അത്ഭുതപ്പെടുത്തുന്ന വിലയില്‍ പുത്തന്‍ റെഡ്മി ടിവി; വിലയും സവിശേഷതയും ഇങ്ങനെ

By Web Team  |  First Published Sep 26, 2021, 8:19 AM IST

ഡോള്‍ബി ഓഡിയോ, ഐഎംഡിബി ഇന്റഗ്രേഷന്‍, ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള 'ഓള്‍-റൗണ്ട് എന്റര്‍ടെയ്ന്‍മെന്റ്' കൊണ്ടുവരാനും പുതിയ സ്മാര്‍ട്ട് ടിവികള്‍ ലക്ഷ്യമിടുന്നു. 


റെഡ്മി സ്മാര്‍ട്ട് ടിവി 32, സ്മാര്‍ട്ട് ടിവി 43 എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡോള്‍ബി ഓഡിയോ, ഐഎംഡിബി ഇന്റഗ്രേഷന്‍, ഗൂഗിള്‍ അസിസ്റ്റന്റ് സപ്പോര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള 'ഓള്‍-റൗണ്ട് എന്റര്‍ടെയ്ന്‍മെന്റ്' കൊണ്ടുവരാനും പുതിയ സ്മാര്‍ട്ട് ടിവികള്‍ ലക്ഷ്യമിടുന്നു. റെഡ്മി സ്മാര്‍ട്ട് ടിവി മോഡലുകളില്‍ ഡോള്‍ബി 5.1 സറൗണ്ട് സൗണ്ട് അനുഭവം നല്‍കുന്നു. ഒരു പ്രത്യേക ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണും ക്വിക്ക് മ്യൂട്ടും ക്വിക്ക് വേക്കും ഉള്‍പ്പെടെയുള്ള സവിശേഷതകളും ഉള്‍പ്പെടുന്ന പുതിയ എംഐ റിമോട്ടും ഷവോമി പുതിയ റെഡ്മി സ്മാര്‍ട്ട് ടിവി (Redmi Smart TV) മോഡലുക്കൊപ്പം പുറത്തിറക്കിയിട്ടുണ്ട്. വണ്‍പ്ലസ് ടിവി വൈ 1 32, 43, റിയല്‍മി സ്മാര്‍ട്ട് ടിവി 32, 43 എന്നിവയ്ക്കെതിരെ ഷവോമി റെഡ്മി സ്മാര്‍ട്ട് ടിവി 32, 43 മോഡലുകള്‍ അവതരിപ്പിക്കുന്നു.

