പോക്കറ്റ് കാലിയാവില്ല, പക്ഷേ മനംനിറയ്ക്കുന്ന ഫീച്ചറുകള്‍; സാംസങ് ഗ്യാലക്‌സി എം15 5ജി പ്രൈം എഡിഷന്‍ എത്തി

By Web Team  |  First Published Sep 26, 2024, 12:09 PM IST

സാംസങ് ഗ്യാലക്‌സി എം15 5ജി പ്രൈം എഡിഷന്‍റെ ഇന്ത്യയിലെ വില 10,999 രൂപയിലാണ് ആരംഭിക്കുന്നത്


തിരുവനന്തപുരം: ബഡ്‌ജറ്റ് സ്‌മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍പ്പെടുന്ന ഗ്യാലക്‌സി എം15 5ജി പ്രൈം എഡിഷന്‍ പുറത്തിറക്കി സാംസങ്. 2024 ഏപ്രിലില്‍ പുറത്തിറങ്ങിയ ഗ്യാലക്‌സി എ15 5ജിക്ക് ഏറെക്കുറെ സമാനമായ സ്‌മാര്‍ട്ട്ഫോണാണിത്. 

6.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ (1,080 x 2,340 പിക്‌സല്‍) സൂപ്പര്‍ അമോല്‍ഡ‍് ഡിസ്‌പ്ലെയിലാണ് സാംസങ് ഗ്യാലക്‌സി എം15 5ജി പ്രൈം എഡിഷന്‍ സ്‌മാര്‍ട്ട്ഫോണ്‍ വരുന്നത്. മീഡിയടെക് ഡൈമന്‍സിറ്റി 6100+ എസ്‌ഒസി ചിപ്പിലാണ് നിര്‍മാണം. ആന്‍ഡ്രോയ്‌ഡ‍് 14 അടിസ്ഥാനമാക്കിയുള്ള യുഐ 6.0 ഒഎസ് ഉള്‍പ്പെടുത്തിയിരിക്കുന്നു. നാല് വര്‍ഷത്തെ ഒഎസ് അപ്‌ഗ്രേഡും അഞ്ച് വര്‍ഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റ്‌സും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. 6,000 എംഎഎച്ച് ബാറ്ററിയും ഉള്‍പ്പെടുന്ന ഫോണില്‍ 50 മെഗാപിക്‌സലിന്‍റെ ട്രിപ്പിള്‍ റീയര്‍ ക്യാമറ ഉള്‍പ്പെടുന്നു. ഇതിനൊപ്പം വരുന്ന മറ്റ് ക്യാമറ സെന്‍സറുകള്‍ 5 എംപി, 2 എംപി എന്നിവയുടെതാണ്. 13 മെഗാപിക്‌സലിന്‍റെതാണ് സെല്‍ഫി ക്യാമറ. 

Latest Videos

Read more: ചൊവ്വയിലെ 'സീബ്ര'! കറുപ്പും വെളുപ്പും വരകളുള്ള പാറയുടെ ചിത്രം പകര്‍ത്തി പെർസിവറൻസ് റോവര്‍

മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ വരുന്നത്. സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍, ക്വിക് ഷെയര്‍ ഫീച്ചര്‍, വോയിസ് ഫോക്കസ്, ഡുവല്‍ 5ജി, 4ജി എല്‍ടിഇ, ജിബിഎസ്, ബ്ലൂടൂത്ത് 5.3, ടൈപ്പ് സി യുഎസ്‌ബി, 3.5 എംഎം ഓഡിയോ ജാക്ക്, 217 ഗ്രാം തൂക്കം എന്നിവയാണ് ഈ ഫോണിന്‍റെ മറ്റ് സവിശേഷതകള്‍. 

സാംസങ് ഗ്യാലക്‌സി എം15 5ജി പ്രൈം എഡിഷന്‍റെ ഇന്ത്യയിലെ വില 10,999 രൂപയിലാണ് ആരംഭിക്കുന്നത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന ഫോണ്‍ മോഡലിന്‍റെ വിലയാണിത്. 6 ജിബി + 128 ജിബി, 8 ജിബി + 128 ജിബി വേരിയന്‍റുകള്‍ക്ക് യഥാക്രമം 11,999, 13499 രൂപ വീതമാകും. സാംസങ് ഇന്ത്യ വെബ്‌സൈറ്റ്, ആമസോണ്‍, തെരഞ്ഞെടുക്കപ്പെട്ട റിടെയ്‌ല്‍ സ്റ്റോറുകള്‍ എന്നിവ വഴി ഫോണ്‍ വാങ്ങാം. 

Read more: ഗൂഗിള്‍ ഫോട്ടോസ് ആപ്പ് മുഖം മിനുക്കി; വീഡിയോ എഡിറ്റിംഗില്‍ എഐ ഫീച്ചറുകളുടെ നീണ്ടനിര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!