ആകര്‍ഷകമായ വില, 5500 എംഎഎച്ച് ബാറ്ററി, കിടിലന്‍ സെല്‍ഫി ക്യാമറ; വിവോ വി40ഇ വരുന്നു

By Web Team  |  First Published Sep 19, 2024, 3:52 PM IST

വിവോ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കുന്നതില്‍ ഒരു മടിയും കാട്ടുന്നില്ല


ചൈനീസ് ബ്രാന്‍ഡായ വിവോ വി40, വി40 പ്രോ എന്നിവയ്ക്ക് പിന്നാലെ വിവോ വി40ഇ ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നു. സെപ്റ്റംബറില്‍ തന്നെ വിവോ വി40ഇ സ്‌മാര്‍ട്ട്ഫോണിന്‍റെ ലോഞ്ചുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വി40 സിരീസിലെ ഏറ്റവും വില കുറഞ്ഞ ഫോണ്‍ മോഡലായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. 

വിവോ പുതിയ സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കുന്നതില്‍ ഒരു മടിയും കാട്ടുന്നില്ല. ടി3 അള്‍ട്രയ്ക്ക് ശേഷം അടുത്ത മോഡല്‍ ഉടന്‍ വരികയാണ്. ബഡ്‌ജറ്റ് ഫ്രണ്ട്‌ലിയായ വി40ഇയായിരിക്കും വിപണിയിലേക്ക് വരിക. എന്നാല്‍ ഡിസൈനിലും ഫീച്ചറുകളിലും യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല എന്നാണ് ഫോണിന്‍റെ ചോര്‍ന്ന പ്രധാന ഫീച്ചറുകള്‍ വ്യക്തമാക്കുന്നത്. മീഡിയടെക് ഡൈമന്‍സിറ്റി 7300 ചിപ്സെറ്റില്‍ 20000-30000 രൂപയ്ക്കുള്ളില്‍ നില്‍ക്കുന്ന 5ജി ഫോണായിരിക്കും വിവോ വി40ഇ. ഒപ്പോ റെനോ12ലുള്ള സമാന ചിപ്പാണിത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള 6.78 ഇഞ്ച് അമോല്‍ഡ് കര്‍വ്‌ഡ് ഡിസ്പ്ലെ, 50 എംപി സോണി ഐഎംഎക്‌സ്882 പ്രധാന ക്യാമറ, 8 എംപി അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സ്, 50 എംപി സെല്‍ഫി ക്യാമറ എന്നിവ വിവോ വി40ഇയില്‍ പ്രതീക്ഷിക്കുന്നു. 

Latest Videos

undefined

ഗെയിമിംഗ് അടക്കമുള്ളവയ്ക്ക് കരുത്താകുന്ന തരത്തിലാണ് ഫോണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്നാണ് സൂചന. 5,500 എംഎഎച്ച് ബാറ്ററി ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഐപി65 റേറ്റിംഗിലുള്ള ഫോണ്‍ ഫണ്‍ടച്ച് ഒഎസ്14ല്‍ ആന്‍ഡ്രോയ്‌ഡ് 14 പ്ലാറ്റ്ഫോമിലാണ് വരുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രണ്ട് നിറങ്ങളില്‍ 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിലാണ് വിവോ വി40ഇ വരിക. ഒപ്പോ എഫ്27 പ്രോ+, റെനോ 12 എന്നിവയോടാണ് വിപണിയില്‍ ജിബി ഏറ്റുമുട്ടേണ്ടിവരിക. 

Read more: ക്യാമറ, ഫാസ്റ്റ് ചാര്‍ജിംഗ്, മിലിട്ടറി സുരക്ഷ; മോട്ടോറോള എഡ്‌ജ് 50 നിയോ പുറത്തിറങ്ങി, വിലയും ഫീച്ചറുകളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!