Samsung Galaxy S22 : ഗ്യാലക്സി എസ് 22 സീരിസ് ഫോണുകളുടെ ഇന്ത്യയിലെ പ്രീബുക്കിംഗ് ആരംഭിച്ചു

By Web Team  |  First Published Feb 23, 2022, 3:57 PM IST

ഈ ഫോണുകള്‍ പ്രീ ബുക്കിംഗ് നടത്തുമ്പോള്‍‍ ലഭിക്കുന്ന ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 


സാംസങ്ങ് ഗ്യാലക്സി എസ് 22 സ്മാര്‍ട്ട്ഫോണുകളുടെ ഇന്ത്യയിലെ വില ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം നടന്ന വെര്‍ച്വല്‍ ഈവന്‍റിലാണ് ഈ ഫോണുകളുടെ ഇന്ത്യന്‍ അരങ്ങേറ്റം നടന്നത്. ഇതിനൊപ്പം തന്നെ ഈ ഫോണുകള്‍ പ്രീ ബുക്കിംഗ് നടത്തുമ്പോള്‍‍ ലഭിക്കുന്ന ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 

സാംസങ്ങ് ഗ്യാലക്സി എസ് 22 (Galaxy S22), എസ്22 പ്ലസ് ( Galaxy S22 Plus), എസ് 22 അള്‍ട്ര (Galaxy S22 Ultra) എന്നീ ഫോണുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതേ സമയം കഴിഞ്ഞ ദിവസം നടന്ന പ്രീബുക്കിംഗ് ലൈല് ഈവന്‍റില്‍  ഗ്യാലക്സി എസ് 22 അള്‍ട്ര പ്രീബുക്കിംഗ് നടത്തിയാല്‍ 26,999 രൂപ വിലയുള്ള ഗ്യാലക്സി വാച്ച് 4 2,999 രൂപയ്ക്ക് നല്‍കുന്ന ഓഫര്‍ നടപ്പാക്കിയിരുന്നു. ഇതിന് പുറമേ 8,000 രൂപ വരെ ബോണസും നല്‍കിയിരുന്നു. ഒപ്പം ഗ്യാലക്സി എസ് 22 അള്‍ട്ര എടുക്കുന്ന തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് പ്രത്യേക എഡിഷന്‍ ഗിഫ്റ്റ് ബോക്സും, ഫ്രീ ഗ്യാലക്സി ബഡ്സ് 2 ഉം ലഭിക്കുമായിരുന്നു. 

Latest Videos

undefined

സാംസങ്ങ് ഗ്യാലക്സി എസ് 22 സീരിസ് ഇന്ത്യയിലെ വില

സാംസങ്ങ് ഗ്യാലക്സി എസ് 22 സാധാരണ മോഡല്‍ വില 72,999 രൂപയിലാണ് ആരംഭിക്കുന്നത്. ഏറ്റവും ടോപ്പ് എന്‍റ് ഗ്യാലക്സി എസ്22 അള്‍ട്രയ്ക്ക് അടിസ്ഥാന വില 1,09,999. ഗ്യാലക്സി എസ്22 പ്ലസിലേക്ക് വന്നാല്‍ അടിസ്ഥാന മോഡലിന് വില 84,999 രൂപയാണ്. ഒരോ ഫോണിനും അതിന്‍റെ പതിപ്പ് അനുസരിച്ച് വില മാറും. 

ഗ്യാലക്സി എസ് 22 അള്‍ട്ര

ആദ്യമായി സാംസങ്ങ് നോട്ടില്‍ ഉണ്ടായിരുന്ന എസ് പെന്‍, ഗ്യാലക്സി എസ് സീരിസുമായി സംയോജിപ്പിച്ചിരിക്കുന്ന ഫോണാണ് ഗ്യാലക്സി എസ് 22 അള്‍ട്ര. ഗ്യാലക്സി എസ് സീരിസിലെ ഏറ്റവും ഡിസ്പ്ലേ വലിപ്പം കൂടിയ ഫോണ്‍ ആണ് ഗ്യാലക്സി എസ് 22 അള്‍ട്ര. ബര്‍ഗാഡി, ഫാന്‍റം ബ്ലാക്ക്, ഫാന്‍റം വൈറ്റ്, ഗ്രീന്‍ നിറങ്ങളിലാണ് ഈ ഫോണ്‍ പുറത്തിറങ്ങുന്നത്. 

