24 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓഫർ പ്രഖ്യാപിച്ച് സാംസങ്

ഓഫറിന്റെ ഭാഗമായി, ഗാലക്സി S22+, ഗാലക്സി S22 എന്നിവ 3,042 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐയിലും ഗാലക്സി S22 അള്‍ട്ര 4584രൂപ ഇഎംഎയിലും ലഭ്യമാകും. 


മുൻനിര ഗാലക്‌സി സ്മാർട്ട്‌ഫോണുകളിൽ 24 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓഫർ സാംസങ് (Samsung) ഇന്ത്യ പ്രഖ്യാപിച്ചു. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച ഓഫർ, ഗാലക്‌സി ഇസഡ് ഫോൾഡ്3 5 ജി, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 3 5 ജി, അടുത്തിടെ പുറത്തിറക്കിയ ഗാലക്‌സി എസ് 22 സീരീസ് എന്നി ഫോണുകള്‍ക്ക് ലഭ്യമാണ്. ഇന്ത്യയിലെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഇത് ലഭിക്കും.

ഓഫറിന്റെ ഭാഗമായി, ഗാലക്സി S22+, ഗാലക്സി S22 എന്നിവ 3,042 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐയിലും ഗാലക്സി S22 അള്‍ട്ര 4584രൂപ ഇഎംഎയിലും ലഭ്യമാകും. സാംസങ്ങിന്റെ മടക്കാവുന്ന സ്‌മാർട്ട്‌ഫോണുകളായ ഗാലക്സി Z ഫോള്‍ഡ് 3 5ജി, ഗാലക്സി ഫ്ലിപ്പ് 3 5ജി എന്നിവയിൽ ഉപഭോക്താക്കൾക്ക് 24 മാസത്തെ നോ കോസ്റ്റ് ഇഎംഐ ലഭിക്കും.

Latest Videos

"ഈ ഓഫർ കൂടുതൽ ഉപഭോക്താക്കളെ സാംസങ്ങിൽ നിന്നുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യ അനുഭവിക്കാൻ സഹായിക്കുകയും ഞങ്ങളുടെ മുൻനിര, മടക്കാവുന്ന സ്മാർട്ട്‌ഫോണുകൾക്കായുള്ള പുതിയ ഡിമാൻഡ് അൺലോക്ക് ചെയ്യാൻ സഹായിക്കുകയും ചെയ്യും," സാംസങ് ഇന്ത്യയുടെ സീനിയർ ഡയറക്ടറും പ്രൊഡക്റ്റ് മാർക്കറ്റിംഗ് മേധാവിയുമായ ആദിത്യ ബബ്ബാർ പറഞ്ഞു.

എംഐ സ്മാർട്ട് ബാൻഡ് 6ന് വന്‍ വിലക്കുറവ്; ഓഫര്‍ ഇങ്ങനെ

ഷവോമിക്കൊപ്പം കൈകോർത്ത് ലെന്‍സ് നിര്‍മ്മാതാക്കളായ ലൈക്ക

വോയ്‌സ് ഓവർ 5G അവതരിപ്പിച്ചു; ആദ്യം കിട്ടുക ഈ ഫോണില്‍, അത് ഐഫോണ്‍ അല്ല.!

 

5G-യിലൂടെ ഫോൺ കോളുകൾ ചെയ്യാനും സ്വീകരിക്കാനുമുള്ള കഴിവ് പ്രഖ്യാപിച്ച് ടി മൊബൈല്‍. വോയ്‌സ് ഓവർ 5G എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത് (VoNR അല്ലെങ്കിൽ വോയ്‌സ് ഓവർ ന്യൂ റേഡിയോ എന്നും അറിയപ്പെടും). ഇപ്പോൾ അമേരിക്കയിലെ പോർട്ട്‌ലാൻഡ്, ഒറിഗോൺ, യൂട്ടായിലെ സാൾട്ട് ലേക്ക് സിറ്റി എന്നിവിടങ്ങളില്‍ ടി-മൊബൈൽ ഈ സേവനം ലഭ്യമാക്കുന്നുണ്ട്.

ഈ വർഷം യുഎസിലുടനീളം കൂടുതൽ മേഖലകളിലേക്ക് വോയ്‌സ് ഓവർ 5G വ്യാപിപ്പിക്കാന്‍  പദ്ധതിയുണ്ട്. ടി മൊബൈലില്‍ സാംസങ്ങ് ഗ്യാലക്സി എസ് 21 ഉള്ള ഉപഭോക്താക്കൾക്ക് ഇതിനകം ഓവർ ന്യൂ റേഡിയോ  പ്രയോജനപ്പെടുത്താം. അപ്‌ഡേറ്റിലൂടെ എസ്22 സീരീസ് പിന്തുണയ്‌ക്കും എന്നാണ് ടി-മൊബൈല്‍ പറയുന്നത്.

നിലവിലെ 5ജി സ്‌മാർട്ട്‌ഫോണുകൾക്ക് ഇപ്പോള്‍  വോയ്‌സ് ഓവർ 5G സാങ്കേതിക വിദ്യ ലഭിക്കില്ല. ഇപ്പോള്‍  4G എല്‍ടിഇയെയാണ് ആശ്രയിക്കുന്നത്. അതിനാൽ 5G അനുഭവത്തെ പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ അതിന് സാധിക്കില്ല. VoNR-ലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്ന ഉപഭോക്താക്കൾക്ക് വേഗത്തിലുള്ള കോൾ സജ്ജീകരണ സമയം ലഭിക്കുമെന്നും, കോളുകൾക്ക് മറുപടി നൽകുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഉപഭോക്താക്കൾ 4ജി, 5ജി എന്നിവയ്ക്കിടയിൽ അങ്ങോട്ടും ഇങ്ങോട്ടും മാറേണ്ടതില്ലെന്നും ടി-മൊബൈൽ പറയുന്നു.

click me!