രണ്ട് ഫോള്‍ഡബിള്‍, ഫ്ലിപ്, പിന്നെ മറ്റെന്തൊക്കെ? സാംസങ് അണ്‍പാക്‌ഡ് ഇവന്‍റിന്‍റെ തിയതിയായി

By Web Team  |  First Published Jun 27, 2024, 10:32 AM IST

ഗ്യാലക്‌സി അണ്‍പാക്‌ഡ് 2024ല്‍ ഏറെ പുതിയ ഡിവൈസുകള്‍ അവതരിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്


പാരീസ്: ടെക് ലോകത്തിന് മുന്നിലും എതിരാളികള്‍ക്ക് വെല്ലുവിളിയുമായി സാംസങ് ഗ്യാലക്‌സി ഏതൊക്കെ പുതിയ അവതരണങ്ങളും പ്രഖ്യാപനങ്ങളുമാണ് നടത്തുക. കാത്തിരിപ്പിനൊടുവില്‍ സാംസങ് ഗ്യാലക്‌സി അണ്‍പാക്‌ഡ് 2024ന്‍റെ തിയതി പ്രഖ്യാപിച്ചു. ജൂലൈ 10ന് പാരീസിലാണ് പരിപാടി നടക്കുന്നത്. 

ഗ്യാലക്‌സി അണ്‍പാക്‌ഡ് 2024ല്‍ ഏറെ പുതിയ ഡിവൈസുകള്‍ അവതരിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്. ഫോള്‍ഡബിള്‍ ഫ്ലാഗ്‌ഷിപ്പുകളും ഗ്യാലക്‌സി എഐയും ഇതിലുണ്ടാകും എന്ന് കരുതുന്നു. ഗ്യാലക്‌സി Z ഫോള്‍ഡ് 6, ഗ്യാലക്‌സി Z ഫ്ലിപ് 6 എന്നീ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളായിരിക്കും ആകര്‍ഷണങ്ങളില്‍ ചിലത്. ഗ്യാലക്‌സി Z ഫോള്‍ഡ് 6ന്‍റെ 256 ജിബി, 512 ജിബി, 1 ടിബി എന്നീ മൂന്ന് വേരിയന്‍റുകളാണ് വരിക. മൂന്ന് കളര്‍ ഓപ്ഷനുകളും ഈ ഫോണിനുണ്ടാവും. സാംസങിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയായ ഗ്യാലക്‌സി എഐയുടെ കാര്യത്തിലാണ് ചടങ്ങ് ഏറെ ആകാംക്ഷ സൃഷ്ടിക്കുന്നത്. ഗ്യാലക്‌സി എഐയുമായി ബന്ധപ്പിച്ചാകും പുതിയ സ്‌മാര്‍ട്ട്‌ഫോണുകളുടെ വരവ്. 

Latest Videos

undefined

സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്ക് പുറമെ വിവിധ ഹാര്‍ഡ്‌വെയര്‍ ഡിവൈസുകളും പരിപാടിയില്‍ പുറത്തിറക്കാന്‍ സാധ്യതയുണ്ട്. ഗ്യാലക്‌സി ബഡ്‌സ് 3 സീരീസും ഗ്യാലക്‌സി റിങും വരുമെന്ന് പ്രതീക്ഷിക്കുന്നു. പാരീസില്‍ ജൂലൈ 10ന് നടക്കുന്ന സാംസങ് ഗ്യാലക്‌സി അണ്‍പാക്‌ഡ് ഇവന്‍റ് സാംസങ് ഡോട്‌ കോമും സാംസങ് ന്യൂസ്‌റൂമും സാംസങിന്‍റെ യൂട്യൂബ് ചാനലും വഴി തത്സമയം സംപ്രേഷണം ചെയ്യും. ജൂലൈ 10ന് ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് ചടങ്ങുകള്‍ തുടങ്ങുക. 

Read more: ക്യാമറ നിരാശയാകുമോ? റെഡ്‌മി നോട്ട് 14 സീരീസിന്‍റെ സൂചനകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!