബി സ്റ്റോറേജ് വേരിയന്റിലും ഈ ഫോണ്‍ ലഭ്യമാണ്.

click me!