കുറഞ്ഞ വിലയില്‍ എഐ സഹിതമുള്ള ഫീച്ചറുകളോടെയും പ്രീമിയം ലുക്കിലും വിവോ വൈ29 5ജി ഇന്ത്യയില്‍ പുറത്തിറങ്ങി. ഇന്ത്യയില്‍ 13,999 രൂപയിലാണ് വിവോ വൈ29യുടെ വില ആരംഭിക്കുന്നത്
ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ കീശ കാലിയാക്കാത്ത പുതിയ വൈ സിരീസ് ഫോണ്‍ പുറത്തിറക്കി. വിവോ വൈ29 5ജി എന്നാണ് ഈ ഹാന്‍ഡ്‌സെറ്റിന്‍റെ പേര്. ഇന്ത്യയില്‍ 13,999 രൂപയിലാണ് വിവോ വൈ29 5ജിയുടെ (Vivo Y29 5G) വില ആരംഭിക്കുന്നത്.
ഏറെ ആകര്‍ഷകമായ ഡിസൈനും ഫീച്ചറുകളോടെയുമാണ് വിവോ വൈ29 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. 8.1 മില്ലീമിറ്റര്‍ കനം വരുന്ന ഫോണ്‍ പ്രീമിയം ലുക്ക് സമ്മാനിക്കുന്നു. 6.68 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലെ 120Hzലാണ് വരുന്നത്. ഐപി64 റേറ്റിംഗ്, ഇരട്ട സ്റ്റീരിയോ, മീഡിയടെക് ഡൈമന്‍സിറ്റി 6300 പ്രൊസസര്‍, 8 ജിബി വരെ റാം, 256 ജിബി വരെ ഇന്‍റേണല്‍ സ്റ്റോറേജ് എന്നിവ വിവോ വൈ29 5ജിയില്‍ ഉള്‍പ്പെടുന്നു. ആന്‍ഡ്രോയ്ഡ് 14 അടിസ്ഥാനത്തില്‍ വിവോയുടെ സ്വന്തം ഫണ്‍ടച്ച് ഒഎസ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വിവോ വൈ29 5ജിയുടെ പ്രവര്‍ത്തനം. ഉപഭോക്താക്കള്‍ക്ക് വളരെ അനായാസമായ യൂസര്‍ ഇന്‍റര്‍ഫേസ് ഇത് പ്രദാനം ചെയ്‌തേക്കും.
undefined
വിവോ വൈ29ലെ ക്യാമറ ഫീച്ചറുകളിലേക്ക് വന്നാല്‍ 50 എംപിയുടേതാണ് പ്രധാന റീയര്‍ ക്യാമറ. എഐ നൈറ്റ് മോഡ്, സീന്‍ മോഡുകള്‍, എഐ ഫോട്ടോ എന്‍ഹാന്‍സ്, എഐ ഇറേസ് തുടങ്ങിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ക്യാമറ ഫീച്ചറുകള്‍ ഈ ഫോണിനുണ്ട്. 8 എംപിയുടേതാണ് സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള ഫ്രണ്ട് ക്യാമറ. 5,500 എംഎഎച്ചിന്‍റെ കരുത്തുറ്റ ബാറ്ററിയും ആകര്‍ഷകമാണ്. 44 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമാണ് ഇതിനൊപ്പമുള്ളത്. 19.7 മണിക്കൂര്‍ വരെ യൂട്യൂബ് പ്ലേബാക്ക് ഫോണ്‍ ഉറപ്പുനല്‍കുന്നു എന്നാണ് വിവോയുടെ അവകാശവാദം.
നാല് നിറങ്ങളിലാണ് വിവോ വൈ29 5ജി ഇന്ത്യയില്‍ ലഭ്യമാവുന്നത്. 4GB+128GB സ്റ്റോറേജ് വേരിയന്‍റിന് 13,999 രൂപയും, 6GB+128GB സ്റ്റോറേജ് വേരിയന്‍റിന് 15,499 രൂപയും, 8GB+128GB സ്റ്റോറേജ് വേരിയന്‍റിന് 16,999 രൂപയും, 8GB/256GB സ്റ്റോറേജ് വേരിയന്‍റിന് 18,999 രൂപയുമാണ് ഇന്ത്യയില്‍ വില. വിവോ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി വിവോ വൈ29 5ജി ഇന്ത്യയില്‍ വാങ്ങാം.
Read more: തണുപ്പില്‍ ഫോണിന്‍റെ നിറം മാറും; ഞെട്ടിക്കാന്‍ റിയല്‍മീ 14 പ്രോ സിരീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം