Galaxy S22 : സാംസങ്ങിന്‍റെ പുതിയ ഫ്ലാഗ്ഷിപ്പ് ഗ്യാലക്സി എസ്22 ഫോണുകള്‍ വരുന്നു; ടീസര്‍ ഇറങ്ങി

By Web Team  |  First Published Jan 21, 2022, 4:37 PM IST

ഏറ്റവും വിലമതിപ്പുള്ള എസ് സീരിസ് ഡിവൈസ് എന്നാണ് പുറത്തിറങ്ങാനിരിക്കുന്ന ഫോണിനെ സാംസങ്ങ് പ്രസിഡന്‍റ് വിശേഷിപ്പിക്കുന്നത്. 


സാംസങ്ങ് തങ്ങളുടെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ സാംസങ്ങ് ഗ്യാലക്സി എസ് 22 അടുത്ത മാസം പുറത്തിറക്കുമെന്ന് ഉറപ്പായി. അണ്‍പാക്കിംഗ് ഈവന്‍റിന്‍റെ പ്രമോഷന്‍ വീഡിയോ സംരുസാങ്ങ് തന്നെയാണ് പുറത്തുവിട്ടത്. ഇത് സംബന്ധിച്ച് ബ്ലോഗ് പോസ്റ്റിലൂടെ ആദ്യ സൂചന നല്‍കിയ സാംസങ്ങ് പ്രസിഡന്‍റ് ടിഎം റോഹ് ആണ്.

ഏറ്റവും വിലമതിപ്പുള്ള എസ് സീരിസ് ഡിവൈസ് എന്നാണ് പുറത്തിറങ്ങാനിരിക്കുന്ന ഫോണിനെ സാംസങ്ങ് പ്രസിഡന്‍റ് വിശേഷിപ്പിക്കുന്നത്. അള്‍ട്ടിമെറ്റ് ഡിവൈസ് എന്നും ഇദ്ദേഹം പുതിയ ഫോണിനെ വിശേഷിപ്പിക്കുന്നു. അടുത്തിടെ സാംസങ്ങ് നിര്‍മ്മാണ് അവസാനിപ്പിച്ച നോട്ട് സീരിസിന്‍റെ പ്രത്യേകതകള്‍ കൂടി സംയോജിപ്പിച്ചായിരിക്കും പുതിയ എസ് സീരിസ് ഫ്ലാഗ്ഷിപ്പ് ഫോണ്‍ പുറത്തിറങ്ങുക എന്നാണ് വിവരം. 

Latest Videos

undefined

എസ് 22 അള്‍ട്ര എന്ന പേരിലായിരിക്കും ഫോണ്‍ ഇറങ്ങുക എന്ന അഭ്യൂഹം ശക്തമാണ്. ക്യാമറയിലും, ചാര്‍ജിംഗിലും പുതിയ അപ്ഡേറ്റോടെയായിരിക്കും ഈ ഫോണ്‍ പുറത്തിറങ്ങുക എന്നാണ് സൂചന.  ഗ്യാലക്‌സി എസ്‌ 22 പല പുതിയ ഫീച്ചറുകളും ഗ്യാലക്‌സി എസ്‌ 22 സീരിസിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരുത്തുറ്റ ഡിസ്‌പ്ല ആയിരിക്കും ഗ്യാലക്‌സി സീരിസിന്‍റേതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പ്രമുഖ ഗ്ലാസ് നിര്‍മാതാക്കളായ കോര്‍ണിങ് ഗോറില്ല ഗ്ലാസിന്‍റെ ഏറ്റവും പുതിയ പതിപ്പായ ഗോറില്ല ഗ്ലാസ് വിക്റ്റസ്+ ഗ്യാലക്‌സി സീരിസിലൂടെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ പതിപ്പ് മുൻവശത്ത് മാത്രമാണോ അതോ ഇരു വശങ്ങളിലുമുണ്ടോയെന്ന കാര്യം വ്യക്തമല്ല.

മൂന്ന് എസ് 22 മോഡലുകൾക്കും ഗ്ലാസ് ബാക്ക് ഉണ്ടായിരിക്കുമെന്ന് ഒരു മാസം മുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ റിയര്‍ പാനലിനായി ഗൊറില്ല ഗ്ലാസിന്‍റെ പഴയ പതിപ്പാണ് ഉപയോഗിക്കുന്നതെങ്കിലും, പ്ലാസ്റ്റിക് ബാക്ക് ഉപയോഗിക്കുന്ന S21, S21+ എന്നിവക്ക് അപ്‌ഗ്രേഡ് ആയിരിക്കും. എസ് 21 അൾട്രായുടെ ഇരുവശങ്ങളിലും വിക്‌റ്റസ് ഗ്ലാസാണ് നിലവിലുള്ളത്.

S22, S22+ എന്നിവ പിങ്ക് ഗോൾഡ്, ഗ്രീൻ, ബ്ലാക്ക് ആൻഡ് വൈറ്റ് നിറങ്ങളിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. സാംസങ് ഗാലക്‌സി എസ് 22 ബർഗണ്ടി, ഗ്രീൻ, ബ്ലാക്ക് ആൻഡ് വൈറ്റ് എന്നി നിറങ്ങളിൽ ലഭ്യമാകുമെന്നാണ് സൂചന.

click me!