Vivo T1x price : വിവോ ടി1എക്സ് ഇന്ത്യയിലേക്ക്; അത്ഭുതപ്പെടുത്തുന്ന വില, പ്രത്യേകതകള്‍

By Web Team  |  First Published Jul 20, 2022, 1:24 PM IST

വിവോ ടി1എക്സ് 5000 എംഎഎച്ച് ബാറ്ററിയുമായാണ് എത്തുന്നത്. എക്‌സ്‌റ്റെൻഡബിൾ റാം, രണ്ട് കളർ ഓപ്‌ഷനുകൾ എന്നി പ്രത്യേകതകളും ഈ ഫോണ്‍ നല്‍കുന്നു. 


ദില്ലി: വിവോ ടി1എക്സ് ഫോണ്‍ (Vivo T1x) വിവോ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. വിവോയുടെ ടി സീരിസ് ഫോണുകളില്‍ ഏറ്റവും പുതിയ ഫോണ്‍ ഇന്നാണ് (ജൂലൈ 20) പുറത്തിറങ്ങുന്നത്.  സ്‌നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റും, ആദ്യത്തെ 4-ലെയർ കൂളിംഗ് സാങ്കേതികവിദ്യയും അടക്കം ഒരു കൂട്ടം പുതിയ പ്രത്യേകതയുമായാണ് ഈ ഫോണ്‍ എത്തുന്നത്. മറ്റ് ടി-സീരീസ് ഫോണുകൾക്ക് സമാനമാണ് ഡിസൈനാണ് ഈ ഫോണിന് ഉള്ളത്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, ഫോണിന്റെ പ്രത്യേകതളും വിലയും ഓൺലൈനിൽ ചോര്‍ന്നു. 

വിവോ ടി1എക്സ് 5000 എംഎഎച്ച് ബാറ്ററിയുമായാണ് എത്തുന്നത്. എക്‌സ്‌റ്റെൻഡബിൾ റാം, രണ്ട് കളർ ഓപ്‌ഷനുകൾ എന്നി പ്രത്യേകതകളും ഈ ഫോണ്‍ നല്‍കുന്നു. ബജറ്റ് സെഗ്‌മെന്‍റിലാണ് ഈ ഫോണിന്‍റെ വില വരുന്നത്. വിവോ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നല്‍കിയ ടീസറില്‍ ഈ ഫോണിന് രണ്ട് കളർ ഓപ്ഷനുകള്‍ ഉണ്ടാകും എന്ന് വ്യക്തമാക്കുന്നു. 

Latest Videos

undefined

വിലയിലേക്ക് എത്തിയാല്‍ ഇന്ത്യയിലെ വിവോ ടി1 എക്സിന്‍റെ വില 4GB + 64GB സ്റ്റോറേജിന് 11,499 രൂപയാണ്. ഗ്രാവിറ്റി ബ്ലാക്ക്, സ്‌പേസ് ബ്ലൂ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. വിവോ ടി1 എക്സ് മലേഷ്യയിൽ 4GB + 64GB വേരിയന്റിന് ഏകദേശം 11,700 രൂപയ്ക്കാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതേ സമയം 8GB + 128GB കോൺഫിഗറേഷന്‍ ഉള്ള ഫോണിന് മലേഷ്യയില്‍ ഏകദേശം 14,400 രൂപയ്ക്കാണ് അവതരിപ്പിച്ചത്. 8GB + 128GB കോൺഫിഗറേഷൻ ഇന്ത്യയില്‍ എത്തിക്കും എന്നാണ് സൂചന. 

വിവോ ടി1 എക്സ് 2408×1080 റെസല്യൂഷനും 90 ഹെര്‍ട്സ് റീഫ്രഷ് നിരക്കും ഉള്ള 6.58-ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 2.5D എല്‍സിഡി സ്‌ക്രീനുമായാണ് എത്തുന്നത്. 4 ജിബി റാമും 64 ജിബി അല്ലെങ്കിൽ 128 ജിബി ഇന്റേണൽ സ്റ്റോറേജും ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 പ്രൊസസറാണ് ഇതില്‍ ഉണ്ടാകുക. പവർ ബട്ടണിനൊപ്പം സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഉണ്ടാകും. 

വിവോ ടി1 എക്സിന് 50 എംപി പ്രൈമറി സെൻസർ, 8എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2എംപി മൂന്നാം സെൻസർ എന്നിങ്ങനെ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് പിന്‍ഭാഗത്ത് ഉള്ളത്. 18വാട്സ് ഫാസ്റ്റ് ചാർജിംഗും റിവേഴ്‌സ് ചാർജിംഗ് സപ്പോർട്ടും ഉള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്. ബാറ്ററി കാര്യക്ഷമത വർദ്ധിപ്പിക്കുമെന്ന് അവകാശപ്പെടുന്ന വിഇജി (വിവോ എനർജി ഗാർഡിയൻ) സാങ്കേതികവിദ്യ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് അമിതമായി ചൂടാകുമ്പോൾ ബാറ്ററി കേടാകുന്നത് തടയുന്നു.

വമ്പൻ ഓഫറുകളുമായി ഫ്ലിപ്കാർട്ട്; ബിഗ് സേവിങ് ഡേയ്‌സ് സെയിൽ 27 വരെ

വിവോയുടെ 465 കോടി കണ്ടുകെട്ടി, നികുതി വെട്ടിക്കാന്‍ 62,476 കോടി രൂപ ചൈനയിലേക്ക് മാറ്റിയെന്ന് ഇഡി

click me!