ഫ്ലിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും വാര്‍ഷിക ഷോപ്പിങ് ഉത്സവങ്ങളില്‍ വലിയ വിലക്കുറവാണ് ലാപ്ടോപ്പുകള്‍ക്ക് ലഭിക്കുന്നത്.
ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണിന്റെയും ഫ്ലിപ്കാര്‍ട്ടിന്റെയും വാര്‍ഷിക ഷോപ്പിങ് ഉത്സവങ്ങള്‍ പൊടിപൊടിക്കുകയാണ്. മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ടെലിവിഷന്‍, റഫ്രിജറേറ്റര്‍, എയര്‍ കണ്ടീഷണര്‍, വാഷിങ് മെഷീന്‍ എന്നിങ്ങനെയുള്ള ഗൃഹോപകരണങ്ങളും വാങ്ങാന്‍ കാത്തിരുന്നവര്‍ രണ്ട് വെബ്‍സൈറ്റുകളിലും ഇപ്പോള്‍ ലഭ്യമാവുന്ന വലിയ വിലക്കുറവ് പരമാവധി പ്രയോജനപ്പെടുത്തുകയാണ്. ഡിസ്കൗണ്ട് സംബന്ധിച്ച അറിയിപ്പുകള്‍ നേരത്തെ നല്‍കിയിരുന്നതിനാല്‍ ഷോപ്പിങ് നീട്ടിവെച്ച് കാത്തിരിക്കുകയായിരുന്നു ഓണ്‍ലൈന്‍ ഷോപ്പിങ് പ്രേമികള്‍.
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ വിവിധ ബ്രാന്‍ഡുകളുടെ ഇന്റല്‍ പ്രോസസര്‍ ലാപ്‍ടോപ്പുകള്‍ക്ക് മിക്കതിനും കുറഞ്ഞത് 23 ശതമാനം എങ്കിലും വിലക്കുറവ് ഇപ്പോള്‍ ലഭിക്കുന്നുണ്ട്. നല്ല ഡിസ്കൗണ്ടോടെ ഇപ്പോള്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ചില ലാപ്ടോപ്പുകളുടെ വിവരങ്ങള്‍ ഇതാ...
undefined
24 ശതമാനം വിലക്കുറവോടെ 35,990 രൂപയ്ക്കാണ് ഇപ്പോള്‍ എച്ച് പി ലാപ്‍ടോപ്പ് 15എസ് ലഭ്യമാവുന്നത്. എസ്.ബി.ഐ കാര്‍ഡുകളില്‍ അധിക ഡിസ്‍കൗണ്ടായ 10 ശതമാനം കൂടി ലഭിക്കും.
ഫ്ലാറ്റ് 37 ശതമാനം വിലക്കുറവ് ലഭിക്കുന്ന എംഎസ്ഐ മോഡേണ്‍ 14 ലാപ്ടോപ്പുകള്‍ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ 49,990 രൂപയ്ക്കാണ് ലഭിക്കുന്നത്. ഇതിനും എസ്ബിഐ കാര്‍ഡുകള്‍ ഉപയോഗിച്ച് 10 ശതമാനം അധിക വിലക്കുറവ് ലഭിക്കും.
68,990 രൂപ വിലയുള്ള Asus Vivobook 16X ഇപ്പോള്‍ 35 ശതമാനം വിലക്കുറവോടെ 44,990 രൂപയ്ക്കാണ് ലഭിക്കുന്നത്. ഇതിനും എസ്.ബി.ഐ കാര്‍ഡ് ഉപയോഗിച്ച് പത്ത് ശതമാനം അധിക വിലക്കുറവ് നേടാന്‍ സാധിക്കും.
നാല്‍പത് ശതമാനത്തിന് മുകളില്‍ നിലവില്‍ വിലക്കുറവ് നല്‍കുന്നുണ്ട് ആമസോണിലെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ MSI Modern 15ന്. 39,990 രൂപയാണ് ഇപ്പോഴത്തെ വില. എസ്.ബിഐ കാര്‍ഡിന്റെ പത്ത് ശതമാനം ഓഫര്‍ വേറെയും.
കാര്‍ഡ് ഓഫറുകള്‍ കൂടാതെ 50,990 രൂപയ്ക്ക് Dell 15 Laptop ഇപ്പോള്‍ ആമസോണില്‍ നിന്ന് ലഭിക്കും. 23 ശതമാനമാണ് വിലക്കുറവ്. ഇതിന് പുറമെ എസ്ബിഐ കാര്‍ഡിന്റഎ 10 ശതമാനം വേറെയും.
ഗെയിമിങ് ലാപ്ടോപ്പായ Acer Aspire 5നും വലിയ വിലക്കുറവ് ഇപ്പോഴുണ്ട്. 40 ശതമാനം വില കുറച്ച് 49,990 രൂപയ്ക്ക് ഇത് സ്വന്തമാക്കാം. എസ്ബിഐ കാര്‍ഡിന്റെ ഓഫര്‍ ഇതിന് പുറമെയും ലഭിക്കും.
എസ്ബിഐ കാര്‍ഡിന്റെ പത്ത് ശതമാനത്തിന് പുറമെ 39 ശതമാനമാണ് MSI GF63 Thin ലാപ്ടോപ്പിന്റെ ഓഫര്‍. കാര്‍ഡ് ഡിസ്കൗണ്ട് കൂട്ടാതെയുള്ള വില 57,990 രൂപയാണ്.
മറ്റൊരു ഗെയിമിങ് ലാപ്ടോപ്പായ Asus TUF Gaming F15ന് 55,990 രൂപയാണ് ആമസോണിലെ വില. 28 ശതമാനം വിലക്കുറവിന് പുറമെ എസ്ബിഐ കാര്‍ഡിന്റെ പത്ത് ശതമാനം വിലക്കുറവും ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...