200 എംപി പെരിസ്‌കോപ്പ് ലെന്‍സ്; വിവോ എക്‌സ്200 സിരീസ് ഒക്ടോബറിൽ പുറത്തിറങ്ങും

By Web TeamFirst Published Sep 24, 2024, 9:43 AM IST
Highlights

വിവോ എക്‌സ്200 അൾട്രാ മൂന്ന് 50 മെഗാപിക്സൽ സെൻസറുകൾ അടങ്ങുന്ന ഒരു ക്വാഡ് റിയർ ക്യാമറ യൂണിറ്റും അവതരിപ്പിക്കുമെന്ന് സൂചന

വിവോയുടെ എക്‌സ്200 സിരീസ് ഒക്ടോബർ 14ന് ചൈനയിൽ പുറത്തിറങ്ങിയേക്കും. ലീക്കായ റിപ്പോർട്ടുകൾ വിവോ എക്‌സ്200 അൾട്രായുടെ പ്രോസസ്സർ, ക്യാമറ തുടങ്ങിയ വിശദാംശങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. അൾട്രാ മോഡൽ സ്‌നാപ്ഡ്രാഗൺ 8 Gen 4 SoC-യിൽ പ്രവർത്തിക്കുമെന്നാണ് സൂചന. 200 മെഗാപിക്സൽ പെരിസ്‌കോപ്പ് ലെൻസ് അടങ്ങുന്ന ഒരു ക്വാഡ് റിയർ ക്യാമറ യൂണിറ്റ് ഇതിൽ ഉൾപ്പെടുത്താനാകും.

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലെ ഒരു പോസ്റ്റിൽ, വിവോ എക്‌സ്200 അൾട്രാ സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്ന് ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പറയുന്നു. വിവോ എക്സ്200, വിവോ എക്സ്200 പ്രോ എന്നിവയ്ക്ക് വിപരീതമായി  മീഡിയടെക് ഡൈമന്‍സിറ്റി 9400 എസ്ഒസി ഉപയോഗിച്ച് ഷിപ്പ് ചെയ്യുമെന്ന് ഊഹിക്കപ്പെടുന്നു. വിവോ എക്‌സ്200 അൾട്രാ മൂന്ന് 50 മെഗാപിക്സൽ സെൻസറുകൾ അടങ്ങുന്ന ഒരു ക്വാഡ് റിയർ ക്യാമറ യൂണിറ്റും അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്. വിവോ എക്‌സ്100 അള്‍ട്രായുടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തേക്കാൾ മികച്ച മാറ്റമായിരിക്കുമിത്. വരാനിരിക്കുന്ന ഹാൻഡ്‌സെറ്റും 200 മെഗാപിക്സൽ പെരിസ്‌കോപ്പ് ലെൻസും ഉൾപ്പെടുമെന്ന സൂചനയുമുണ്ട്. പ്രധാന ക്യാമറ ഒരു 'ഫിക്സഡ് ലാർജ് അപ്പെർച്ചർ' വാഗ്ദാനം ചെയ്യുമെന്നും പറയപ്പെടുന്നു.

Latest Videos

ടിപ്സ്റ്റർമാര്‍ പുറത്തുവിട്ട വിവരങ്ങളില്‍ വിവോ എക്‌സ്200, വിവോ എക്‌സ്200 പ്രോ, വിവോ എക്‌സ്200 അൾട്രാ എന്നിവയുടെ ബാറ്ററി വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവോ എക്സ്200 പ്രോ 6,000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുമെന്ന് പറയപ്പെടുന്നു. വിവോ എക്സ്200ന് 5,800 എംഎഎച്ച് ബാറ്ററി ഉണ്ടായിരിക്കാം. വിവോ എക്സ്200 സിരീസ് ഒക്ടോബർ 14ന് ചൈനയിൽ ഔദ്യോഗികമായി എത്തുമെന്നാണ് സൂചന.

Read more: നാട്ടിന്‍പുറത്തും നഗരങ്ങളിലും ബിഎസ്എന്‍എല്‍ 4ജി; സിം വീട്ടിലിരുന്ന് ഓര്‍ഡര്‍ ചെയ്യാം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!