Galaxy S22 India Price : 'വലിയ വില കൊടുക്കേണ്ടിവരും'; ഗ്യാലക്സി എസ് 22 ഇന്ത്യയിലെത്തും മുന്‍പ് മുന്നറിയിപ്പ്

By Web Team  |  First Published Feb 16, 2022, 6:53 AM IST

ഇന്ത്യയില്‍ എസ് 22 സീരിസ് ഇറങ്ങുന്നതിന്‍റെ ഭാഗമായി 1999 രൂപ ടോക്കന്‍ നല്‍കി ഇന്ത്യക്കാര്‍ക്ക് ഗ്യാലക്‌സി എസ് 22 പരമ്പര ഫോണുകളും ഗാലക്‌സി ടാബ് എസ്8 പരമ്പര ടാബ് ലെറ്റുകളും നേരത്തെ റിസര്‍വ് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നുണ്ട് സാംസങ്ങ്. 


സാംസങ്ങ് (Samsung) കഴിഞ്ഞ ഫെബ്രുവരി 9നാണ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഫോണ്‍ സീരിസായ സാംസങ്ങ് ഗ്യാലക്സി എസ് 22 സീരിസ് ഇറക്കിയത്. ഉടന്‍ തന്നെ ഈ ഫോണുകള്‍ ഇന്ത്യയില്‍ എത്തുമെന്നാണ് വിവരം. എന്നാല്‍ വലിയ വില നല്‍കേണ്ടിവരും എന്നാണ് വിവപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഏറ്റവും പുതിയ അഭ്യൂഹം അനുസരിച്ച് 75000 രൂപ മുതല്‍ 110000 രൂപ വരെയാണ് ഗ്യാലക്സി എസ് 22 സീരിസിന് ഇന്ത്യയില്‍ വില പ്രതീക്ഷിക്കുന്നത്. എസ് 22 ന്‍റെ മുന്‍ഗാമിയായിരുന്ന എസ് 21 5ജിയ്ക്ക് 105999 രൂപയായിരുന്നു വില എന്നതും ഇപ്പോള്‍ ശ്രദ്ധേയമായ കാര്യമാണ്.

ഇന്ത്യയില്‍ എസ് 22 സീരിസ് ഇറങ്ങുന്നതിന്‍റെ ഭാഗമായി 1999 രൂപ ടോക്കന്‍ നല്‍കി ഇന്ത്യക്കാര്‍ക്ക് ഗ്യാലക്‌സി എസ് 22 പരമ്പര ഫോണുകളും ഗാലക്‌സി ടാബ് എസ്8 പരമ്പര ടാബ് ലെറ്റുകളും നേരത്തെ റിസര്‍വ് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നുണ്ട് സാംസങ്ങ്. റിസര്‍വ് ചെയ്യുന്നവര്‍ക്ക് 2699 രൂപയുടെ ഗാലക്‌സി സ്മാര്‍ട് ടാഗ് സൗജന്യമായി ലഭിക്കും. അടുത്ത ആഴ്ച എസ് 22 സീരിസിന്‍റെ ഇന്ത്യന്‍‍ ലോഞ്ചിംഗ് പ്രൈസ് വിവരങ്ങളും ഓഫറുകളും സാംസങ്ങ് വിശദമായി പുറത്തുവിടും എന്നാണ് പ്രതീക്ഷിക്കുന്നത്. 

Latest Videos

undefined

ബുധനാഴ്ച നടന്ന വെര്‍ച്വല്‍ ഈവന്‍റിലാണ് സാംസങ്ങ് തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ സീരിസ് പുറത്തിറക്കിയത്. മൂന്ന് ഫോണുകളാണ് ഇന്ന് പുറത്തിറക്കിയ സാംസങ്ങ് ഗ്യാലക്സി എസ്22 സീരിസില്‍ ഉള്ളത്. ഗ്യാലക്സി എസ്22 (Galaxy S22), ഗ്യാലക്സി എസ് 22 പ്ലസ് (Galaxy S22+), ഗ്യാലക്സി എസ് 22 അള്‍ട്ര (Galaxy S22 Ultra) എന്നിവയാണ് ഈ ഫോണുകള്‍. 

ഈ മൂന്ന് ഫോണുകളില്‍ സാംസങ്ങ് ഗ്യാലക്സി എസ് 22 അള്‍ട്രയാണ് മുന്തിയ മോഡല്‍. എസ് 22, എസ് 22 പ്ലസ് എന്നിവ അള്‍ട്രയോളം പണം മുടക്കാന്‍ അഗ്രഹിക്കാത്ത പ്രിമീയം ഫ്ലാഗ്ഷിപ്പ് ആരാധകരെ ഉദ്ദേശിച്ചാണ്. ഡൈനാമിക് എഎംഒഎല്‍ഇഡി 2x ഡിസ്പ്ലേ,  50 എംപി ട്രിപ്പിള്‍ ലെന്‍സ് ക്യാമറ, ഏറ്റവും നൂതനമായ പ്രൊസസ്സര്‍‍ എന്നില ഈ പ്രിമീയം ഫോണുകളുടെ പ്രത്യേകതയാണ്.

