വില പതിനായിരം പോലുമില്ല; വിവോ വൈ18ടി എത്തി, 5,000 എംഎഎച്ച് ബാറ്ററി, 62.53 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക്

By Web Team  |  First Published Nov 12, 2024, 3:44 PM IST

രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യം, ചെറിയ തുകയ്ക്ക് ലഭിക്കാവുന്ന വലിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു 


ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ ഇന്ത്യയില്‍ ഏറ്റവും പുതിയ വൈ സിരീസ് ഫോണ്‍ പുറത്തിറക്കി. വിവോ വൈ18ടി എന്നാണ് ഈ സ്‌മാര്‍ട്ട്ഫോണിന്‍റെ പേര്. 

വിവോ വൈ18ടി രണ്ട് നിറങ്ങളില്‍ ഇന്ത്യന്‍ സ്‌മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അവതരിച്ചിരിക്കുകയാണ്. സുരക്ഷയ്ക്ക് ഐപി54 റേറ്റിംഗാണ് ഈ ഫോണിന് വരുന്നത്. 50 മെഗാപിക്‌സലിന്‍റെ പ്രൈമറി സെന്‍സര്‍, നാല് ജിബി റാമോടെയും 128 ജിബി സ്റ്റോറേജോടെയും യുണിസോക് ടി612 ചിപ്‌സെറ്റ്, 5,000 എംഎഎച്ച് ബാറ്ററി, 15 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് വിവോ വൈ18ടിയുടെ പ്രത്യേകതകള്‍. 62.53 മണിക്കൂര്‍ വരെ മ്യൂസിക് പ്ലേബാക്കും 6.8 മണിക്കൂര്‍ വരെ പബ്‌ജി പ്ലേബാക്കും ഒരൊറ്റ ചാര്‍ജില്‍ ഫോണ്‍ ഉറപ്പാക്കും എന്നാണ് കമ്പനിയുടെ അവകാശവാദം. 185 ഗ്രാമാണ് വിവോ വൈ18ടിയുടെ ഭാരം. 

Latest Videos

undefined

ആന്‍ഡ്രോയ്‌ഡ് 14 അടിസ്ഥാനത്തിലുള്ള വണ്‍ടച്ച് ഒഎസ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് വിവോ വൈ18ടി പ്രവര്‍ത്തിക്കുന്നത്. ഇരട്ട നാനോ സിമ്മുകള്‍ ഇടാം. 6.56 ഇഞ്ച് എച്ച്‌ഡി+ (720x1,612 pixels) സ്ക്രീന്‍ വരുന്ന എല്‍സിഡി ഡിസ്‌പ്ലെ, യുണീസോക് ടി612 ചിപ്‌സെറ്റ്, മൈക്രോ എസ്‌ഡി കാര്‍ഡ് സ്ലോട്ട്, 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ, ബ്ലൂടൂത്ത് 5.2, എഫ്എം, ജിപിഎസ്, ഗലീലിയോ, യുഎസ്‌ബി ടൈപ്പ്-സി, ആക്‌സ്സെലെറോമീറ്റര്‍, ആംബ്യന്‍റ് ലൈറ്റ് സെന്‍സര്‍, ഇ-കോംപസ്സ്, പ്രോക്‌സിമിറ്റി സെന്‍സര്‍, സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നു. 

വിവോ വൈ18ടിയുടെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വരുന്ന മോഡലിന് 9,499 രൂപയാണ് ഇന്ത്യയില്‍ വിലയാവുക. ജെം ഗ്രീന്‍, സ്പേസ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യം. വിവോ ഇന്ത്യയുടെ ഇ-സ്റ്റോറും ഫ്ലിപ്‌കാര്‍ട്ടും വഴി ഈ ഫോണ്‍ വാങ്ങാനാകും. 

Read more: സ്ക്രീന്‍ ആകെ പച്ചമയമായി, ഒപ്പം ഹാങും; വാട്സ്ആപ്പ് പരീക്ഷണത്തിന് ശ്രമിച്ചവര്‍ ഊരാക്കുടുക്കില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!