ഗ്യാലക്സി എസ്22 റൗണ്ടഡ് എഡ്ജോടെയുള്ള റെക്ടാഗുലര്‍ ഡിസൈനിലാണ്. അള്‍ട്രസോണിക് ഫിംഗര്‍പ്രിന്‍റ് സപ്പോര്‍ട്ട് ഈ ഫോണിന് ഉണ്ട്. 100x സൂം സപ്പോര്‍ട്ട് ഈ ഫോണില്‍ ലഭിക്കും. 45W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട്, 5ജി സപ്പോര്‍ട്ട് ഈ ഫോണിനുണ്ട്. 108 എംപിയാണ് പ്രധാന ക്യാമറ സെന്‍സര്‍. എന്നാല്‍ എസ്22 അള്‍ട്ര ബോക്സില്‍ ചാര്‍ജിംഗ് അഡാപ്റ്റര്‍ ലഭിക്കില്ല.

എസ്22 അള്‍ട്രയുടെ സ്ക്രീന്‍ വലിപ്പം 6.8 ഇഞ്ച് എഎംഒഎല്‍ഇ‍ഡി 2X ക്യൂ എച്ച്ഡി ഡിസ്പ്ലേയാണ്. റീഫ്രഷ് റൈറ്റ് 120 Hz ആണ്. വിഷന്‍ ബൂസ്റ്റര്‍, ഐ കംഫേര്‍ട്ട് സ്ലെഡ്, എഐ അടിസ്ഥാനമാക്കിയുള്ള ബ്ലൂലൈറ്റ് കണ്‍ട്രോള്‍ എന്നിവയും സ്ക്രീന്‍ പ്രത്യേകതകളാണ്. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്പാണ് ഈ ഫോണിന്‍റെ കരുത്ത്. നാല് സ്റ്റോറേജ് മോഡലുകളിലാണ് ഈ ഫോണ്‍ എത്തുന്നത്.  8GB RAM + 128GB മോഡല്‍, 12GB RAM + 256GB മോഡല്‍, r 12GB RAM + 512GB മോഡല്‍. പിന്നെ 12GB RAM+1TB മോഡല്‍. ആന്‍ഡ്രോയ്ഡ് 12 ല്‍ അധിഷ്ഠിതമായ വണ്‍ യൂസര്‍ ഇന്‍റര്‍ഫേസ് 4.1 ലാണ് അള്‍ട്ര പ്രവര്‍ത്തിക്കുക.

108 എംപി വൈഡ് ക്യാമറ ലെന്‍സ്, 12എംപി അള്‍ട്ര വൈഡ് ക്യാമറ, 10 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് പിന്നിലെ മൂന്ന് ക്യാമറ സെറ്റപ്പ്. 

സാംസങ്ങ് ഗ്യാലക്സി എസ് 22, എസ് 22 പ്ലസ്

സാംസങ്ങ് ഗ്യാലക്സി എസ് 22, എസ് 22 പ്ലസ് എന്നിവയുടെ പ്രത്യേകതയിലേക്ക് വന്നാല്‍ പ്രത്യേകതയില്‍ സാമ്യം ഉണ്ടെങ്കിലും. വലിപ്പത്തിലാണ് ഇവയുടെ പ്രധാന വ്യത്യാസം. ഗ്യാലക്സി എസ്22 വിന്‍റെ സ്ക്രീന്‍ വലിപ്പം 6.1 ഇഞ്ചാണ്. എന്നാല്‍ എസ്22 പ്ലസിന്‍റെത് 6.6 ഇഞ്ചാണ്. എഎംഒഎല്‍ഇ‍ഡി 2X ക്യൂ എച്ച്ഡി ഡിസ്പ്ലേയാണ്. റീഫ്രഷ് റൈറ്റ് 120 Hz ആണ് ഇരുഫോണുകളുടെയും സ്ക്രീന്‍. ഗ്യാലക്സി എസ് 22 വിന്‍റെ ബാറ്ററി ശേഷി 3,700 എംഎഎച്ചാണ്. 25W ആണ് ചാര്‍ജിംഗ് ശേഷി. ഇതേ സമയം എസ് 22 പ്ലസിന് 4,500 എംഎഎച്ചാണ് ബാറ്ററി ശേഷി. ചാര്‍ജിംഗ് ശേഷി 45W. ഇരുഫോണിലും 15W വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണയുണ്ട്.

ഇരു ഫോണിലും ക്യൂവല്‍കോം സ്നാപ്ഡ്രഗണ്‍ 8 ജെന്‍ 1 ചിപ്പ് സെറ്റ് 4എന്‍എം ആണ് ഉപയോഗിച്ചിരിക്കുന്നത്. 5ജി പിന്തുണ ഇരുഫോണുകള്‍ക്കും ഉണ്ട്.  50 എംപി പ്രധാന സെന്‍സര്‍, 12 എംപി അള്‍ട്ര വൈഡ് സെന്‍സര്‍, 10 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവ അടങ്ങുന്നതാണ് ക്യാമറ സംവിധാനം. 10 എംപിയാണ് സെല്‍ഫി ക്യാമറ. 

click me!