സാസംങ്ങ് എം33 5ജി ഇന്ത്യൻ ലോഞ്ച് ഏപ്രിൽ 2 ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ആമസോണിലെ ഈ ഫോണിനായി ഒരു മൈക്രോസൈറ്റ് തന്നെ ഒരുക്കിയിട്ടുണ്ട്
സാംസങ് മറ്റൊരു എം സീരീസ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഈ സ്മാർട്ട്ഫോണിന്റെ പേര് സാസംങ്ങ് ഗാലക്സി എം33 5ജി (Samsung Galaxy M33 5G) എന്നായിരിക്കാം. 5 നാനോ മീറ്റര്‍ ചിപ്‌സെറ്റും 6,000എംഎഎച്ച് ബാറ്ററി അടക്കം പ്രത്യേകതകള്‍ ഈ ഫോണില്‍ പ്രതീക്ഷിക്കുന്നു. കൂടാതെ, വോയ്‌സ് ഫോക്കസ് സാങ്കേതികവിദ്യയും ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടായേക്കാം എന്നാണ് സൂചനകള്‍. സാംസങ്ങ് ഗാലക്‌സി എം 33 5 ജി ഫോൺ ഏപ്രിൽ 2 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സാസംങ്ങ് എം33 5ജി ഇന്ത്യൻ ലോഞ്ച് ഏപ്രിൽ 2 ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ആമസോണിലെ ഈ ഫോണിനായി ഒരു മൈക്രോസൈറ്റ് തന്നെ ഒരുക്കിയിട്ടുണ്ട്, ലോഞ്ച് തീയതി ഇതിലാണ് സാംസങ്ങ് പ്രഖ്യാപിച്ചത്. എം33 5ജി-യുടെ ഇന്ത്യയിലെ വില ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്‌മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തുമ്പോൾ ഒരു അലേർട്ട് ലഭിക്കാൻ താൽപ്പര്യമുള്ള വാങ്ങുന്നവർക്ക് ആമസോണിലെ മൈക്രൈസൈറ്റില്‍ നോട്ടിഫൈ മീ ('Notify Me')ബട്ടണിൽ ക്ലിക്ക് ചെയ്യാം.
undefined
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ആമസോണിൽ ഗാലക്‌സി എം33 യുടെ ടീസര്‍ വീഡിയോ ഉണ്ട്. ഇത് പ്രകാരം ഈ ഫോണ്‍ നീല, പച്ച നിറങ്ങളില്‍ ഇറങ്ങിയേക്കും എന്നാണ് സൂചന. കൂടാതെ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഫോണിൽ ഹെഡ്‌ഫോൺ ജാക്ക് എന്നിവയുണ്ടാകുമെന്ന് ഉറപ്പാണ്.
എം 33 പ്രത്യേകതകള്‍
ഇതുവരെ പുറത്തുവന്ന ലീക്കുകള്‍ പ്രകാരം, എം33 പ്രത്യേകതകള്‍ ഇവയാണ്. എം33 5ജി 120Hz പുതുക്കൽ നിരക്കുള്ള 6.6 ഇഞ്ച് എല്‍സിഡി സ്ക്രീനുമായണ് എത്തുന്നത്. ഫോണിന് നാല് പിൻ ക്യാമറകൾ ഉണ്ടാകും, അതിൽ പ്രാഥമിക ലെൻസ് 50 മെഗാപിക്സൽ ആയിരിക്കും. 6GB + 128GB, 8GB + 128GB എന്നീ രണ്ട് റാം, സ്റ്റോറേജ് വേരിയന്റുകളിൽ ഫോൺ എത്തും.
ക്യാമറയിലേക്ക് വന്നാല്‍ എഫ് / 1.8 അപ്പേർച്ചർ ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.2 അപ്പേർച്ചർ ലെൻസുള്ള 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2 എംപിയുടെ രണ്ട് സെൻസറുകൾ എന്നിവയുൾപ്പെടെ ക്വാഡ് റിയർ ക്യാമറ സജ്ജീകരണവുമായി ഫോൺ വരുന്നത്. എഫ്/2.2 ലെൻസുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയുമായി ഫോൺ വന്നേക്കാം.