ഗ്യാലക്സി എസ് 22 അള്‍ട്ര

ആദ്യമായി സാംസങ്ങ് നോട്ടില്‍ ഉണ്ടായിരുന്ന എസ് പെന്‍, ഗ്യാലക്സി എസ് സീരിസുമായി സംയോജിപ്പിച്ചിരിക്കുന്ന ഫോണാണ് ഗ്യാലക്സി എസ് 22 അള്‍ട്ര. ഗ്യാലക്സി എസ് സീരിസിലെ ഏറ്റവും ഡിസ്പ്ലേ വലിപ്പം കൂടിയ ഫോണ്‍ ആണ് ഗ്യാലക്സി എസ് 22 അള്‍ട്ര. ബര്‍ഗാഡി, ഫാന്‍റം ബ്ലാക്ക്, ഫാന്‍റം വൈറ്റ്, ഗ്രീന്‍ നിറങ്ങളിലാണ് ഈ ഫോണ്‍ പുറത്തിറങ്ങുന്നത്. 

ഗ്യാലക്സി എസ്22 റൗണ്ടഡ് എഡ്ജോടെയുള്ള റെക്ടാഗുലര്‍ ഡിസൈനിലാണ്. അള്‍ട്രസോണിക് ഫിംഗര്‍പ്രിന്‍റ് സപ്പോര്‍ട്ട് ഈ ഫോണിന് ഉണ്ട്. 100x സൂം സപ്പോര്‍ട്ട് ഈ ഫോണില്‍ ലഭിക്കും. 45W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട്, 5ജി സപ്പോര്‍ട്ട് ഈ ഫോണിനുണ്ട്. 108 എംപിയാണ് പ്രധാന ക്യാമറ സെന്‍സര്‍. എന്നാല്‍ എസ്22 അള്‍ട്ര ബോക്സില്‍ ചാര്‍ജിംഗ് അഡാപ്റ്റര്‍ ലഭിക്കില്ല.

എസ്22 അള്‍ട്രയുടെ സ്ക്രീന്‍ വലിപ്പം 6.8 ഇഞ്ച് എഎംഒഎല്‍ഇ‍ഡി 2X ക്യൂ എച്ച്ഡി ഡിസ്പ്ലേയാണ്. റീഫ്രഷ് റൈറ്റ് 120 Hz ആണ്. വിഷന്‍ ബൂസ്റ്റര്‍, ഐ കംഫേര്‍ട്ട് സ്ലെഡ്, എഐ അടിസ്ഥാനമാക്കിയുള്ള ബ്ലൂലൈറ്റ് കണ്‍ട്രോള്‍ എന്നിവയും സ്ക്രീന്‍ പ്രത്യേകതകളാണ്. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്പാണ് ഈ ഫോണിന്‍റെ കരുത്ത്. നാല് സ്റ്റോറേജ് മോഡലുകളിലാണ് ഈ ഫോണ്‍ എത്തുന്നത്.  8GB RAM + 128GB മോഡല്‍, 12GB RAM + 256GB മോഡല്‍, r 12GB RAM + 512GB മോഡല്‍. പിന്നെ 12GB RAM+1TB മോഡല്‍. ആന്‍ഡ്രോയ്ഡ് 12 ല്‍ അധിഷ്ഠിതമായ വണ്‍ യൂസര്‍ ഇന്‍റര്‍ഫേസ് 4.1 ലാണ് അള്‍ട്ര പ്രവര്‍ത്തിക്കുക. 108 എംപി വൈഡ് ക്യാമറ ലെന്‍സ്, 12എംപി അള്‍ട്ര വൈഡ് ക്യാമറ, 10 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് പിന്നിലെ മൂന്ന് ക്യാമറ സെറ്റപ്പ്. 

സാംസങ്ങ് ഗ്യാലക്സി എസ് 22, എസ് 22 പ്ലസ്

സാംസങ്ങ് ഗ്യാലക്സി എസ് 22, എസ് 22 പ്ലസ് എന്നിവയുടെ പ്രത്യേകതയിലേക്ക് വന്നാല്‍ പ്രത്യേകതയില്‍ സാമ്യം ഉണ്ടെങ്കിലും. വലിപ്പത്തിലാണ് ഇവയുടെ പ്രധാന വ്യത്യാസം. ഗ്യാലക്സി എസ്22 വിന്‍റെ സ്ക്രീന്‍ വലിപ്പം 6.1 ഇഞ്ചാണ്. എന്നാല്‍ എസ്22 പ്ലസിന്‍റെത് 6.6 ഇഞ്ചാണ്. എഎംഒഎല്‍ഇ‍ഡി 2X ക്യൂ എച്ച്ഡി ഡിസ്പ്ലേയാണ്. റീഫ്രഷ് റൈറ്റ് 120 Hz ആണ് ഇരുഫോണുകളുടെയും സ്ക്രീന്‍. ഗ്യാലക്സി എസ് 22 വിന്‍റെ ബാറ്ററി ശേഷി 3,700 എംഎഎച്ചാണ്. 25W ആണ് ചാര്‍ജിംഗ് ശേഷി. ഇതേ സമയം എസ് 22 പ്ലസിന് 4,500 എംഎഎച്ചാണ് ബാറ്ററി ശേഷി. ചാര്‍ജിംഗ് ശേഷി 45W. ഇരുഫോണിലും 15W വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണയുണ്ട്.

ഇരു ഫോണിലും ക്യൂവല്‍കോം സ്നാപ്ഡ്രഗണ്‍ 8 ജെന്‍ 1 ചിപ്പ് സെറ്റ് 4എന്‍എം ആണ് ഉപയോഗിച്ചിരിക്കുന്നത്. 5ജി പിന്തുണ ഇരുഫോണുകള്‍ക്കും ഉണ്ട്.  50 എംപി പ്രധാന സെന്‍സര്‍, 12 എംപി അള്‍ട്ര വൈഡ് സെന്‍സര്‍, 10 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവ അടങ്ങുന്നതാണ് ക്യാമറ സംവിധാനം. 10 എംപിയാണ് സെല്‍ഫി ക്യാമറ. 

click me!