ഇന്ത്യയില്‍ റെഡ്മി സ്മാര്‍ട്ട് ടിവി 32, റെഡ്മി സ്മാര്‍ട്ട് ടിവി 43 വില, ലഭ്യത

Latest Videos

undefined

റെഡ്മി സ്മാര്‍ട്ട് ടിവി 32 ഇന്ത്യയില്‍ 15,999 രൂപയ്ക്ക് വില്‍ക്കും. റെഡ്മി സ്മാര്‍ട്ട് ടിവി 43 ന്റെ വില 25,999 രൂപയാണ്. പുതിയ റെഡ്മി സ്മാര്‍ട്ട് ടിവി മോഡലുകള്‍ ആമസോണ്‍, എംഐ ഹോം സ്റ്റോറുകള്‍, ഓഫ്ലൈന്‍ റീട്ടെയിലര്‍മാര്‍ എന്നിവയിലൂടെ രാജ്യത്ത് വാങ്ങാന്‍ ലഭ്യമാണ്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2021, ദീപാവലി വിത്ത് എംഐ വില്‍പ്പന എന്നിവയുടെ ആദ്യ ദിവസം മുതല്‍ ടിവികള്‍ വില്‍പ്പനയ്ക്കെത്തും. ഈ ഉത്സവ സീസണ്‍ വില്‍പ്പനയുടെ തീയതികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഉത്സവ സീസണില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി, റെഡ്മി സ്മാര്‍ട്ട് ടിവി 32, സ്മാര്‍ട്ട് ടിവി 43 എന്നിവ പ്രത്യേക ഉത്സവ ഓഫറും വിലയും ലഭ്യമാക്കുമെന്ന് ഷവോമി പറഞ്ഞു. സ്‌പെസിഫിക്കേഷനുകളില്‍, റെഡ്മി സ്മാര്‍ട്ട് ടിവി 32, റെഡ്മി സ്മാര്‍ട്ട് ടിവി 43 എന്നിവ രണ്ടും ആന്‍ഡ്രോയ്ഡ് ടിവി 11-ല്‍ പാച്ച്വാള്‍ 4-ന്റെ കൂടെയാണ് പ്രവര്‍ത്തിക്കുന്നത്. യൂണിവേഴ്‌സല്‍ സേര്‍ച്ച്, കുട്ടികളുടെ മോഡ്, ലാംഗ്വേജ് വേള്‍ഡ് എന്നിവയുള്‍പ്പെടെയുള്ള സവിശേഷതകളും നല്‍കുന്നു. ടിവികളില്‍ ഷവോമിയുടെ വിവിഡ് പിക്ചര്‍ എഞ്ചിനും ഡോള്‍ബി ഓഡിയോയും ഡിടിഎസ് വെര്‍ച്വല്‍: എക്‌സ് പിന്തുണയും സഹിതം 20W സ്പീക്കറുകളും വഹിക്കുന്നു. കൂടാതെ, മെച്ചപ്പെട്ട ഓഡിയോ അനുഭവത്തിനായി ഡോള്‍ബി 5.1 സറൗണ്ട് സൗണ്ട് ഉണ്ട്. റെഡ്മി സ്മാര്‍ട്ട് ടിവികള്‍ ക്രോംകാസ്റ്റ് ബില്‍റ്റ്-ഇന്‍ കൊണ്ട് വരുന്നു, കൂടാതെ ഗൂഗിള്‍ അസിസ്റ്റന്റ് പിന്തുണ പ്രീലോഡ് ചെയ്തിരിക്കുന്നു.

റെഡ്മി സ്മാര്‍ട്ട് ടിവി 32, റെഡ്മി സ്മാര്‍ട്ട് ടിവി 43 എന്നിവയില്‍ ഒരു പ്രത്യേക എംഐ റിമോട്ടും ഉള്‍പ്പെടുന്നു, അത് ഡെഡിക്കേറ്റഡ് ഗൂഗിള്‍ അസിസ്റ്റന്റ് ബട്ടണും ക്വിക്ക് മ്യൂട്ട് ഉള്‍പ്പെടെയുള്ള സവിശേഷതകളും ഉള്‍ക്കൊള്ളുന്നു. ഇത് വോളിയം ഡൗണ്‍ കീ ഇരട്ട ടാപ്പുചെയ്ത് ടിവിയെ നിശബ്ദമാക്കാന്‍ നിങ്ങളെ അനുവദിക്കുന്നു. അഞ്ച് സെക്കന്‍ഡിനുള്ളില്‍ ടിവി ഓണ്‍ ചെയ്യാന്‍ സഹായിക്കുന്ന ക്വിക്ക് വേക്ക് ഫീച്ചറും റിമോട്ടില്‍ ഉള്‍പ്പെടുന്നു. പുതിയ റെഡ്മി സ്മാര്‍ട്ട് ടിവി മോഡലുകളിലെ വയര്‍ലെസ് കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് v5.0 എന്നിവ ഉള്‍പ്പെടുന്നു. വലിയ ഡിസ്‌പ്ലേയിലേക്ക് ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ കാസ്റ്റ് ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ മിറാകാസ്റ്റ് ആപ്പും ടിവികളില്‍ ഉള്‍പ്പെടുന്നു.

കൂടാതെ, ഒരു ഗെയിം കണ്‍സോള്‍ ഉപയോഗിച്ച് ടിവികള്‍ ഉപയോഗിക്കുമ്പോള്‍ ലേറ്റന്‍സി നിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഒരു ഓട്ടോ ലോ ലേറ്റന്‍സി മോഡ് ഉണ്ട്. പുതിയ റെഡ്മി സ്മാര്‍ട്ട് ടിവി മോഡലുകളുടെ പോര്‍ട്ടുകളില്‍ രണ്ട് HDMI, രണ്ട് USB 2.0, AV, 3.5mm ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ ഇഥര്‍നെറ്റ്, ഒരു ആന്റിന പോര്‍ട്ട് എന്നിവയുമുണ്ട്.

click me!