റെഡ്മീ നോട്ട് 8 പ്രോ, റെഡ്മീ 8 എന്നീ ഫോണുകളാണ് ബുധനാഴ്ച ദില്ലിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയിരിക്കുന്നത്. റെഡ്മീ നോട്ട് 8 പ്രോയില്‍ 64 എംപി ക്വാഡ് ക്യാമറ ഷവോമി ഉള്‍പ്പെടുത്തിയിരിക്കുമ്പോള്‍ റെഡ്മീ നോട്ട് 8 ല്‍ 48 എംപി ക്വാഡ് റിയര്‍ ക്യാമറയാണ് ലഭിക്കുന്നത്.
ദില്ലി: റെഡ്മീ നോട്ട് 8 സീരിസ് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഷവോമി. ക്വാഡ് ക്യാമറ സെറ്റപ്പോടെ എത്തുന്ന ഷവോമിയുടെ പുതിയ സീരിസില്‍ എംഐയുഐ11 ഇന്‍റര്‍ഫേസാണ് നല്‍കിയിരിക്കുന്നത്. റെഡ്മീ നോട്ട് 8 പ്രോ, റെഡ്മീ 8 എന്നീ ഫോണുകളാണ് ബുധനാഴ്ച ദില്ലിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയിരിക്കുന്നത്. റെഡ്മീ നോട്ട് 8 പ്രോയില്‍ 64 എംപി ക്വാഡ് ക്യാമറ ഷവോമി ഉള്‍പ്പെടുത്തിയിരിക്കുമ്പോള്‍ റെഡ്മീ നോട്ട് 8 ല്‍ 48 എംപി ക്വാഡ് റിയര്‍ ക്യാമറയാണ് ലഭിക്കുന്നത്.
റെഡ്മീ നോട്ട് 8 പ്രോ
റെഡ്മീ 8 ലേക്ക് വന്നാല്‍ ഫുള്‍ എച്ച്.ഡി പ്ലസ് 6.3 ഇഞ്ച് സ്ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. ഡോട്ട് നോച്ചോടെ എത്തുന്ന ഡിസ്പ്ലേയുടെ സ്ക്രീന്‍ ബോഡി ഡിസ്പ്ലേ അനുപാതം 90 ശതമാനമാണ്. ഒക്ടാകോര്‍ ഹീലിയോ ജി-90ടി ആണ് ഇതിന്‍റെ ചിപ്പ് സെറ്റ്. 6+2 അര്‍ക്കിടെക്ച്ചറിലാണ് ഈ പ്രോസസ്സര്‍ എത്തുന്നത്. ഇതില്‍ 6 എആര്‍എം കോര്‍ടെക്സ് എ55 കോറുകളാണ്. 2.0 ജിഗാ ഹെര്‍ട്സിലാണ് ഈ കോറുകള്‍ ക്ലോക്ക് ചെയ്തത്. രണ്ട് കോറുകള്‍ കോര്‍ടെക്സ് എ76 കോറുകളാണ്, ഇത് ക്ലോക്ക് ചെയ്തിരിക്കുന്നത് 2.05 ജിഹാ ഹെര്‍ട്സാണ്. ഇതിലെ ഗ്രാഫിക്ക് പ്രോസസ്സര്‍ യൂണിറ്റ് ജി-76 ആണ്. ഷവോമിയുടെ ഓറ ഡിസൈനില്‍ നിര്‍മ്മിച്ചിരിക്കുന്നതാണ് ഫോണിന്‍റെ പിന്‍ഭാഗത്തെ ഡിസൈന്‍. ഗോറില്ലാ ഗ്ലാസ് 5 ന്‍റെ സംരക്ഷണം സ്ക്രീനിന് ലഭ്യമാണ്. 4500 എംഎഎച്ച് ആണ് ഫോണിന്‍റെ ബാറ്ററി ശേഷി. 18w ചാര്‍ജറാണ് ഇതിലുള്ളത്. ഫോണ്‍ .ചൂടാകുന്നത് ഒഴിവാക്കാന്‍ തങ്ങളുടെ ലിക്വിഡ് കൂളിംഗ് സംവിധാനം ഷവോമി മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നത്.
