Issues in MacBook Pro : എസ്.ഡി കാര്‍ഡുകള്‍ വില്ലനാകുന്നു; പുതിയ മാക്ബുക്ക് പ്രോ മോഡലുകള്‍ക്ക് പ്രശ്‌നങ്ങള്‍

By Web Team  |  First Published Dec 8, 2021, 12:50 AM IST

വെബില്‍ ലഭ്യമായ ഒന്നിലധികം പരാതികള്‍ സൂചിപ്പിക്കുന്നത്, പുതിയ മാക്ക്ബുക്ക് പ്രോയിലെ ധാരാളം ഉപയോക്താക്കള്‍ എസ്ഡി കാര്‍ഡുകളില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന്. 14 ഇഞ്ച് മാക്ബുക്ക് പ്രോ, 16 ഇഞ്ച് മാക്ബുക്ക് പ്രോ (2021) എന്നിവയിലെ പ്രശ്‌നങ്ങള്‍ കാരണം ചില ഉപയോക്താക്കള്‍ സ്ലോ ട്രാന്‍സ്ഫര്‍ പ്രശ്‌നം ഉയര്‍ത്തിക്കാണിക്കുന്നു.


മാക്ക്ബുക്ക് പ്രോയ്‌ക്കെതിരേ വ്യാപക പരാതികള്‍. ഓണ്‍ലൈനിലാണ് പലരും പരാതി ഉയര്‍ത്തയിരിക്കുന്നത്. ചില എസ്ഡി കാര്‍ഡുകള്‍ ഇതില്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പരാതി. പുതിയ 14-ഉം 16-ഇഞ്ച് മാക്ബുക്ക് പ്രോ (Mac Book Pro) മോഡലുകള്‍ക്കൊപ്പം എസ്ഡി കാര്‍ഡുകള്‍ (SD Cards) ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍, കുറഞ്ഞ ട്രാന്‍സ്ഫര്‍ വേഗതയാണ് വില്ലനായിരിക്കുന്നത്. മറ്റു ചിലതിലാവട്ടെ, ഇതിന് ആക്‌സസ്സ് ലഭിക്കുന്നില്ലെന്നും ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ സമയത്ത് പുതിയ മാക്ബുക്ക് പ്രോ മോഡലുകളുടെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു എസ്ഡി കാര്‍ഡ് പിന്തുണയുടെ തിരിച്ചുവരവ്. വീഡിയോ എഡിറ്റര്‍മാരും ഫോട്ടോഗ്രാഫര്‍മാരും ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്.

വെബില്‍ ലഭ്യമായ ഒന്നിലധികം പരാതികള്‍ സൂചിപ്പിക്കുന്നത്, പുതിയ മാക്ക്ബുക്ക് പ്രോയിലെ ധാരാളം ഉപയോക്താക്കള്‍ എസ്ഡി കാര്‍ഡുകളില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന്. 14 ഇഞ്ച് മാക്ബുക്ക് പ്രോ, 16 ഇഞ്ച് മാക്ബുക്ക് പ്രോ (2021) എന്നിവയിലെ പ്രശ്‌നങ്ങള്‍ കാരണം ചില ഉപയോക്താക്കള്‍ സ്ലോ ട്രാന്‍സ്ഫര്‍ പ്രശ്‌നം ഉയര്‍ത്തിക്കാണിക്കുന്നു. പുറമേ ഉപയോക്താക്കള്‍ മൗണ്ടിംഗ് പ്രശ്നങ്ങളെക്കുറിച്ചും പെട്ടെന്നുള്ള ക്രാഷുകളെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Latest Videos

