Vivo Y32 Price : വിവോ വൈ32 അവതരിപ്പിച്ചു; അതിശയിപ്പിക്കുന്ന വിലയും പ്രത്യേകതയും ഇങ്ങനെ

By Web Team  |  First Published Dec 20, 2021, 4:42 PM IST

ഹാന്‍ഡ്സെറ്റില്‍ ഒക്ടാ-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 680 ചിപ്സെറ്റും 8 ജിബി ഡിഡിആര്‍ 4എക്‌സ് റാമും ഉണ്ട്, ഇത് 12 ജിബി വരെ വിപുലീകരിക്കാന്‍ കഴിയും ഒപ്പം 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് കപ്പാസിറ്റിയുമുണ്ട്. 


വിവോ ഒരു പുതിയ വൈ സീരീസ് സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുന്നു. വിവോ വൈ32, ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 680 പ്രോസസര്‍ നല്‍കുന്ന ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണാണിത്. 6.51 ഇഞ്ച് ഡിസ്പ്ലേ, ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പ്, ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററി എന്നിവയുമായാണ് ഇത് വരുന്നത്. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കി കമ്പനിയുടെ ഒറിഗോണ്‍ ഒഎസ് 1.0-യില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡ്യുവല്‍ സിം ഫോണാണിത്. 720 x 1,600 പിക്‌സല്‍ റെസലൂഷനും 20:9 വീക്ഷണാനുപാതവുമുള്ള 6.51 ഇഞ്ച് എച്ചഡി+ ഡിസ്‌പ്ലേയിലാണ് ഇത് ലോഞ്ച് ചെയ്തത്. ഡിസ്പ്ലേയ്ക്ക് 1500:1 കോണ്‍ട്രാസ്റ്റ് റേഷ്യോ, 89 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതം, 60 ഹെര്‍ട്സിന്റെ സാധാരണ റിഫ്രഷ് റേറ്റ് എന്നിവയുണ്ട്.

ഹാന്‍ഡ്സെറ്റില്‍ ഒക്ടാ-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 680 ചിപ്സെറ്റും 8 ജിബി ഡിഡിആര്‍ 4എക്‌സ് റാമും ഉണ്ട്, ഇത് 12 ജിബി വരെ വിപുലീകരിക്കാന്‍ കഴിയും ഒപ്പം 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് കപ്പാസിറ്റിയുമുണ്ട്. ഇതിന്റെ വില ഏകദേശം 16,700 രൂപയാണ്. കൂടാതെ ഫോഗി നൈറ്റ്, ഹറുമി ബ്ലൂ എന്നിവയുള്‍പ്പെടെ വിവിധ നിറങ്ങളില്‍ ലഭ്യമാണ്. എന്നിരുന്നാലും, ഫോണിന്റെ റിലീസ് തീയതിയെക്കുറിച്ചോ ചൈനയ്ക്ക് പുറത്തുള്ള ലഭ്യതയെക്കുറിച്ചോ ഒരു വിവരവും പങ്കിട്ടിട്ടില്ല.

Latest Videos

undefined

സ്മാര്‍ട്ട്ഫോണിന്റെ ക്യാമറ വിഭാഗത്തിലേക്ക് വരുമ്പോള്‍, 13 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും f/2.2 ലെന്‍സും 2 മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സറും എഫ്/2.4 ലെന്‍സും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. എഫ്/1.8 ലെന്‍സുള്ള മുന്‍വശത്ത് 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമായാണ് ഹാന്‍ഡ്സെറ്റ് വരുന്നത്. ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, കോമ്പസ്, പ്രോക്സിമിറ്റി സെന്‍സര്‍, സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിങ്ങനെ എല്ലാ അവശ്യ സെന്‍സറുകളും ഇതിലുണ്ട്.

18വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള വലിയ 5000 എംഎഎച്ച് ബാറ്ററിയുണ്ട്. ഒറ്റ ചാര്‍ജില്‍ 27 ദിവസം വരെ സ്റ്റാന്‍ഡ്ബൈ സമയമോ 18 മണിക്കൂറിലധികം സംസാര സമയമോ നല്‍കുന്ന തരത്തിലാണ് സ്മാര്‍ട്ട്ഫോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്മാര്‍ട്ട്ഫോണിന്റെ അളവുകള്‍ 164.26 × 76.08 x 8 മിമി ആണ്, ഇതിന്റെ ഭാരം 182 ഗ്രാം ആണ്.

click me!