ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മികച്ച 10 സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ 2021 ലെ മൊത്തം ആഗോള സ്മാര്‍ട്ട്ഫോണ്‍ യൂണിറ്റ് വില്‍പ്പനയില്‍ 19 ശതമാനം സംഭാവന നല്‍കി.
ദില്ലി: 2021-ല്‍ ആഗോളതലത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മികച്ച (10 Smart Phone in 2021) 10 സ്മാര്‍ട്ട്ഫോണുകളുടെ പട്ടികയില്‍ ആപ്പിള്‍ (Apple) ആധിപത്യം സ്ഥാപിച്ചു. പട്ടികയിലെ 10 സ്മാര്‍ട്ട്ഫോണുകളില്‍ ഏഴും ഐഫോണുകളായിരുന്നു. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍പോയിന്റ് പറയുന്നതനുസരിച്ച്, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മികച്ച 10 സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ 2021 ലെ മൊത്തം ആഗോള സ്മാര്‍ട്ട്ഫോണ്‍ യൂണിറ്റ് വില്‍പ്പനയില്‍ 19 ശതമാനം സംഭാവന നല്‍കി. 2020 ല്‍ ഇത് 16 ശതമാനമായിരുന്നു.
'മികച്ച 10 മോഡലുകളുടെ വിഹിതം വര്‍ഷം തോറും വര്‍ദ്ധിക്കുന്നു, ഇത് ബ്രാന്‍ഡുകള്‍ അവരുടെ മുന്‍നിര മോഡലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചില സന്ദര്‍ഭങ്ങളില്‍ അവരുടെ പോര്‍ട്ട്‌ഫോളിയോകള്‍ ചെറുതാക്കുകയും ചെയ്യുന്ന പ്രവണതയെ സൂചിപ്പിക്കുന്നു,' ഗവേഷണ സ്ഥാപനം പ്രസ്താവനയില്‍ പറഞ്ഞു. '2021-ല്‍ എന്‍ട്രി ലെവല്‍ മോഡലുകള്‍ ഘടക ക്ഷാമം നേരിടുന്നതിനാല്‍, മിഡ്-ടയര്‍ സെഗ്മെന്റിലെ പ്രധാന സവിശേഷതകളുടെ അതിവേഗ വ്യാപനവും കണ്ടു,'' റിപ്പോര്‍ട്ട് പറയുന്നു.
undefined
പട്ടികയില്‍ ആപ്പിള്‍ ഏഴ് സ്ഥാനങ്ങള്‍ നേടി, എക്കാലത്തെയും ഉയര്‍ന്ന സ്ഥാനത്താണിത്. ഷവോമി രണ്ട് സ്ഥാനങ്ങളും സാംസങ് ഒരു സ്ഥാനവും പിടിച്ചെടുത്തു. 2021-ല്‍ ആഗോള വിപണിയില്‍ 4,200-ലധികം സജീവ സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ ഉണ്ടായിരുന്നു. 2021-ലെ മികച്ച അഞ്ച് മോഡലുകള്‍ ആപ്പിളില്‍ നിന്നായിരുന്നു. ഐഫോണ്‍ 12 ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായിരുന്നു, തുടര്‍ന്ന് ഐഫോണ്‍ 12 പ്രോ മാക്സ്, ഐഫോണ്‍ 13, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 11 എന്നിങ്ങനെയായി. ആപ്പിളിന്റെ മൊത്തം വില്‍പ്പനയില്‍ ആദ്യ മൂന്ന് മോഡലുകള്‍ 41 ശതമാനം സംഭാവന നല്‍കി. സാംസങ്ങിന്റെ ഒരു എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്ഫോണായ ഗ്യാലക്‌സി എ12 2021-ല്‍ ആറാം സ്ഥാനത്തെത്തി. മിക്കവാറും എല്ലാ പ്രദേശങ്ങളും രാജ്യങ്ങളും വര്‍ഷം മുഴുവനും എ12-ന് ശക്തമായ ഡിമാന്‍ഡ് കാണിച്ചു.
2021-ല്‍ ആഗോളതലത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മികച്ച 10 സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഇതാ:
1. ആപ്പിള്‍ ഐഫോണ്‍ 12
2. ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സ്
3. ആപ്പിള്‍ ഐഫോണ്‍ 13
4. ആപ്പിള്‍ ഐഫോണ്‍ 12 പ്രോ
5. ആപ്പിള്‍ ഐഫോണ്‍ 11
6. സാംസങ്ങ് ഗ്യാലക്‌സി എ12
7. ഷവോമി റെഡ്മി 9എ
8. ആപ്പിള്‍ ഐഫോണ്‍ എസ്ഇ (2020)
9. ആപ്പിള്‍ ഐഫോണ്‍ 13 പ്രോ മാക്‌സ്
10. ഷവോമി റെഡ്മി 9