കുറഞ്ഞ വിലയിലുള്ള സ്‌മാര്‍ട്ട്ഫോണ്‍ ആണോ ലക്ഷ്യം; പുത്തന്‍ മോഡല്‍ പുറത്തിറക്കി റെഡ്‌മി, സംഭവം കളര്‍

By Web Team  |  First Published Sep 14, 2024, 1:01 PM IST

വ്യത്യസ്തമായ റാമിലും വിവിധ സ്റ്റോറേജ് വേര്‍ഷനുകളിലും റെഡ്‌മി 14ആര്‍ സ്‌മാര്‍ട്ട്ഫോണ്‍ 


റെഡ്‌മി ഏറ്റവും പുതിയ ബഡ്‌ജറ്റ് സ്‌മാര്‍ട്ട്ഫോണായ റെഡ്‌മി 14ആര്‍ (Redmi 14R) പുറത്തിറക്കി. സ്‌നാപ്‌ഡ്രാഗണ്‍ 4 ജെനറേഷന്‍ 2 ചിപ്‌സെറ്റില്‍ വരുന്ന ഫോണ്‍ ചൈനയിലാണ് ആദ്യം എത്തിയത്. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയിലുള്ള ഈ സ്‌മാര്‍ട്ട്ഫോണ്‍ വൈകാതെ ഇന്ത്യയിലെത്തിയേക്കും. റെഡ്‌മി 13ആര്‍ മോഡലിന്‍റെ പിന്‍ഗാമിയാണിത്.  

ആന്‍ഡ്രോയ്‌ഡ് 14ല്‍ ഷവോമിയുടെ സ്വന്തം ഹൈപ്പര്‍ഒഎസിലാണ് റെഡ്‌മി 14ആര്‍ സ്‌മാര്‍ട്ട്ഫോണിന്‍റെ വരവ്. വ്യത്യസ്തമായ റാമിലും വിവിധ സ്റ്റോറേജ് വേര്‍ഷനുകളിലും ഈ ഫോണ്‍ ചൈനയില്‍ ലഭ്യമാണ്. ചൈനീസ് യുവാനില്‍ 1,099ലാണ് (ഏകദേശം 13,000 ഇന്ത്യന്‍ രൂപ) 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള റെഡ്‌മി 14ആര്‍ അടിസ്ഥാന വേരിയന്‍റിന്‍റെ വില തുടങ്ങുന്നത്. 6 ജിബി + 128 ജിബി വേരിയന്‍റിന് 1,499 യുവാനും (ഏകദേശം 17,700 ഇന്ത്യന്‍ രൂപ), 8 ജിബി + 128 ജിബി വേരിയന്‍റിന് 1,699 യുവാനും (ഏകദേശം 20,100 ഇന്ത്യന്‍ രൂപ), 8 ജിബി + 256 ജിബി വേരിയന്‍റിന് 1,899 യുവാനും (ഏകദേശം 22,500 ഇന്ത്യന്‍ രൂപ) ആണ് വില. നാല് നിറങ്ങളിലാണ് റെഡ്‌മി 14ആര്‍ സ്‌മാര്‍ട്ട്ഫോണിന്‍റെ രംഗപ്രവേശം. 

Latest Videos

undefined

Read more: ആരംഭിക്കലാമാ; ഐഫോണ്‍ 16 സിരീസ് പ്രീ-ഓര്‍ഡര്‍ തുടങ്ങി, ഓഫറോടെ വാങ്ങാം, നോ-കോസ്റ്റ് ഇഎംഐയും!

5,160 എംഎഎച്ച് ബാറ്ററി വരുന്ന റെഡ്‌മി 14ആര്‍ സ്‌മാര്‍ട്ട്ഫോണിന് 18 വാട്ട്‌സ് ചാര്‍ജറാണ് വരുന്നത്. 16 മെഗാപിക്‌സലിന്‍റെ റീയര്‍ ക്യാമറയും 5 മെഗാ‌പിക്‌സലിന്‍റെ സെല്‍ഫി ക്യാമറയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫോണിലെ സെക്കന്‍ഡറി സെന്‍സറിനെ കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഇരട്ട നാനോ സിം, 120Hz റിഫ്രഷ് റേറ്റിലുള്ള 6.68 ഇഞ്ച് എച്ച്‌ഡി+ എല്‍സിഡി ഡിസ്‌പ്ലെ, 5ജി,  4ജി എല്‍റ്റിഇ കണക്റ്റിവിറ്റി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ടൈപ്പ്-സി യുഎസ്‌ബി പോര്‍ട്ട്, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവ ഉള്‍പ്പെടുന്ന റെഡ്‌മി 14ആര്‍ സ്‌മാര്‍ട്ട്ഫോണില്‍ സൈഡ്‌മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സെന്‍സറും കാണാം. 

Read more: വെറും 7,999 രൂപയ്ക്ക് 50 എംപി ക്യാമറയുള്ള സാംസങ് ഫോണ്‍; ഗ്യാലക്‌സി എം05 മെച്ചങ്ങളും പോരായ്‌മകളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!