മടക്കി പോക്കറ്റിലാക്കാന്‍ ഇതാണവസരം; ഗ്യാലക്‌സി സ്സെഡ് ഫോള്‍ഡ് 6നും ഫ്ലിപ് 6നും ആകര്‍ഷകമായ ഓഫര്‍

By Web TeamFirst Published Oct 5, 2024, 3:58 PM IST
Highlights

സാംസങ് ഗ്യാലക്‌സി സ്സെഡ് ഫോള്‍ഡ് 6, ഗ്യാലക്‌സി സ്സെഡ് ഫ്ലിപ് 6 എന്നിവയ്ക്ക് ഇപ്പോള്‍ ഓഫര്‍

സ്‌മാര്‍ട്ട്ഫോണ്‍ രംഗത്തെ അതികായരായ സാംസങ് ആറാം തലമുറ ഗ്യാലക്‌സി സ്സെഡ് സിരീസ് സ്‌മാര്‍ട്ട്ഫോണുകള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ചു. ഗ്യാലക്‌സി സ്സെഡ് ഫോള്‍ഡ് 6, ഗ്യാലക്‌സി സ്സെഡ് ഫ്ലിപ് 6 എന്നിവയ്ക്കാണ് ഓഫറുള്ളത്. ബാങ്ക് ക്യാഷ്‌ബാക്ക്, എക്സ്‌ചേഞ്ച് ഡീല്‍, 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ എന്നിവ ഉള്‍പ്പെടുന്ന ഓഫറുകളാണിത്. 

സാംസങ് ഗ്യാലക്‌സി സ്സെഡ് സിരീസിന് ഓണ്‍ലൈനിനും റീടെയ്‌ല്‍ സ്റ്റോറുകളിലും ഓഫര്‍ ലഭ്യമാണ്. ഗ്യാലക്‌സി സ്സെഡ് ഫോള്‍ഡ് 6 വാങ്ങുന്നവര്‍ക്ക് 12,500 രൂപ തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകളില്‍ നിന്ന് ഓഫര്‍ ലഭിക്കും. പഴയ സാംസങ് ഫോണ്‍ നല്‍കുമ്പോള്‍ അപ്‌ഗ്രേഡ് ബോണസായും 12,500 രൂപ ലാഭിക്കാം. ഗ്യാലക്‌സി സ്സെഡ് ഫ്ലിപ് 6നും ഓഫര്‍ ലഭ്യമാണ്. എന്നാല്‍ അപ്‌ഗ്രേഡ് ബോണസും ക്യാഷ്‌ബാക്കും 11,000 രൂപയാണ്. ഇതിന് പുറമെ ഇരു ഫോണുകള്‍ക്കും 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും സാംസങ് നല്‍കുന്നു. ഗ്യാലക്സി സ്സെഡ‍് ഫോള്‍ഡ് 6 ഉം, ഗ്യാലക്സി സ്സെഡ് ഫ്ലിപ് 6 ഉം വാങ്ങുന്നവര്‍ക്ക് ഗ്യാലക്സി സ്സെഡ് അഷ്യൂറന്‍സിലൂടെ 14,999 രൂപ, 999 രൂപ എന്നിങ്ങനെയുള്ള രണ്ട് ക്ലെയിമുകള്‍ ഒരു വര്‍ഷം ലഭിക്കുകയും ചെയ്യും. 

Latest Videos

സാംസങ് ഗ്യാലക്സി സ്സെഡ് സിരീസ്: വിലകള്‍

സാംസങ് ഗ്യാലക്സി സ്സെഡ് ഫോള്‍ഡ് 6

12 ജിബി റാം + 256 ജിബി സ്റ്റോറേജ്: 164,999 രൂപ
12 ജിബി റാം + 512 ജിബി സ്റ്റോറേജ്: 176,999 രൂപ
12 ജിബി റാം + 1 ടിബി സ്റ്റോറേജ്: 200,999 രൂപ

സാംസങ് ഗ്യാലക്സി സ്സെഡ് ഫ്ലിപ് 6

12 ജിബി റാം + 256 ജിബി സ്റ്റോറേജ്: 109,999 രൂപ
12 ജിബി റാം + 512 ജിബി സ്റ്റോറേജ്: 121,999 രൂപ

Read more: ഇതുതന്നെ ബെസ്റ്റ് ടൈം; വെറും 30,000 രൂപയ്ക്ക് ഐഫോണ്‍ 15, എയര്‍പോഡിനും വമ്പിച്ച വിലക്കുറവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!