മൂന്ന് ഫോണും ഒന്നിനൊന്ന് മെച്ചം; മികച്ച ക്യാമറ, ബാറ്ററി, പെർഫോമന്‍സ്; വിവോ എക്സ്200 സിരീസ് ഇറങ്ങി

By Web Team  |  First Published Oct 16, 2024, 8:50 AM IST

വിവോ പ്രീമിയം ഫ്ലാഗ്‍ഷിപ്പ് കാറ്റഗറിയില്‍ മൂന്ന് മോഡലുകള്‍ പുറത്തിറക്കി, വിലയും ഫീച്ചറുകളും വിശദമായി അറിയാം 


വിവോ ഫ്ലാഗ്ഷിപ്പ് വിഭാഗത്തില്‍പ്പെടുന്ന അവരുടെ എക്സ്200 സിരീസ് സ്മാർട്ട്ഫോണുകള്‍ ചൈനയില്‍ ലോഞ്ച് ചെയ്തു. ഏറ്റവും പുതിയ മീഡിയടെക് ഡൈമന്‍സിറ്റി 9400 ചിപ്‍സെറ്റില്‍ വരുന്ന ഫോണുകള്‍ മികച്ച ക്യാമറയും, ബാറ്ററിയും അടക്കം നല്ല പെർഫോർമന്‍സ് നല്‍കും എന്നാണ് പ്രതീക്ഷ. 

വിവോ എക്സ്200 സിരീസില്‍ മൂന്ന് സ്മാർട്ട്ഫോണ്‍ മോഡലുകളാണ് ഉള്‍പ്പെടുന്നത്. വിവോ എക്സ്200, വിവോ എക്സ്200 പ്രോ, വിവോ എക്സ്200 പ്രോ മിനി എന്നിവയാണ് ഈ മോഡലുകള്‍. പ്രോ മിനി വിവോയുടെ പുതിയ അവതരണമാണ്. വിവോ എക്സ്100 സിരീസിന്‍റെ പിന്‍ഗാമി എന്ന നിലയില്‍ അവതരിപ്പിക്കുന്ന വിവോ എക്സ്200 സിരീസില്‍ ബാറ്ററിയും ക്യാമറയുമടക്കം അപ്ഗ്രേഡ് ചെയ്തിരിക്കുന്നു.

Latest Videos

undefined

ചൈനയിലെ വില 

ഏറ്റവും അടിസ്ഥാന വിവോ എക്സ്200 മോഡലിന് (12 ജിബി റാം + 256 ജിബി സ്റ്റോറേജ്) ചൈനയില്‍ ഇന്ത്യന്‍ രൂപ 51,000 ആണ് വില. 12 ജിബി റാമും 512 ജിബി സ്റ്റോറേജും വരുന്ന മോഡലിന് ഇന്ത്യന്‍ രൂപ ഏതാണ്ട് 55,700 ആകും. 16 ജിബി റാമും  1 ടിബി സ്റ്റോറേജും വരുന്ന മോഡലിന് 65,200 രൂപയാണ് വില. അതേസമയം എക്സ്200 പ്രോ മോഡലിന്‍റെ 12 ജിബി + 256 ജിബി അടിസ്ഥാന വേരിയന്‍റിന്‍റെ വില ആരംഭിക്കുന്നത് ഇന്ത്യന്‍ രൂപ 62,850ലാണ്. 16 ജിബി + 512 ജിബി മോഡലിന്‍റെ വില 71,000 രൂപയും 1 ടിബി സ്റ്റോറേജ് വേരിയന്റിന് 77,000 രൂപയുമാണ് ചൈനയില്‍ വില. എക്സ് 200 പ്രോ മിനിയുടെ 12 ജിബി + 256 ജിബി വേരിയന്‍റെ വില 55,700 ഉം 16 ജിബി 1 + ടിബി വേരിയന്‍റിന്‍റെ വില 68,700 രൂപയുമാണ്. 

സ്പെസിഫിക്കേഷനുകളിലേക്ക് വന്നാല്‍ വിവോ എക്സ്200, എക്സ്200 പ്രോ മോഡലുകള്‍ വരുന്നത് ഒഎല്‍ഇഡി ഡിസ്പ്ലെയിലാണ്. എക്സ്200 6.67 ഇഞ്ച് സ്ക്രീനിലും എക്സ്200 പ്രോ 6.78 സ്ക്രീനിലുമാണ് എത്തിയിരിക്കുന്നത്. ഈ രണ്ട് മോഡലുകളും ട്രിപ്പിള്‍ റീയർ ക്യാമറ സജ്ജീകരണത്തിലുള്ളതാണ്. വിവോ എക്സ്200ല്‍ 50 എം.പിയുടെ സോണി ഐഎംഎക്സ്921 സെന്‍സർ, 50 എംപി അള്‍ട്രാ-വൈഡ് സെന്‍സർ, 50 എംപി ടെലിഫോട്ടോ സെന്‍സർ എന്നിവ ഉള്‍പ്പെടുന്നു. അതേസമയം എക്സ്200 പ്രോയില്‍ 50 എംപി എല്‍വൈറ്റി-818 പ്രധാന ക്യാമറയും 50 എംപി അള്‍ട്രാ-വൈഡ് ലെ്സും200 എംപി സൈസ് എപിഒ ടെലിഫോട്ടോ ക്യാമറയും ഉള്‍പ്പെടുന്നതാണ്. ഇരു ഫോണുകളുടെയും മുന്‍ക്യാമറ 32 എംപിയുടേതും. വിവോയുടെ പുതിയ ഒറിജിന്‍ ഒഎസ്5 ആണ് ഓപ്പറേറ്റിംഗ് സോഫ്റ്റ്‍വെയർ. എക്സ്200ന് 5,800 എംഎഎച്ച് ബാറ്ററിയും എക്സ്200 പ്രോയ്ക്ക് 6,000 എംഎഎച്ച് ബാറ്ററിയും വരുന്നു. ഇരു മോഡലുകളും 90 വാട്സ് ഫാസ്റ്റ് ചാർജിംഗ് ഉറപ്പുനല്‍കുന്നു. 

എക്സ്200 പ്രോ മിനിയാവട്ടെ 6.3 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലെയോടെയുള്ളതാണ്. 50 എംപി എല്‍വൈറ്റി818 പ്രധാന സെന്‍സർ, 50 എംപി അള്‍ട്രാ-വൈഡ് സെന്‍സർ, 100എക്സ് ഡിജിറ്റല്‍ സൂമോടെ 50 എംപി പെരിസ്കോപ് ലെന്‍സ് എന്നിവയുള്ള ഫോണിനൊപ്പം വരുന്നത് 5,700 എംഎഎച്ച് ബാറ്ററിയും 90 വാട്സ് വയേർഡ് ചാർജറും 50 വാട്സ് വയർലസ് ചാർജറുമാണ്. 

Read more: മസ്‍കിന് സെഞ്ചുറി; 2024ലെ നൂറാം റോക്കറ്റും വിക്ഷേപിച്ച് സ്പേസ് എക്സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!