ഫ്ലാഗ്ഷിപ്പ് വിഭാഗത്തില്‍പ്പെടുന്ന റിയല്‍മി ജിടി 7 പ്രോ ഇന്ത്യയിലേക്ക്, ബാറ്ററിയും പുത്തന്‍ ചിപ്പും താരമായേക്കും
ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മി കമ്പനി ജിടി 7 പ്രോ ഫ്ലാഗ്‌ഷിപ്പ് നവംബര്‍ 26ന് ഇന്ത്യയില്‍ അവതരിപ്പിക്കും എന്ന് സ്ഥിരീകരണം. സ്‌നാപ്‌ഡ്രാഗണ്‍ 8 ജനറേഷന്‍ എലൈറ്റ് ചിപ്പില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ആദ്യ സ്മാര്‍ട്ട്ഫോണായിരിക്കും റിയല്‍മി ജിടി 7 പ്രോ. എഐ ടൂളുകള്‍, വലിയ ബാറ്ററി, വേഗമാര്‍ന്ന ചാര്‍ജിംഗ് സാങ്കേതികവിദ്യ തുടങ്ങി ഏറെ സവിശേഷതകള്‍ റിയല്‍മി ജിടി 7 പ്രോയ്ക്ക് പ്രതീക്ഷിക്കുന്നു.
ഇന്ത്യയില്‍ നവംബര്‍ 26ന് ഉച്ചയ്ക്ക് 12 മണിക്കാണ് റിയല്‍മി ജിടി 7 പ്രോ പുറത്തിറങ്ങുക എന്ന് കമ്പനി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ജൂണ്‍ 20ന് പുറത്തിറങ്ങിയ റിയല്‍മി ജിടി 6ന്‍റെ പിന്‍ഗാമിയായ സ്മാര്‍ട്ട്ഫോണ്‍ മോഡലാണിത്. ഇന്ത്യയില്‍ ക്വാൽകോം ടെക്നോളജീസിന്‍റെ പുതിയ സ്നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്‌സെറ്റില്‍ പുറത്തിറങ്ങുന്ന ആദ്യ സ്‌മാര്‍ട്ട്ഫോണായിരിക്കും ഇത് എന്ന് റിയല്‍മി സ്ഥിരീകരിച്ചിട്ടുണ്ട്. എഐ സ്കെച്ച് ടു ഇമേജ്, എഐ മോഷന്‍ ഡിബ്ലര്‍ ടെക്നോളജി, എഐ ടെലിഫോട്ടോ അള്‍ട്രാ ക്ലാരിറ്റി, എഐ ഗെയിം സൂപ്പര്‍ റെസലൂഷന്‍ തുടങ്ങിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ റിയല്‍മി ജിടി 7 പ്രോയിലുണ്ടാകും എന്നാണ് ലീക്കായ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
Read more: 600 ജിബി ഡാറ്റ, 365 ദിവസം ആഘോഷം; സ്വപ്‌ന പ്ലാനിന്‍റെ വില ബിഎസ്എന്‍എല്‍ വെട്ടിക്കുറച്ചു
6.78 ഇഞ്ചിലുള്ള 2,780 X 1,264 റെസലൂഷന്‍ ഡിസ്പ്ലെ, ഡോള്‍ബി വിഷന്‍, എച്ച്‌ഡിആര്‍10+, ട്രിപ്പിള്‍ റീയര്‍ ക്യാമറ (50 എംപി സെന്‍സറുകളും 8 എംപി ലെന്‍സും), 16 എംപി സെല്‍ഫി സെന്‍സര്‍, ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ എന്നിവ റിയല്‍മി ജിടി 7 പ്രോയുടെ സവിശേഷതകളായി പറയപ്പെടുന്നു. ബാറ്ററിയാണ് ഇതിലേറെ ആശ്ചര്യം സൃഷ്ടിക്കുന്നത്. 120 വാട്ട്‌സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗോടെ 6,500 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മി ജിടി 7 പ്രോയ്ക്കുണ്ടാവുക എന്ന സൂചനകള്‍ മുമ്പ് പുറത്തുവന്നിരുന്നു.
Read more: ഫെസ്റ്റിവല്‍ വില്‍പനയ്ക്ക് ശേഷവും ഐഫോണ്‍ 15 കുഞ്ഞന്‍ വിലയില്‍ കൊത്തിപ്പറക്കാം; ഇതാ ഓഫറുകളുടെ നിര
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം