സ്ലിം ബ്യൂട്ടി ഐഫോണ്‍ 17 എയര്‍; ക്യാമറയില്‍ രാജാവാകുക ഗ്യാലക്സി എസ്25 സ്ലിം, 200 എംപി സഹിതം ട്രിപ്പിള്‍ റീയര്‍

By Web Team  |  First Published Dec 22, 2024, 10:14 AM IST

കനം ഐഫോണ്‍ 17 എയറിനേക്കാള്‍ കൂടും, എന്നാല്‍ ക്യാമറയില്‍ അമ്പരപ്പിക്കാന്‍ സാംസങ് ഗ്യാലക്‌സി എസ്25 സ്ലിം, 200 എംപി സെന്‍സര്‍ അടക്കം ട്രിപ്പിള്‍ റീയര്‍ ക്യാമറ ഉള്‍പ്പെടും


തിരുവനന്തപുരം: അടുത്ത വര്‍ഷം (2025) പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന സാംസങ് ഗ്യാലക്സി എസ്25 സ്ലിം സ്‌മാര്‍ട്ട്ഫോണിനെ കുറിച്ച് കൂടുതല്‍ ലീക്കുകള്‍. സാംസങിന്‍റെ അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും സ്ലിം ഫോണായിരിക്കും ഇതെങ്കിലും ഐഫോണ്‍ 17 എയറിനേക്കാള്‍ കട്ടിയുണ്ടാകും എന്നാണ് ചൈനീസ് ടിപ്‌സ്റ്റര്‍ പുറത്തുവിടുന്ന വിവരം. ആപ്പിളിന്‍റെ ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ സ്‌മാര്‍ട്ട്ഫോണാവാന്‍ കാത്തിരിക്കുന്ന ഐഫോണ്‍ 17 എയറിനോട് ഡിസൈനില്‍ മുട്ടാന്‍ സാംസങ് പ്രയാസപ്പെടും എന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. 

ക്യാമറയില്‍ ഞെട്ടിക്കാന്‍ ഗ്യാലക്സി എസ്25 സ്ലിം

Latest Videos

undefined

എന്നാല്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന സാംസങ് ഗ്യാലക്‌സി എസ്25 സ്ലിമ്മില്‍ ട്രിപ്പിള്‍ റീയര്‍ ക്യാമറ സഹിതം ആകര്‍ഷകമായ ഫീച്ചറുകളുണ്ടാകും. എസ്25+ മോഡല്‍ 6.6 ഇഞ്ച് ഡിസ്‌പ്ലെയാണ് ഗ്യാലക്‌സി എസ്25 സ്ലിമ്മില്‍ വരിക. 200 എംപി എച്ച്പി5 ആയിരിക്കും പ്രധാന ക്യാമറ. 50 എംപി ജെഎന്‍5 യുഡബ്ല്യൂ, 50 എംപി ജെഎന്‍5 3.5എക്സ് ടെലിഫോട്ടോ എന്നിവയായിരിക്കും റീയര്‍ ക്യാമറ പാനലില്‍ വരുന്ന മറ്റ് സെന്‍സറുകള്‍. ഐഫോണ്‍ 17 എയറില്‍ 48 എംപിയുടെ ഒറ്റ റീയര്‍ ക്യാമറ വരുന്ന സ്ഥാനത്താണിത്. സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ഫ്ലാഗ്‌ഷിപ്പ് ചിപ്പില്‍ വരുന്ന ഗ്യാലക്സി എസ്25 സ്ലിമ്മില്‍ 4700-5000 എംഎഎച്ച് ബാറ്ററിയാണ് വരിക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2025ന്‍റെ രണ്ടാംപാദത്തിലാവും ഗ്യാലക്സി എസ്25 സ്ലിം പുറത്തിറങ്ങാന്‍ സാധ്യത. 

അതേസമയം ആപ്പിളിന്‍റെ സ്ലിം മോഡലായ ഐഫോണ്‍ 17 എയറും 2025ല്‍ പുറത്തിറങ്ങും. സെപ്റ്റംബറിലെ ഐഫോണ്‍ 17 സിരീനൊപ്പമാണ് ഈ ഫോണ്‍ വരാനിട. സ്ലിം ഡിസൈനിലെത്തുന്ന ഐഫോണ്‍ 17 എയറിന് 5-6 മില്ലീമീറ്റര്‍ കനം മാത്രമായിരിക്കും ഉണ്ടായിരിക്കുക എന്നാണ് സൂചനകള്‍. 2024 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഐഫോണ്‍ 16നും ഐഫോണ്‍ 16 പ്ലസിനും 7.8 മില്ലീമീറ്ററും, ഐഫോണ്‍ 16 പ്രോയ്ക്കും ഐഫോണ്‍ 16 പ്രോ മാക്‌സിനും 8.25 മില്ലീമീറ്ററും കട്ടിയുണ്ടായിരുന്നു. ഐപാഡ് എയര്‍, മാക്‌ബുക്ക് എയര്‍ മാതൃകയിലാണ് ആപ്പിള്‍ ഐഫോണിനും കനം കുറഞ്ഞ മോഡല്‍ അവതരിപ്പിക്കുന്നത്.

Read more: വില കാടുകയറില്ല; ആപ്പിളിന്‍റെ സ്ലിം ഫോണായ ഐഫോണ്‍ 17 എയറിന്‍റെ വില സൂചന പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!