Galaxy M53 5G : ഗ്യാലക്‌സി എം53 5ജി ഇറങ്ങി; വിലയും പ്രത്യേകതയും

By Web Team  |  First Published Apr 9, 2022, 8:25 AM IST

ഇതിന്റെ മുന്‍ഗാമിയായ എം52 29,999 രൂപയ്ക്ക് രാജ്യത്ത് അവതരിപ്പിച്ചിരുന്നു. 


എ53 ന്‍റെ സവിശേഷതകളും വിലയും കണക്കിലെടുത്ത് എ53 5ജിക്ക് ഇന്ത്യയില്‍ 35,000 രൂപയിലധികം വിലവരുമെന്നാണ് സൂചനകള്‍. എ53-നേക്കാള്‍ അല്‍പ്പം മികച്ച സ്‌പെസിഫിക്കേഷനുകളാണ് പുതിയതിനുള്ളത്. ഇതിന്റെ മുന്‍ഗാമിയായ എം52 29,999 രൂപയ്ക്ക് രാജ്യത്ത് അവതരിപ്പിച്ചിരുന്നു. 

ഫുള്‍ എച്ച്ഡി+ റെസല്യൂഷനില്‍ പ്രവര്‍ത്തിക്കുന്ന 6.7 ഇഞ്ച് ഡിസ്പ്ലേയാണ് ഇതിനുള്ളത്. 120Hz റിഫ്രഷ് റേറ്റിനുള്ള പിന്തുണയുള്ള സൂപ്പര്‍ അമോലെഡ് പ്ലസ് പാനല്‍ ഈ ഫോണിലുണ്ട്.  പഞ്ച്-ഹോള്‍ ഡിസ്‌പ്ലേ ഡിസൈനിലാണ് സ്ക്രീന്‍, എന്നാല്‍ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഇല്ല. ഹാന്‍ഡ്സെറ്റ് സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഈ ഫോണിനുണ്ട്.

Latest Videos

undefined

ചിപ്സെറ്റിന്റെ പേര് നിലവില്‍ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ മീഡിയടെക് ഡൈമെന്‍സിറ്റി 900 ചിപ്പ് സെറ്റ് ഇതില്‍ ഉണ്ടായേക്കാം എന്നാണ് സൂചനകള്‍. സാംസങ് ഗ്യാലക്സി എം53-ല്‍ 5,000 എംഎഎച്ച് ബാറ്ററി ഉള്‍പ്പെടുത്തുകയും 25 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണ നല്‍കുകയും ചെയ്യും. 

ഇതിന് 108-മെഗാപിക്‌സല്‍ ക്വാഡ് റിയര്‍ ക്യാമറ ഉണ്ടാകും. എന്നാല്‍ ഇതിന് ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള പിന്തുണയില്ല. ബാക്കിയുള്ള സെന്‍സറുകള്‍ 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറയും മാക്രോ, ഡെപ്ത് സെന്‍സിംഗിനുള്ള 2 മെഗാപിക്‌സല്‍ സെന്‍സറുകളുമാണ്. മുന്‍വശത്ത് 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ ഉണ്ടാകും.

click me!