കാത്തിരിപ്പ് നീളില്ല, സാംസങ് ഗ്യാലക്‌സി എസ്25 ഇന്ത്യാ ലോഞ്ച് തിയതി പുറത്ത്; ഫീച്ചറുകള്‍ ചോര്‍ന്നു

By Web Team  |  First Published Nov 15, 2024, 10:40 AM IST

സാംസങ് ഗ്യാലക്‌സി എസ്25ലുള്ളത് ഈ ഫോണുകള്‍, പുറത്തുവന്ന ഫീച്ചറുകള്‍ ഇവ 


ദില്ലി: ദക്ഷിണ കൊറിയന്‍ സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ സാംസങ് അവരുടെ ഗ്യാലക്‌സി എസ്25 സിരീസ് പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ്. സാംസങ് ഗ്യാലക്‌സി എസ്25 സിരീസിലുള്ള ഫോണുകളിലെ ഫീച്ചറുകളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ നിറയവെ ഇന്ത്യയിലെ ലോഞ്ച് തിയതിയും ലീക്കായി. 

സാംസങ് ഏറ്റവും പുതിയ ഫ്ലാഗ്‌ഷിപ്പായ ഗ്യാലക്‌സി എസ്25 സിരീസ് 2025 ജനുവരി 23ന് പുറത്തിറക്കും എന്നാണ് സൂചന. ദക്ഷിണ കൊറിയന്‍ മാധ്യമമായ ഫിനാന്‍ഷ്യല്‍ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ആഗോള ലോഞ്ചിംഗ് തിയതിയാണെങ്കിലും ഇതേ ദിവസം തന്നെ ഇന്ത്യയിലും സാംസങ് ഗ്യാലക്‌സി എസ്25 എത്തുമെന്നാണ് വിവരം. യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലാണ് ഗ്യാലക്‌സി അണ്‍പാക്‌ഡ് ഇവന്‍റ് നടക്കുക. 

Latest Videos

undefined

സാംസങ് ഗ്യാലക്‌സി എസ്25 സ്ലിം മോഡലും 2025 ജനുവരി 23ന് പുറത്തിറങ്ങിയേക്കും. എസ്25 സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ ജനുവരിയുടെ രണ്ടാംപകുതിയില്‍ പുറത്തിറങ്ങുമെന്ന് ലീക്കറായ ലോഗോഷ് ബ്രാറും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ജനുവരി 22 ആണ് ഈ തിയതി എന്ന് മറ്റൊരു ലീക്കറായ മാക്‌സ് ജാംബോര്‍ ഉറപ്പിച്ച് പറയുന്നു. ടൈം സോണിന് അനുസരിച്ച് തിയതിയില്‍ വ്യത്യാസം വന്നേക്കാം എന്നുമാത്രം. എന്തായാലും ജനുവരിയുടെ രണ്ടാംപകുതിയില്‍ ഗ്യാലക്‌സി എസ്25 സിരീസ് പ്രതീക്ഷിക്കാം. 

ഗ്യാലക്‌സി എസ്25 സിരീസ് എപ്പോള്‍ പുറത്തിറങ്ങുമെന്ന് സാംസങ് ഔദ്യോഗികമായി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഗ്യാലക്‌സി എസ്25ലൂടെ വണ്‍ യുഐ 7 സാംസങ് അവതരിപ്പിക്കും. ഗ്യാലക്‌സി എസ്25, എസ്25+ എന്നിവയുടെ അതേ ഡിസൈനായിരിക്കും എസ്25 അള്‍ട്രയ്ക്കും വരിക എന്നാണ് സൂചന. നേര്‍ത്ത ബെസ്സേല്‍സായിരിക്കും ഈ സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ക്ക് വരിക അഭ്യൂഹമുണ്ട്. എസ്25 സിരീസിനെ കുറിച്ചുള്ള കൂടുതല്‍ ലീക്കുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. ഇതിനായി കാത്തിരിക്കുകയാണ് ഗ്യാലക്‌സി പ്രേമികള്‍.

Read more: വീണ്ടും വിവോ; വൈ സിരീസില്‍പ്പെട്ട അടുത്ത സ്‌മാര്‍ട്ട്ഫോണ്‍ ഇന്ത്യയിലേക്ക്, തിയതി പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!