പുതിയ ഒപ്റ്റിക്‌സിന്റെ ഓട്ടോഫോക്കസ് (എഎഫ്) കഴിവുകള്‍ ഉയര്‍ന്ന നിലവാരമുള്ളതാണ്. ലെന്‍സുകളുടെ വേഗതയേറിയതും കൃത്യവും സൈലന്റ് ആയതുമായ എ.എഫ് സ്റ്റില്ലുകളും മൂവികളും ചിത്രീകരിക്കാന്‍ അനുയോജ്യമാണിതെന്നു സോണി അവകാശപ്പെടുന്നു.
സോണി മൂന്ന് ഇ മൗണ്ട് ഫുള്‍ ഫ്രെയിം ഫോര്‍മാറ്റ് ലെന്‍സുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഇവ FE 50mm F2.5 G, FE 40mm F2.5 G, and FE 24mm F2.8 G എന്നിവയാണ്. പ്രൈം ലെന്‍സുകളായതിനാല്‍, വിശാലമായ അപ്പര്‍ച്ചര്‍ കാരണം ഈ ഒപ്റ്റിക്‌സുകളെല്ലാം നല്ല ബൊക്കെ ഉണ്ടാക്കാന്‍ കഴിവുള്ളതാണ്. പ്രൈം ലെന്‍സുകള്‍ സാധാരണയായി സൂം ലെന്‍സുകളേക്കാള്‍ ഷാര്‍പ്പ്‌നെസ് നല്‍കുന്നവയാണ്, മാത്രമല്ല കോംപാക്റ്റ് ഫോം ഫാക്ടര്‍ കാരണം ട്രാവല്‍ ഫ്രണ്ട്‌ലിയുമാണ്.
കമ്പനി അവകാശപ്പെടുന്നതുപോലെ, 'മൂന്ന് ലെന്‍സുകളും ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമായ രൂപകല്‍പ്പനയില്‍ ഉയര്‍ന്ന ഇമേജ് നിലവാരവും മനോഹരവുമായ ബോക്കെ നല്‍കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്, സ്റ്റാന്‍ഡ് ഔട്ട് ഷോട്ടുകള്‍ക്കും എളുപ്പമുള്ള മൊബിലിറ്റിക്കും വേണ്ടി പരിശ്രമിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോഗ്രാഫര്‍മാര്‍ക്കും ഒരുപോലെ അനുയോജ്യമാണിത്.'
undefined
പുതിയ ഒപ്റ്റിക്‌സിന്റെ ഓട്ടോഫോക്കസ് (എഎഫ്) കഴിവുകള്‍ ഉയര്‍ന്ന നിലവാരമുള്ളതാണ്. ലെന്‍സുകളുടെ വേഗതയേറിയതും കൃത്യവും സൈലന്റ് ആയതുമായ എ.എഫ് സ്റ്റില്ലുകളും മൂവികളും ചിത്രീകരിക്കാന്‍ അനുയോജ്യമാണിതെന്നു സോണി അവകാശപ്പെടുന്നു.
പുതിയ സോണി ഇ മൗണ്ട് ലെന്‍സുകളുടെ സാങ്കേതിക സവിശേഷതകള്‍ ഇങ്ങനെ:
സോണി FE 50mm F2.5 G
9 ഘടകങ്ങളും 9 ഗ്രൂപ്പുകളും ചേര്‍ന്നതാണ് ഈ ലെന്‍സ്. ബോക്കെ ഡെലിവറിയെ ബാധിക്കുന്ന സ്‌ഫെറിക്കല്‍ വ്യതിയാനം നിയന്ത്രിക്കുന്നതിന് 7 അപ്പര്‍ച്ചര്‍ ബ്ലേഡുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ലെന്‍സിന്റെ പരമാവധി അപ്പര്‍ച്ചര്‍ 2.5 ആണെങ്കില്‍, ഏറ്റവും കുറഞ്ഞ അപ്പര്‍ച്ചര്‍ 22 ആണ്. എഫ്ഇ 50 എംഎം എഫ് 2.5 ജിയില്‍ സ്‌റ്റെഡിഷോട്ടുകള്‍ക്കായി ഇമേജ് സ്റ്റെബിലൈസേഷന്‍ നല്‍കിയിരിക്കുന്നു. ലെന്‍സിന്റെ ഭാരം 174 ഗ്രാമാണ്.
സോണി എഫ്ഇ 40 എംഎം എഫ് 2.5 ജി
എഫ്ഇ 50എംഎം എ2.5 ന് സമാനമായി, എഫ്ഇ 40എംഎമ്മിന് 9 ഘടകങ്ങളും 9 ഗ്രൂപ്പുകളും നല്‍കിയിരിക്കുന്നു. കൂടാതെ 7 അപ്പര്‍ച്ചര്‍ ബ്ലേഡുകള്‍ ഉള്‍ക്കൊള്ളുന്നു. ലെന്‍സിന്റെ പരമാവധി അപ്പര്‍ച്ചര്‍ 2.5 ആണ്, അതേസമയം ഏറ്റവും കുറഞ്ഞ അപ്പര്‍ച്ചര്‍ 22 ആണ്. സ്‌റ്റെന്‍സി ഷോട്ടുകള്‍ക്കായി ലെന്‍സിന് ഇമേജ് സ്ഥിരതയുണ്ട്. ലെന്‍സിന്റെ ഭാരം 173 ഗ്രാം. അതെ, ലെന്‍സിന്റെ അടിസ്ഥാന സവിശേഷതകള്‍ മുമ്പത്തേതിന് സമാനമാണ്.
സോണി എഫ്ഇ 24എംഎം എഫ്2.8 ജി.
8 ഘടകങ്ങളും 7 ഗ്രൂപ്പുകളും ചേര്‍ന്നതാണ് എഫ്ഇ 24 എംഎം എഫ് 2.5 ജി. ലെന്‍സില്‍ 7 അപ്പര്‍ച്ചര്‍ ബ്ലേഡുകള്‍ ഉണ്ട്. ലെന്‍സിന്റെ പരമാവധി അപ്പര്‍ച്ചര്‍ 2.8, മിനിമം അപ്പര്‍ച്ചര്‍ 22 ആണ്. ഒപ്റ്റിക്ക് സ്‌റ്റെഡിഷോട്ടുകള്‍ക്കായി ഇമേജ് സ്ഥിരതയുണ്ട്. ഇതിന്റെ ഭാരം 162 ഗ്രാം.
ലെന്‍സുകളുടെ ലഭ്യതയെ സംബന്ധിച്ചിടത്തോളം, പുതിയ ഒപ്റ്റിക്‌സ് സോണി സെന്ററുകള്‍, ആല്‍ഫ ഫ്‌ലാഗ്ഷിപ്പ് സ്‌റ്റോറുകള്‍ എന്നിവയില്‍ നിന്നും ഓണ്‍ലൈനില്‍ നിന്നും വാങ്ങാം. ഇവയുടെ വില 66,990 രൂപയാണ്.