റെഡ്മീ നോട്ട് സീരിസില്‍ ആദ്യമായി നാല് ക്യാമറ സെറ്റപ്പ് അവതരിപ്പിക്കുന്നത്. ഇതില്‍ പ്രധാനം 64 എംപിയുള്ള പ്രധാന ക്യാമറയാണ്. അള്‍ട്ര വൈഡ് അംഗിള്‍ 8എംപി ലൈന്‍സാണ് പിന്നെ എത്തുന്നത്. ഇതില്‍ 120 ഡിഗ്രി ഫീല്‍ ഓഫ് വ്യൂ ലഭിക്കും. 2എംപി ഡെപ്ത് സെന്‍സറാണ് പിന്നീട് ലഭിക്കുന്നത്. ഇത് കൂടാതെ 2 എംപി മാക്രോ സെന്‍സറും പിന്നില്‍ ലഭിക്കും. 20 എംപി സെല്‍ഫി ക്യാമറയാണ് ഈ ഫോണിനുള്ളത്. എഐ പോട്രിയേറ്റ് മോഡ് ഇതിന് ലഭ്യമാണ്. ഫിംഗര്‍പ്രിന്‍റ് സെന്‍സറും, എഐ ഫേസ് ലോക്കും ഈ ഫോണിനുണ്ട്. ഗാമ ഗ്രീന്‍, ഹലോ വൈറ്റ്, ഷാഡോ ബ്ലാക്ക് നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കും. ടൈപ്പ് സി ചാര്‍ജിംഗ് സംവിധാനമാണ് ഈ ഫോണിനുള്ളത്. ഇന്‍ബില്‍ട്ടായി ആമസോണ്‍ അലക്സ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണ്‍ ആയിരിക്കും റെഡ്മീ നോട്ട് 8 പ്രോ
റെഡ്മീ നോട്ട് 8 പ്രോ 6GB/64GB, 6GB/128GB 8GB/128GB പതിപ്പുകളില്‍ ലഭ്യമാണ്. ഇതിന് യഥാക്രമം 14,999 രൂപ, 15,999 രൂപ, 17,999 രൂപ എന്നിങ്ങനെയാണ് വില. 21 ഒക്ടോബര്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ ആമസോണ്‍, എംഐ ഓണ്‍ലൈന്‍ സ്റ്റോര്‍, എംഐ ഹോം സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഈ ഫോണ്‍ ലഭിക്കും.
എംഐ റെഡ്മീ നോട്ട് 8
നോട്ട് 8 പ്രോയുടെ കുറഞ്ഞ മോഡലാണ് റെഡ്മീ നോട്ട് 8. ഡിസ്പ്ലേയില്‍ റെഡ്മീ നോട്ട് 8 പ്രോയ്ക്ക് സമാനമാണ് ഈ ഫോണ്‍. എന്നാല്‍ ക്യാമറയില്‍ എത്തുമ്പോള്‍ പ്രധാന ക്യാമറയില്‍ വ്യത്യാസമുണ്ട് ഇത് 48 എംപിയാണ്. ബാക്കിയുള്ള സെന്‍സറുകള്‍ നോട്ട് 8 പ്രോയ്ക്ക് സമാനമാണ്. 13എംപിയാണ് മുന്നിലെ എഐ അധിഷ്ഠിത സെല്‍ഫി ക്യാമറ. ഒക്ടാകോര്‍ ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 665 ആണ് നോട്ട് 8 ല്‍ ഉപയോഗിച്ചിരിക്കുന്ന ചിപ്പ്. ലിക്വിഡ് കൂള്‍ സിസ്റ്റം ഇതില്‍ ലഭ്യമല്ല. 4000 എംഎഎച്ച് ബാറ്ററി ശേഷി ഫോണിനുണ്ട്. 18 w ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനം ലഭ്യമാണ്. സി-ടൈപ്പ് ചാര്‍ജറാണ് ഇതിനുള്ളത്. ഫിംഗര്‍പ്രിന്‍റ് സെന്‍സറും, ഫേസ് അണ്‍ലോക്കും ലഭ്യമാണ്. മൂണ്‍ലൈറ്റ് വൈറ്റ്, സ്പൈസ് ബ്ലാക്ക്, നെപ്ട്യൂണ്‍ ബ്ലൂ എന്നീ കളറുകളില്‍ ഫോണ്‍ ലഭ്യമാണ്. റെഡ്മീ നോട്ട് 8 ന്‍റെ വിലയിലേക്ക് വന്നാല്‍ 6GB + 64GB പതിപ്പിന് 9,999 രൂപയും, 6GB + 128GB പതിപ്പിന് 12,999 രൂപയുമാണ് വില. 21 ഒക്ടോബര്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ ആമസോണ്‍, എംഐ ഓണ്‍ലൈന്‍ സ്റ്റോര്‍, എംഐ ഹോം സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഈ ഫോണ്‍ ലഭിക്കും.
ഈ ചടങ്ങില്‍ തന്നെ ഷവോമിയുടെ എംഐ എയര്‍ പ്യൂരിഫെയര്‍ 2സിയും അവതരിപ്പിച്ചിട്ടുണ്ട്. 6,499 രൂപയാണ് ഇതിന്‍റെ വില. 16 ഒക്ടോബര്‍ വൈകീട്ട് 4 മണി മുതല്‍ ഇത് എംഐ.കോം, എംഐ ഹോംസ്, ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് എന്നിവിടങ്ങള്‍ വഴി ലഭിക്കും.