Galaxy A52s 5G : ഗ്യാലക്‌സി എ52 എസ് 5ജിക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ച് സാംസങ്ങ്

By Web Team  |  First Published Apr 17, 2022, 8:37 PM IST

ഇതില്‍ 8 ജിബി പതിപ്പിന് വില 37,999 രൂപയായിരുന്നു. 6ജിബി പതിപ്പിന് വില 35,999 രൂപയുമാണ്. പുതിയ വാര്‍ത്ത പ്രകാരം കമ്പനി ഈ വിലയില്‍ കുറവ് വരുത്തിയിരിക്കുകയാണ്.


സാംസങ് ഗ്യാലക്‌സി എ52 എസ് 5ജി ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. സാംസങ്ങ് ഇപ്പോള്‍ ഗ്യാലക്സി എ52 എസ് 5ജിയുടെ വില വെട്ടിക്കുറച്ചിരിക്കുന്നു.  6GB RAM + 128GB ROM, 8GB RAM + 128GB ROM എന്നീ പതിപ്പുകളിലാണ് ഗ്യാലക്‌സി എ52 എസ് 5ജി ഇന്ത്യയില്‍ സാംസങ്ങ് അവതരിപ്പിച്ചത്. ഇതില്‍ 8 ജിബി പതിപ്പിന് വില 37,999 രൂപയായിരുന്നു. 6ജിബി പതിപ്പിന് വില 35,999 രൂപയുമാണ്. പുതിയ വാര്‍ത്ത പ്രകാരം കമ്പനി ഈ വിലയില്‍ കുറവ് വരുത്തിയിരിക്കുകയാണ്.

പ്രഖ്യാപിത വിലയില്‍ നിന്നും 5000 രൂപയുടെ കുറവാണ് ഗ്യാലക്‌സി എ52 എസ് 5ജിക്ക് വരുത്തിയിരിക്കുന്നത്. അതായത് 6ജിബി പതിപ്പ് ഇനി മുതല്‍ 30,999 രൂപയ്ക്ക് ലഭിക്കും. 8ജിബി റാം പതിപ്പ് 32,999 രൂപയ്ക്കും ലഭിക്കും. ഓണ്‍ലൈനായും ഓഫ് ലൈനായും ഈ ഓഫര്‍ ലഭിക്കും എന്നാണ് സാംസങ്ങ് അറിയിക്കുന്നത്. 

Latest Videos

undefined

 ഗ്യാലക്‌സി എം53 5ജി ഇറങ്ങി; വിലയും പ്രത്യേകതയും

ഈ വിലക്കുറവോടെ അടുത്തിടെ ഇറങ്ങിയ ഈ ഫോണിന്‍റെ പിന്‍ഗാമിയായ ഗ്യാലക്‌സി എ53 എസ് 5ജിയെക്കാള്‍ വിലക്കുറവില്‍ ഈ ഫോണ്‍ ലഭിക്കും. ഗ്യാലക്‌സി എ53 എസ് 5ജി  6GB RAM + 128GB ROM,  8GB RAM + 128GB ROM പതിപ്പുകളില്‍ യഥാക്രമം 34,999 രൂപ, 35,999 രൂപ എന്നീ വിലകളിലാണ് ഇറങ്ങിയിരിക്കുന്നത്.

ഗ്യാലക്‌സി എ52 എസ് 5ജി  6.5 ഇഞ്ച് FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയോടെയാണ് എത്തുന്നത്. 120Hz റീഫ്രഷ് നിരക്ക് ഇത് ലഭ്യമാക്കുന്നു. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778ജി പ്രൊസസറും 6ജിബി/8ജിബി റാമും 128ജിബി സ്‌റ്റോറേജ് സ്‌പേസും ഈ സ്‌മാർട്ട്‌ഫോണിൽ ഉണ്ടാകും. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ് സ്പേസിന് പിന്തുണയുണ്ട്.

ആൻഡ്രോയിഡ് 12 ഒഎസ്  വൺ യുഐ 3.0- അടിസ്ഥാനത്തില്‍ പ്രവർത്തിക്കുന്ന ഗ്യാലക്സി എ52എസ് 5ജിയില്‍ 64 എംപി പ്രൈമറി സെൻസറും എഫ്/1.8 അപ്പേർച്ചറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) സപ്പോർട്ടും ലഭിക്കും, 12 എംപി അൾട്രാ-ഒപ്പമുള്ള ക്വാഡ് റിയർ ക്യാമറ സജ്ജീകരണവും നൽകുന്നു. വിശാലമായ ലെൻസും ഒരു ജോടി 5എംപി മാക്രോ, ടെലിഫോട്ടോ സെൻസറുകളും. സെൽഫികൾക്കായി 32എംപി ഫ്രണ്ട് ക്യാമറയുണ്ട്.

വാട്ട്‌സാപ്പില്‍ വമ്പന്‍ ഫീച്ചര്‍, ഇനി വലിയ സിനിമകളും പങ്കിടാം...

click me!