undefined

പ്രശ്നങ്ങള്‍ ഏതെങ്കിലും പ്രത്യേക എസ്ഡി കാര്‍ഡിലോ സ്റ്റോറേജ് വേരിയന്റിലോ പരിമിതപ്പെടുത്തിയിരിക്കുന്നതായി തോന്നുന്നില്ല. പ്രശ്നങ്ങള്‍ ഒരു ബ്രാന്‍ഡില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും പരാതികള്‍ സൂചിപ്പിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍, പുതിയ മാക്ബുക്ക് പ്രോയ്ക്കൊപ്പം ഒരു എസ്ഡി കാര്‍ഡ് ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു എറര്‍ മെസേജ് കാണുന്നതായി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എസ്ഡി കാര്‍ഡുകള്‍ വീണ്ടും ഫോര്‍മാറ്റ് ചെയ്താലും പ്രശ്‌നങ്ങള്‍ മാറുന്നില്ല. അതുപോലെ, ഉപയോക്താക്കള്‍ അവരുടെ എസ്ഡി കാര്‍ഡുകള്‍ ഒരു എക്‌സ്റ്റേണല്‍ യുഎസ്ബി ടൈപ്പ്-സി അഡാപ്റ്റര്‍ ഉപയോഗിച്ച് ബന്ധിപ്പിക്കുമ്പോള്‍ അതേ ഫോര്‍മാറ്റ് നന്നായി പ്രവര്‍ത്തിക്കുന്നുവെന്നും പറയുന്നു.

ഔദ്യോഗിക ആപ്പിള്‍ സപ്പോര്‍ട്ട് കമ്മ്യൂണിറ്റി സൈറ്റിലേക്കും മാക് റൂമേഴ്‌സ് ഉള്‍പ്പെടെയുള്ള ഫോറങ്ങളിലേക്കും പോയി പലരും പരാതിപ്പെട്ടു കഴിഞ്ഞു. റെഡ്ഡിറ്റിലും സമാനമായ പരാതികളുണ്ട്. മാക്ക് ഒഎസ് Monterey 12.1 ബീറ്റയില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചതായി ഒരു ഉപയോക്താവ് സൂചിപ്പിച്ചു, എന്നാല്‍ അതേ ത്രെഡിലെ മറ്റൊരു ഉപയോക്താവ് പറഞ്ഞത്, ഏറ്റവും പുതിയ ബീറ്റ റിലീസ് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിച്ചുവെന്നാണ്.

ഈ പ്രശ്നങ്ങളെക്കുറിച്ച് കമ്പനിക്ക് അറിയാമെന്നും എന്നാല്‍ എപ്പോള്‍, എങ്ങനെ ഇതിനൊരു പരിഹാരം പുറത്തിറക്കും എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്നും ആപ്പിളിനെ സമീപിച്ച ചില ഉപയോക്താക്കള്‍ പറഞ്ഞു. അതേസമയം, പുതിയ മാക്ബുക്ക് പ്രോ മോഡലുകള്‍ക്കൊപ്പം ഒരു ബാഹ്യ എസ്ഡി കാര്‍ഡ് റീഡര്‍ ഉപയോഗിക്കുക എന്നതാണ് ഒരു പരിഹാരമാര്‍ഗ്ഗം. ബില്‍റ്റ്-ഇന്‍ SDXC കാര്‍ഡ് റീഡറും HDMI പോര്‍ട്ടും ഉള്ള പ്രൊഫഷണലുകളെ പ്രത്യേകമായി സഹായിക്കുന്നതിനായി ഒക്ടോബറില്‍ M1 Pro, M1 Max സിലിക്കണ്‍ എന്നിവയുള്ള മാക്ബുക്ക് മോഡലുകള്‍ അവതരിപ്പിച്ചതിനാല്‍ ഇത് ഒരു മികച്ച പരിഹാരമല്ല. 

കഴിഞ്ഞ ആഴ്ച, ചില ഉപയോക്താക്കള്‍ 16 ഇഞ്ച് മാക്ബുക്ക് പ്രോയും MagSafe 3 ചാര്‍ജിംഗിനെക്കുറിച്ച് പരാതിപ്പെട്ടു. ഷട്ട് ഡൗണ്‍ ചെയ്തതിന് ശേഷം ഈ പുതിയ മോഡല്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. ആ സാഹചര്യത്തില്‍, ലാപ്ടോപ്പ് സ്ലീപ്പ് മോഡിലും ലിഡ് തുറന്നിരിക്കുമ്പോഴും അവരുടെ മാക്ബുക്ക് പ്രോ ചാര്‍ജ് ചെയ്യാന്‍ ആപ്പിള്‍ സപ്പോര്‍ട്ട് ടീം ഉപയോക്താവിനോട് ശുപാര്‍ശ ചെയ്തു.
 

Read More: 16 ഇഞ്ച് മാക്ബുക്ക് പ്രോ ഇന്ത്യയില്‍, വില 1,99,900 രൂപ

click me!