ദക്ഷിണ കൊറിയയിലാണ് ഈ ടാബ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത് വൈകാതെ യുഎസിലും മറ്റ് സ്ഥലങ്ങളിലും ജനുവരി 2022 ഓടെ ഇത് വിപണിയില്‍ എത്തും
സാംസങ്ങ് ഗ്യാലക്സി ടാബ് എ8 ബുധനാഴ്ച അവതരിപ്പിച്ചു. 10.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് ഈ ടാബിന് ഉള്ളത്. 16:10 എന്നതാണ് സ്ക്രീന്‍ അനുപാതം. ക്വാഡ് സ്പീക്കര്‍ സംവിധാനത്തോടെ എത്തുന്ന ടാബിന്‍റെ ഏറ്റവും വലിയ പ്രത്യേകത ഡോള്‍ബി അറ്റ്മോസ് സപ്പോര്‍ട്ടാണ്. 32 ജിബി, 64 ജിബി, 128 ജിബി ശേഖരണശേഷിയിലാണ് ഈ ടാബിന്‍റെ പതിപ്പുകള്‍ എത്തുന്നത്. ശേഖരണ ശേഷി എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം. 7,040 എംഎഎച്ച് ബാറ്ററി ശേഷിയാണ് എ8 ടാബിന് ഉള്ളത്.
ദക്ഷിണ കൊറിയയിലാണ് ഈ ടാബ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത് വൈകാതെ യുഎസിലും മറ്റ് സ്ഥലങ്ങളിലും ജനുവരി 2022 ഓടെ ഇത് വിപണിയില്‍ എത്തും. ഗ്രേ, പിങ്ക് ഗോള്‍ഡ്, സില്‍വര്‍ എന്നീ നിറങ്ങളില്‍ ഈ ടാബ് ലഭിക്കും. ഇതിന്‍റെ സ്ക്രീന്‍ റെസല്യൂഷന്‍ 1,920x1,200 പിക്സലാണ്. സ്പ്ലിറ്റ് സ്ക്രീന്‍ മോഡില്‍ ഈ ടാബ് ഉപയോഗിക്കാന്‍ സാധിക്കും.
ഗ്യാലക്സി എ8 ടാബിന് പിന്നില്‍ 8എംപി ക്യാമറയാണ് ഉള്ളത്. മുന്നിലെ ക്യാമറ ശേഷി 5 എംപിയാണ്. ശേഖരണ ശേഷി 1ടിബി വരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. പേര് വെളിപ്പെടുത്താത്ത ഒക്ടകോര്‍ എസ്ഒസി 2.0 ഹെര്‍ട്സ് ചിപ്പാണ് ടാബിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. 4ജിബിയാണ് റാം ശേഷി. വണ്‍ യൂസര്‍ ഇന്‍റര്‍ഫേസ് 3 സ്കിന്‍ ഉള്ള ആന്‍ഡ്രോയ്ഡ് 11 ആണ് ഈ ടാബിന്‍റെ ഒഎസ്. ഇത് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് സാംസങ്ങ് ടിവി പ്ലസ് ഫ്രീയായി ലഭിക്കും. ഒപ്പം ഒരു മാസത്തെ യൂട്യൂബ് പ്രിമീയവും ലഭിക്കും.