19,999 രൂപയ്ക്ക് അടിപൊളി 5ജി ടാബ്‌ലറ്റ് കയ്യിലെത്തും, പ്രത്യേകതകളേറെ; റെഡ്‌മി പാഡ് പ്രോ 5ജി വില്‍പന തുടങ്ങി

By Web Team  |  First Published Aug 2, 2024, 12:29 PM IST

ഷവോമി ജൂലൈ 29ന് പുറത്തിറക്കിയ റെഡ്‌മി പാഡ് പ്രോ 5ജിയുടെ വില്‍പന ഇന്ത്യയില്‍ ആരംഭിച്ചു


ദില്ലി: റെഡ്‌മി പാഡ് പ്രോ 5ജിയുടെ ഇന്ത്യയിലെ വില്‍പന ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണിക്കാണ് വില്‍പന തുടങ്ങിയത്. ബാങ്ക് ഓഫര്‍ ഈ പാഡ് പ്രോയ്‌ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പാഡ് പ്രോ 5ജിക്കൊപ്പം റെഡ്‌മി പാഡ് പ്രോ കീബോര്‍ഡ്, റെഡ്‌മി സ്‌മാര്‍ട്ട് പെന്‍, റെഡ്‌മി പാഡ് പ്രോ കവര്‍ എന്നിവയുടെ വില്‍പനയും ഇന്ന് തുടങ്ങി. ഷവോമി 2022ല്‍ പുറത്തിറക്കിയ റെഡ്‌മി പാഡിന്‍റെ പിന്‍ഗാമിയാണിത്. സെല്ലുലാര്‍-വൈഫൈ കണക്ഷന്‍ ഒരേസമയം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന മോഡലാണ് റെഡ്‌മി പാഡ് പ്രോ 5ജി.  

ജൂലൈ 29ന് പുറത്തിറക്കിയ റെഡ്‌മി പാഡ് പ്രോ 5ജിയുടെ വില്‍പന ആരംഭിച്ചു. ഷവോമിയില്‍ നിന്നുള്ള ആദ്യത്തെ 5ജി ഡാബ്‌ലറ്റാണിത് എന്നതാണ് ഏറ്റവും സവിശേഷമായ പ്രത്യേകത. വൈഫൈ കണക്റ്റിവിറ്റിയുള്ളത്, 5ജി+വൈഫൈ കണക്റ്റിവിറ്റിയുള്ളത് എന്നിങ്ങനെ രണ്ട് വേരിയന്‍റുകളിലാണ് റെഡ്‌മി പാഡ് പ്രോ 5ജിയുടെ വരവ്. 21,999 രൂപയിലാണ് വില ആരംഭിക്കുക. 8 ജിബി+128 ജിബി വേരിയന്‍റിന് 24,999 രൂപയും 8 ജിബി+256 ജിബി വേരിയന്‍റിന് 26,999 രൂപയുമാണ് വില. റെഡ്‌മി ഇന്ത്യയുടെ വെബ്‌സൈറ്റിലും ഫ്ലിപ്‌കാര്‍ട്ടും ആമസോണും ഉള്‍പ്പെടുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും റെഡ്‌മി പാഡ് പ്രോ 5ജി ലഭ്യമാണ്. രണ്ട് നിറങ്ങളിലാണ് ടാബ്‌ലറ്റ് ഉണ്ടാവുക. ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി കാര്‍ഡ് ഉടമകള്‍ക്ക് 2000 രൂപയുടെ ഡിസ്‌കൗണ്ട് ലഭ്യമാണ്. ഇതോടെ 19,999 രൂപയ്ക്ക് അടിസ്ഥാന മോഡല്‍ വാങ്ങാം. 

Latest Videos

undefined

ആകര്‍ഷകമായ ഡിസൈന്‍, വലിയ ഡിസ്‌പ്ലെ

7.5 എംഎം കനം മാത്രമുള്ള മെറ്റല്‍ ബോഡി ഡിസൈനിലാണ് വരവ്. 12.1 ഇഞ്ച് ഡിസ്‌പ്ലെയോടെയാണ് റെഡ്‌മി പാഡ് പ്രോ 5ജിയിലുള്ളത്. ഗോറില്ല ഗ്ലാസ് 3 സുരക്ഷ ഡിസ്‌പ്ലെയ്‌ക്ക് ഒരുക്കിയിരിക്കുന്നു. സ്‌നാപ്‌ഡ്രാഗണ്‍ 7എസ് ജെനറേഷന്‍ 2 ചിപ്‌സെറ്റില്‍ വരുന്ന ടാബ് ഷവോമിയുടെ തന്നെ ഹൈപ്പര്‍ ഒഎസ് ആന്‍ഡ്രോയ്‌ഡ് 14ലാണ് പ്രവര്‍ത്തിക്കുക. സ്റ്റോറേജ് പരിധി 1.5 ടിബി വരെ ഉയര്‍ത്താം. 8 മെഗാപിക്‌സലിന്‍റെ റീയര്‍ ക്യാമറയാണ് മറ്റൊരു ആകര്‍ഷണം. 5ജിക്ക് പുറമെ വൈഫൈ 6, ജിപിഎസ്, ബ്ലൂടൂത്ത് വി5.2 എന്നിവയുമാണ് മറ്റ് കണക്റ്റിവിറ്റികള്‍. 33 വാട്ട്‌സ് വയേര്‍ഡ് ചാര്‍ജിംഗില്‍ വരുന്ന 10,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്‌മി പാഡ് പ്രോ 5ജിയുടെ മറ്റൊരു പ്രത്യേകത. 12 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക് ടൈം കമ്പനി അവകാശപ്പെടുന്നു. 

Get ready to experience pro-level versatility!

The 5G is your ultimate partner for entertainment, connectivity, productivity, and more.

It's in every sense.
Sale Is Live: https://t.co/jn6VJh9tpf pic.twitter.com/ZmrUeBNM2n

— Redmi India (@RedmiIndia)

Read more: മൈക്രോസോഫ്റ്റ് സേവനങ്ങള്‍ വീണ്ടും മുടങ്ങി, വ്യാപക പരാതി; ഇത്തവണയുണ്ടായത് ഗുരുതര സൈബര്‍ ആക്രമണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!